x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അവയവക്കച്ചടം-വ്യാജരേഖാ നിര്‍മാണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 2, 2026 02:04 AM IST | Updated: July 2, 2026 02:04 AM IST

തിരുവനന്തപുരം: സംസ്ഥാനത്തു വ്യാപകമായി നടക്കുന്ന അവയവകച്ചവടത്തെയും വ്യാജരേഖനിര്‍മാണത്തെയും കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവായി.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഉന്നത തല അന്വേഷണ സംഘം രൂപീകരിച്ചത്. എറണാകുളം റൂറല്‍ എസ്പി കെ.എസ്. സുദര്‍ശനായിരിക്കും അന്വേഷണ സംഘത്തലവന്‍.

എറണാകുളത്തെ പ്രമുഖ ആശുപത്രികളില്‍ അനധികൃതമായി അവയവമാറ്റ ശസ്ത്രക്രിയകള്‍ നടന്നിട്ടുണ്ടെന്നു വ്യക്തമായ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനും അന്വേഷണം നടത്താനും ഉത്തരവ് നല്‍കിയതെന്ന് ആഭ്യന്തരമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 

Tags : donation Organ investigation team

Recent News

Corehub Up