x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പതിവ് തെറ്റിക്കാതെ ബദരിനാഥിലെത്തി മുകേഷ് അംബാനി; സംഭാവന പത്തു കോടി

നാഷണൽ ഡെസ്ക്
Published: June 16, 2026 03:43 PM IST | Updated: June 16, 2026 03:43 PM IST

ഡെറാഡൂൺ: ബദരിനാഥ്, കേദാര്‍നാഥ് ക്ഷേത്രങ്ങള്‍ക്ക് പത്തു കോടി രൂപ സംഭാവന നല്‍കി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പം ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് അംബാനി സംഭാവന നല്‍കിയത്.

തിങ്കളാഴ്ച രാവിലെ 9.15 ഓടെയാണ് അംബാനിയും കുടുംബവും ബദരീനാഥ് ധാമിലെത്തിയത്. പരമ്പരാഗതമായ രീതിയിലാണ് ക്ഷേത്ര അധികൃതര്‍ മുകേഷ് അംബാനിയെ സ്വീകരിച്ചത്. പ്രത്യേക പ്രാര്‍ഥനകളും പൂജകളും നടത്തിയതിന് ശേഷം മുകേഷ് അംബാനി കേദാര്‍നാഥിലേക്ക് യാത്ര തിരിച്ചു.

ക്ഷേത്ര കമ്മിറ്റിക്ക് പത്തു കോടി സംഭാവന നല്‍കിയ ശേഷമാണ് മുകേഷ് അംബാനി മടങ്ങിയത്. ഈ സംഭാവന ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും വികസനപ്രവര്‍ത്തങ്ങള്‍ നടത്താനും ഉപയോഗിക്കുമെന്നാണ് കമ്മിറ്റി അംഗങ്ങള്‍ അറിയിക്കുന്നത്.

എല്ലാ വര്‍ഷവും അംബാനി ബദരിനാഥ് ക്ഷേത്രം സന്ദര്‍ശിച്ച് സംഭാവന നല്‍കാറുണ്ട്. കഴിഞ്ഞ വര്‍ഷവും ബദരിനാഥിലെത്തിയ അംബാനി പത്തു കോടി രൂപ സംഭാവന നല്‍കിയിരുന്നു. അതേസമയം, ഈ വര്‍ഷത്തെ ചാര്‍ധാം യാത്രയോട് അനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ ഭക്തരുടെ വന്‍ തിരക്കാണ്.

Tags : Mukesh Ambani Badrinath Donation Reliance

Recent News

Corehub Up