x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ഇ​നി പ്ല​സ് ടു ​നി​ർ​ബ​ന്ധ​മി​ല്ല; ഉ​ത്ത​ര​വി​റ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

ഓൺലൈൻ ഡെസ്ക്
Published: August 6, 2026 08:29 PM IST | Updated: August 6, 2026 08:29 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​ളേ​ജു​ക​ളി​ലെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ഇ​നി മു​ത​ൽ പ്ല​സ് ടു ​നി​ർ​ബ​ന്ധ​മ​ല്ല. പ​ത്താം ക്ലാ​സി​ന് ശേ​ഷം ഐ​ടി​ഐ, പോ​ളി​ടെ​ക്‌​നി​ക് ഡി​പ്ലോ​മ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും അ​ഫി​ലി​യേ​റ്റ​ഡ് കോ​ളേ​ജു​ക​ളി​ലും ബി​രു​ദ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് പ്ര​വേ​ശ​നം നേ​ടാ​മെ​ന്ന് വ്യ​ക്ത​മാ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി.

യു​ജി​സി​യു​ടെ നാ​ഷ​ണ​ൽ ക്രെ​ഡി​റ്റ് ഫ്രെ​യിം​വ​ർ​ക്ക് മാ​ന​ദ​ണ്ഡ​മാ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ലി​ന്‍റെ ശി​പാ​ർ​ശ പ്ര​കാ​ര​മാ​ണ് ഈ ​തീ​രു​മാ​നം. പ​ത്താം ക്ലാ​സി​ന് ശേ​ഷം ഐ​ടി​ഐ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് നാ​ല് വ​ർ​ഷ ബി​രു​ദ കോ​ഴ്‌​സു​ക​ളു​ടെ ഒ​ന്നാം വ​ർ​ഷ​ത്തി​ലേ​ക്ക് നേ​രി​ട്ട് പ്ര​വേ​ശ​നം ല​ഭി​ക്കും. പ​ത്താം ക്ലാ​സി​ന് ശേ​ഷ​മു​ള്ള മൂ​ന്ന് വ​ർ​ഷ​ത്തെ പോ​ളി​ടെ​ക്‌​നി​ക് ഡി​പ്ലോ​മ​യോ, പ​ന്ത്ര​ണ്ടാം ക്ലാ​സി​ന് ശേ​ഷ​മു​ള്ള ര​ണ്ട് വ​ർ​ഷ​ത്തെ ഡി​പ്ലോ​മ​യോ നേ​ടി​യ​വ​ർ​ക്ക് ലാ​റ്റ​റ​ൽ എ​ൻ​ട്രി വ​ഴി ബി​രു​ദ കോ​ഴ്‌​സു​ക​ളു​ടെ ര​ണ്ടാം വ​ർ​ഷ​ത്തി​ലേ​ക്കും (മൂ​ന്നാം സെ​മ​സ്റ്റ​ർ) പ്ര​വേ​ശ​നം നേ​ടാം.

തൊ​ഴി​ല​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ​വും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വും ത​മ്മി​ലു​ള്ള അ​ന്ത​രം കു​റ​യ്ക്കാ​നും കൂ​ടു​ത​ൽ പേ​ർ​ക്ക് തു​ട​ർ​പ​ഠ​ന​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്ന ഈ ​മാ​റ്റം 2027-28 അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും പോ​ളി​ടെ​ക്നി​ക്കു​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : DegreeAdmission Plustwo PolyTechnique LatestNews DeepikaNewspaper Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up