Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Plustwo

ക​ല്ല​ട​യാ​റ്റി​ൽ കാ​ണാ​താ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

പ​ത്ത​നാ​പു​രം: ക​ല്ല​ട​യാ​റ്റി​ൽ കാ​ണാ​താ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പ​ത്ത​നാ​പു​രം ന​ടു​ക്കു​ന്ന് സ്വ​ദേ​ശി മു​ഹ​മ്മ​ദ് സു​ഹൈ​ലി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ക​ല്ല​ട​യാ​റ്റി​ലെ ത​ര്യ​ൻ​തോ​പ്പ് ക​ട​വി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് സു​ഹൈ​ലി​ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കി​ഴ​ക്കേ​ഭാ​ഗം ത​ര്യ​ൻ തോ​പ്പി​നു സ​മീ​പം പൂ​ന്തോ​ട്ട​ത്തി​ൽ ക​ട​വി​ൽ കു​ളി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു മു​ഹ​മ്മ​ദ് സു​ഹൈ​ൽ. ഇ​തി​നി​ടെ സു​ഹൈ​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു. അ​ഗ്നി​ശ​മ​ന​സേ​ന ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

University News

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്ക്ക് 12 മു​ത​ൽ ഫീ​സ് അ​ട​യ്ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2025-26 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ എ​​​സ്എ​​​സ്എ​​​ൽ​​​സി, ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി, എ​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി, എ​​​സ്എ​​​സ്എ​​​ൽ​​​സി (ഹി​​​യ​​​റിം​​​ഗ് ഇം​​​പ​​​യേ​​​ർ​​​ഡ്), ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി (ഹി​​​യ​​​റിം​​​ഗ് ഇം​​​പ​​​യേ​​​ർ​​​ഡ്) പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

പ​​​രീ​​​ക്ഷ​​​ക​​​ൾ 2026 മാ​​​ർ​​​ച്ച് 5ന് ​​​ആ​​​രം​​​ഭി​​​ച്ച് മാ​​​ർ​​​ച്ച് 30ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. പ​​​രീ​​​ക്ഷാ​​​ഫീ​​​സ് പി​​​ഴ ഇ​​​ല്ലാ​​​തെ ന​​​വം​​​ബ​​​ർ 12 മു​​​ത​​​ൽ 19 വ​​​രേ​​​യും പി​​​ഴ​​​യോ​​​ടു​​​കൂ​​​ടി 21 മു​​​ത​​​ൽ 26 വ​​​രെ​​​യും പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ സ്വീ​​​ക​​​രി​​​ക്കും.

വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: https:// sslcexam. kerala.gov.in, https://thslcexam.kerala.gov.in,http://ahslcexam.kerala.gov.in,https://pareekshabhavan.kerala.gov.in, http://sslchiexam. kerala.gov.in, http:// thslc hiexam. kerala. gov.in.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല​യി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പെ​രു​വി​ള പു​ല്ലൂ​ർ​ക്കോ​ണ​ത്ത് ലി​നു രാ​ജ് - ജ​തി​ജാ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ന​യ​ന(17) ആ​ണ് മ​രി​ച്ച​ത്.

പാ​റ​ശാ​ല ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് ന​യ​ന. ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം മു​റി​യി​ൽ ക​ത​ക​ട​ച്ചു കി​ട​ന്ന​താ​ണ്. രാ​വി​ലെ മു​റി​യി​ൽ അ​ന​ക്ക​മൊ​ന്നും കാ​ണാ​ത്ത​തി​നാ​ൽ വീ​ട്ടു​കാ​ർ വാ​തി​ൽ കൊ​ട്ടി വി​ളി​ച്ചെ​ങ്കി​ലും തു​റ​ന്നി​ല്ല.

പി​ന്നാ​ലെ വീ​ട്ടു​കാ​ർ ജ​ന​ൽ വ​ഴി നോ​ക്കി​യ​പ്പോ​ഴാ​ണ് തൂ​ങ്ങി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. ഇ​ന്ന് ബ​ന്ധു​വി​ന്‍റെ വി​വാ​ഹം ആ​ണെ​ന്ന​തി​നാ​ൽ പു​തി​യ വ​സ്ത്രം ഉ​ൾ​പ്പ​ടെ വാ​ങ്ങി ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നെ​ന്നും വീ​ട്ടി​ലോ സ്കൂ​ളി​ലോ മ​റ്റ് പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്ന​താ​യി അ​റി​യി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​ര​ട​ക്കം പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന​യ​ച്ചു. പാ​റ​ശാ​ല പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up