Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dyfi

ഷോ​ൺ ജോ​ർ​ജി​ന്‍റെ വ​സ​തി​യി​ലേ​ക്ക് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം

കോ​ട്ട​യം: മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​രാ​തി​ക്കാ​ര​നും ബി​ജെ​പി നേ​താ​വു​മാ​യ‌ ഷോ​ൺ ജോ​ർ​ജി​ന്‍റെ വ​സ​തി​യി​ലേ​ക്ക് ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധം. പാ​ലാ പൂ​ഞ്ഞാ​റി​ലെ വ​സ​തി​യി​ലാ​ണ് പ്ര​തി​ഷേ​ധം.

സ്ഥ​ല​ത്ത് വ​ൻ​പോ​ലീ​സ് സ​ന്നാ​ഹ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സും ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ നേ​രി​ടാ​ൻ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും സ്ഥ​ല​ത്ത് സം​ഘ​ടി​ച്ചി​ട്ടു​ണ്ട്.

Kerala

വയനാട്ടില്‍ കോണ്‍ഗ്രസ് ഏറ്റെടുത്ത ഭൂമിയില്‍ കുടില്‍ കെട്ടി ഡിവൈഎഫ്‌ഐ

വയനാട്: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി കോണ്‍ഗ്രസ് വാങ്ങിയ കുന്നംപറ്റയിലെ ഭൂമിയില്‍ കുടില്‍കെട്ടി ഡിവൈഎഫ്‌ഐ. കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിര്‍മാണം തുടങ്ങാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ദുരന്തബാധിതരെ കോണ്‍ഗ്രസ് വഞ്ചിച്ചെന്ന് ഡിവൈഎഫ്‌ഐ ആരോപണം.

കോണ്‍ഗ്രസ് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പറഞ്ഞു. നമുക്ക് കോണ്‍ഗ്രസിനെ അറിയാം. ഇവര്‍ എല്ലാ കാലത്തും ഇങ്ങനെ തന്നെയാണ്. ഉഡായിപ്പാണ്.

പണം പിരിച്ച് മുക്കുക എന്നത് ഇവരുടെ ഹോബിയാണ്. അങ്ങനെയുള്ളവര്‍ ദുരന്തത്തെ പോലും ഒരു സുവര്‍ണാവസരമായി കണ്ട് പണം പരിച്ച് മുക്കി എന്നത് ജനത്തിന് മുന്നില്‍ അവതരിപ്പിക്ക എന്നതാണ് ഞങ്ങളുടെ ഉത്തരവാദിത്തമെന്നും വസീഫ് പറഞ്ഞു.

തങ്ങള്‍ അധ്വാനിച്ചാണ് പണം പിരിച്ചത്. 20 കോടി രൂപ ഈ ടൗണ്‍ഷിപ്പ് പദ്ധതിയിലേക്ക് കൈമാറിയവരാണ് ഞങ്ങള്‍. ആ ഞങ്ങളാണ് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്. ഞങ്ങള്‍ക്ക് അതിനുള്ള അവകാശമുണ്ടെന്നും വസീഫ് വ്യക്തമാക്കി.

Kerala

ജി. ​സു​ധാ​ക​ര​ന്‍ പൊ​ളി​റ്റി​ക്ക​ൽ സൈ​ക്കോ​പ്പാ​ത്ത്: വി​മ​ർ​ശ​ന​വു​മാ​യി ഡി​വൈ​എ​ഫ്ഐ ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി

ആ​ല​പ്പു​ഴ: മു​ൻ സി​പി​എം നേ​താ​വും അ​മ്പ​ല​പ്പു​ഴ​യി​ലെ യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ക്കു​ന്ന സ്വതന്ത്ര സ്ഥാനാർഥിയുമായ ജി. ​സു​ധാ​ക​ര​നെ​തി​രെ രൂ​ക്ഷ വിമ​ര്‍​ശ​ന​വു​മാ​യി ഡി​വൈ​എ​ഫ്ഐ. ജി. ​സു​ധാ​ക​ര​ൻ പൊ​ളി​റ്റി​ക്ക​ൽ സൈ​ക്കോ​പ്പാ​ത്ത് എ​ന്നാ​ണ് ഡി​വൈ​എ​ഫ്ഐ ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി ജെ​യിം​സ് സാ​മു​വ​ൽ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ വി​മ​ര്‍​ശി​ച്ച​ത്.

സു​ധാ​ക​ര​ൻ വാ​യി​ൽ തോ​ന്നു​ന്ന​ത് വി​ളി​ച്ചു​പ​റ​യു​ന്നു​വെ​ന്നും കു​റ്റ​പ്പെ​ടു​ത്തി​യ ജെ​യിം​സ് സാ​മു​വ​ൽ, താ​ൻ ചെ​യ്ത ഹീ​ന പ്ര​വ​ർ​ത്തി​ക​ൾ ഞ​ങ്ങ​ൾ​ക്കും പ​റ​യേ​ണ്ടി വ​രു​മെ​ന്നും ഇ​ങ്ങ​നെ വ​ന്നാ​ല്‍ സു​ധാ​ക​ര​ൻ ത​ല​യി​ൽ മു​ണ്ടി​ട്ട് ന​ട​ക്കേ​ണ്ടി വ​രു​മെ​ന്നും പോ​സ്റ്റി​ല്‍ കു​റി​ക്കു​ന്നു.

പാ​ർ​ട്ടി​യി​ൽ സു​ധാ​ക​ര​ൻ ആ​രേ​യും വ​ള​ർ​ത്തി​യി​ട്ടി​ല്ലെ​ന്നും നി​ര​വ​ധി വി​ദ്യാ​ർ​ത്ഥി-​യു​വ​ജ​ന നേ​താ​ക്ക​ളു​ടെ ഭാ​വി ത​ക​ർ​ത്തു​വെ​ന്നും ജെ​യിം​സ് സാ​മു​വ​ൽ ആ​രോ​പി​ക്കു​ന്നു. ജി ​സു​ധാ​ക​ര​ൻ ഒ​രു നേ​താ​വി​നെ​യും വ​ള​ർ​ത്തി​യി​ല്ല. ക​ഴി​വു​ള്ള​വ​രെ വെ​ട്ടി​യൊ​തു​ക്കി, ത​നി​ക്ക് മു​ക​ളി​ൽ ആ​രും വ​ര​രു​തെ​ന്ന നി​ല​പാ​ടാ​യി​രു​ന്നു സു​ധാ​ക​ര​ന്റേ​തെ​ന്നും വി​മ​ർ​ശ​ന​മു​ണ്ട്.

പാ​ർ​ട്ടി​യി​ൽ ത​ന്റെ പെ​ട്ടി താ​ങ്ങു​ന്ന​വ​ർ മ​തി​യെ​ന്നാ​യി​രു​ന്നു ജി ​സു​ധാ​ക​ര​ന്റെ നി​ല​പാ​ട്. ത​നി​ക്ക് അ​നു​കൂ​ല​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ മാ​ത്രം മു​ന്നോ​ട്ട് കൊ​ണ്ടു​വ​രു​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ ശൈ​ലി​യെ​ന്നും ഇ​തി​ലൂ​ടെ പാ​ർ​ട്ടി​ക്കു​ള്ളി​ൽ നേ​തൃ​വി​ക​സ​നം ത​ട​സ​പ്പെ​ട്ടു​വെ​ന്നും ജെ​യിം​സ് സാ​മു​വ​ൽ കു​റ്റ​പ്പെ​ടു​ത്തി.

Kerala

ഉ​രു​ള്‍​പ്പൊ​ട്ട​ല്‍ പു​ന​ര​ധി​വാ​സം; ര​സീ​തു​ക​ള്‍ പു​റ​ത്തു വി​ട്ട് ഡി​വൈ‌​എ​ഫ്ഐ

ക​ൽ​പ്പ​റ്റ: ഉ​രു​ള്‍​പ്പൊ​ട്ട​ല്‍ ഫ​ണ്ട് പി​രി​വി​നെ ചൊ​ല്ലി ഡി​വൈ​എ​ഫ്ഐ - യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പോ​ര് മു​റു​കു​ന്നു. ഡി​വൈ​എ​ഫ്ഐ പ​തി​ന​ഞ്ച് കോ​ടി രൂ​പ ന​ല്‍​കി​യ​ത് ര​ണ്ട് മാ​സം മു​ൻ​പ് മാ​ത്ര​മാ​ണെ​ന്നും പി​രി​ച്ച​തി​ല്‍ 44 ല​ക്ഷം രൂ​പ കൈ​യി​ൽ വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.

ഇ​തി​നു മ​റു​പ​ടി​യു​മാ​യി ഡി​വൈ​എ​ഫ്ഐ രം​ഗ​ത്തെ​ത്തി. പ​ണം ന​ല്‍​കി​യ​തി​ന്‍റെ ര​സീ​തു​ക​ള്‍ അ​ട​ക്കം ഡി​വൈ‌​എ​ഫ്ഐ പു​റ​ത്തു​വി​ട്ടു. കോ​ണ്‍​ഗ്ര​സ് പി​രി​ച്ച​തി​ന്‍റെ ക​ണ​ക്ക് പു​റ​ത്ത് വി​ടാ​ൻ അ​വ​ർ വെ​ല്ലു​വി​ളി​ച്ചു. ഉ​രു​ള്‍​പ്പൊ​ട്ട​ല്‍ പു​ന​ര​ധി​വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഫ​ണ്ട് മു​ക്കി​യെ​ന്ന് ഡി​വൈ​എ​ഫ്ഐ ആ​രോ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഫ​ണ്ട് പി​രി​വി​ല്‍ ഡി​വൈ​എ​ഫ്ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സും രം​ഗ​ത്ത് വ​ന്നി​രി​ക്കു​ക​യാ​ണ്. 2025 മാ​ർ​ച്ചി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ സി​എം​ഡി​ആ​ർ​എ​ഫി​ലേ​ക്കാ​യി ഇ​രു​പ​ത് കോ​ടി ന​ല്‍​കി​യ സം​ഘ​ട​ന യ​ഥാ​ർ​ത്ഥ​ത്തി​ല്‍ പ​ണം ന​ല്‍​കി​യി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ഒ​ന്ന്.

സി​എം​ഡി​ആ​ർ​ഫി​ലേ​ക്ക് പ​ണം ന​ല്‍​കാ​നു​ള്ള തീ​രു​മാ​നം പി​ന്നീ​ട് മാ​റ്റി​യെ​ന്നും വീ​ടു​ക​ളു​ടെ സ്പോ​ണ്‍​സ​ർ​ഷി​പ്പാ​യാ​ണ് ‌ഈ ​പ​ണം ന​ല്‍​കി​യ​തെ​ന്നും ഡി​വൈ​എ​ഫ്ഐ വ്യ​ക്ത​മാ​ക്കി. പ​ണം ന​ല്‍​കി​യ ര​സീ​തു​ക​ളും ഡി​വൈ​എ​ഫ്ഐ പു​റ​ത്ത് വി​ട്ടു.

Kerala

പോലീസിനെ ആക്രമിച്ചാൽ നിസാരമായി കാണില്ല: പോലീസ് മേധാവി

തിരുവനന്തപുരം: പോലീസിന്‍റെ മനോവീര്യം തകർക്കാമെന്ന് ആരും കരുതേണ്ടെന്നു സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. നഗരൂർ സംഭവത്തിൽ കർശന നടപടി സ്വീകരിക്കും. കുറ്റക്കാർക്കു പരമാവധി ശിക്ഷ ഉറപ്പാക്കും. പോലീസിനെതിരായ അതിക്രമം നിസാര സംഭവമായി കാണില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യമന്ത്രി വീണ ജോർജിനെതിരെയുള്ള പ്രതിഷേധത്തിൽ കെഎസ് യു പ്രവർത്തകർക്കെതിരെ വധശ്രമക്കേസ് ചുമത്തിയത് ആദ്യഘട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ഡിജിപി പറഞ്ഞു.

കേസ് നിലനിൽക്കുമോയെന്ന കാര്യം അന്വേഷണത്തിലൂടെ മാത്രമെ വ്യക്തമാകുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ന​ഗ​രൂ​രി​ൽ പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞു നി​ർ​ത്തി എ​സ്ഐ​യെ അ​സ​ഭ്യം പ​റ​യു​ക​യും കൈയേറ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തിരുന്നു. ന​ഗ​രൂ​ർ വെ​ള്ള​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​തീ​ഷ്, വി​ഷ്ണു എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വെ​ള്ള​ല്ലൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും ബ്രാ​ഞ്ച് ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ന​ഗ​രൂ​ർ പോ​ലീ​സി​ന്‍റെ ജീ​പ്പ് ത​ട​ഞ്ഞു നി​ർ​ത്തി എ​സ്ഐക്കെതിരേ അ​സ​ഭ്യ​വ​ർ​ഷം ചൊ​രി​യു​ക​യും കൈയേ​റ്റ​ത്തി​നു ശ്ര​മി​ക്കു​ക​യും ചെ​യ്ത​ത്.

ഈ ​സം​ഭ​വ​ത്തി​ൽ ഒ​ൻ​പ​ത് സി​പി​എം , ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ന​ഗ​രൂ​രി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ പു​തു​യു​ഗ​യാ​ത്ര​യു​ടെ ഫ്ളെ​ക്സ് ബോ​ർ​ഡു​ക​ൾ ത​ക​ർ​ത്ത കേ​സി​ൽ ന​ഗ​രൂ​ർ എ​സ്ഐ പ്ര​തി​ക​ളു​ടെ വീ​ട്ടി​ൽ നോ​ട്ടീ​സ് ന​ൽ​കാ​ൻ പോ​യ​താ​ണ് പ്ര​കോ​പ​ന​ത്തിനു കാ​ര​ണം.

ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​നെ ത​ട​ഞ്ഞു നി​ർ​ത്തി അ​സ​ഭ്യം പ​റ​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ വാ​ർ​ത്താ​മാ​ധ്യ​മ​ങ്ങ​ളി​ലു​ടെ പു​റ​ത്തു വ​ന്ന​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Kerala

സി​നി​മ സ്റ്റൈ​ലി​ൽ പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ, തെ​റി വി​ളി​യും ഭീ​ഷ​ണി​യും

തി​രു​വ​ന​ന്ത​പു​രം: ന​ഗ​രൂ​രി​ൽ പോ​ലീ​സി​ന് നേ​രെ സി​പി​എം-​ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ ഭീ​ഷ​ണി. ഫ്ല​ക്സ് ബോ​ർ​ഡ് ന​ശി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക​ളാ​യ​വ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി മ​ട​ങ്ങി​യ പോ​ലീ​സ് ജീ​പ്പി​നെ കാ​റി​ലെ​ത്തി​യ സം​ഘം ത​ട​യു​ക​യാ​യി​രു​ന്നു.

എ​സ്എ​ച്ച്ഒ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ സം​ഘം അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

പ്ര​ദേ​ശ​ത്തെ ഫ്ല​ക്സ് ബോ​ർ​ഡ് ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. പ്ര​തി പ​ട്ടി​ക​യി​ൽ പേ​രു​ള്ള​വ​ർ​ക്ക് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് ന​ൽ​കി മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

എ​ന്നാ​ൽ പോ​ലീ​സ്, പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ട്ടി​ൽ ക​യ​റി അ​തി​ക്ര​മം കാ​ട്ടി​യെ​ന്നാ​ണ് സി​പി​എം ആ​രോ​പ​ണം. പോ​ലീ​സു​കാ​ർ മാ​ന്യ​മ​ല്ലാ​ത്ത രീ​തി​യി​ൽ പെ​രു​മാ​റി​യെ​ന്നും എ​സ്എ​ച്ച്ഒ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ്ര​വ​ർ​ത്ത​ക​ർ സ്റ്റേ​ഷ​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു. സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജും കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തു​ട​നീ​ളം കോ​ൺ​ഗ്ര​സി​ന്‍റെ ഫ്ല​ക്സും കൊ​ടി​മ​ര​ങ്ങ​ളും സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ക​ർ​ത്തി​രു​ന്നു. തു​ട​ർ​ന്നു​ണ്ടാ​യ പ​രാ​തി​യി​ന്മേ​ലാ​ണ് ന​ഗ​രൂ​രി​ൽ സി​പി​എം-​ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

Kerala

കാ​ട്ടു​കോ​ഴി, തെ​മ്മാ​ടി...​രാ​ഹു​ലി​നെ​തി​രെ ഡി​വൈ​എ​ഫ്ഐ, യു​വ​മോ​ർ​ച്ച പ്ര​തി​ഷേ​ധം

‌പ​ത്ത​നം​തി​ട്ട: വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​ലീ​സ് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്ക് നേ​രെ ക​ന​ത്ത പ്ര​തി​ഷേ​ധം. ‌‌‌‌

വാ​ഹ​നം ആ​ശു​പ​ത്രി വ​ള​പ്പി​ലെ​ത്തി​യ​പ്പോ​ൾ പാ​ഞ്ഞെ​ടു​ത്ത ഡി​വൈ​എ​ഫ്ഐ, യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ രാ​ഹു​ലി​നെ​തി​രെ മു​ദ്ര​വാ​ക്യം വി​ളി​ക്കു​ക​യും കൂ​കി വി​ളി​ക്കു​ക​യും ചെ​യ്തു.

രാ​ഹു​ൽ എ​ത്തി​യ വാ​ഹ​നം പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​ഞ്ഞു. സ്ഥ​ല​ത്ത് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് പോ​ലീ​സു​കാ​ർ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് രാ​ഹു​ലി​നെ വാ​ഹ​ന​ത്തി​ൽ നി​ന്നും പു​റ​ത്തി​റ​ക്കി ആ​ശു​പ​ത്രി​ക്ക് ഉ​ള്ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ച​ത്. പ്ര​തി​ഷേ​ധ​ക്കാ​ർ ആ​ശു​പ​ത്രി​യു​ടെ പു​റ​ത്ത് ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

Kerala

'ഭാ​ഷാ​പ​ര​മാ​യ പ​രി​മി​തി​ക​ളു​ണ്ട്. പ​ക്ഷേ, മ​നു​ഷ്യ​രു​ടെ സ​ങ്ക​ട​ങ്ങ​ള്‍​ക്ക് ഒ​രു ഭാ​ഷ​യേ ഉ​ള്ളൂ': എ.​എ. റ​ഹിം എംപി

തി​രു​വ​ന​ന്ത​പു​രം: ക​ര്‍​ണാ​ട​ക​യി​ലെ യെ​ല​ഹ​ങ്ക​യി​ല്‍ വീ​ടു​ക​ള്‍ ഇ​ടി​ച്ചു നി​ര​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ട്ട​വ​രെ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​നി​ടെ ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ത്തി​ന്‍റെ പേ​രി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​യ​രു​ന്ന ട്രോ​ളു​ക​ളോ​ട് പ്ര​തി​ക​രി​ച്ച് എ.​എ. റ​ഹിം എം​പി.

"എ​നി​ക്ക് ഭാ​ഷാപ​ര​മാ​യ പ​രി​മി​തി​ക​ളു​ണ്ട്. പ​ക്ഷേ, മ​നു​ഷ്യ​രു​ടെ സ​ങ്ക​ട​ങ്ങ​ള്‍​ക്ക് ഒ​രു ഭാ​ഷ​യേ ഉ​ള്ളൂ. ഭ​ര​ണ​കൂ​ട​ഭീ​ക​ര​ത​യു​ടെ നേ​ര്‍​കാ​ഴ്ച​ക​ള്‍ തേ​ടി​യാ​ണ് അ​വി​ടേ​ക്ക് ചെ​ന്ന​ത്. ശ​ബ്ദ​മി​ല്ലാ​ത്ത, എ​ല്ലാം ന​ഷ്ട​പെ​ട്ട ആ​യി​ര​ത്തോ​ളം ദു​ര്‍​ബ​ല​രാ​യ ഇ​ര​ക​ളെ​യാ​ണ് ഞ​ങ്ങ​ള്‍​ക്ക് അ​വി​ടെ കാ​ണാ​നാ​യ​ത്. ആ ​യാ​ത്ര​യെ കു​റി​ച്ച് ഇ​പ്പോ​ഴും തി​ക​ഞ്ഞ അ​ഭി​മാ​ന​മേ ഉ​ള്ളു'. -റ​ഹിം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

"ആ​രും കാ​ണാ​തെ അ​വ​സാ​നി​ക്കു​മാ​യി​രു​ന്ന കാ​ഴ്ച​ക​ള്‍ ഇ​ന്ന് ലോ​കം കാ​ണു​ന്നു. പു​ന​ര​ധി​വാ​സ​ത്തെ കു​റി​ച്ച് സം​സാ​രി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​യി​രി​ക്കു​ന്നു. എ​ന്‍റെ ഇം​ഗ്ലീ​ഷി​ലെ വ്യാ​ക​ര​ണം തി​ര​യു​ന്ന​വ​രോ​ട് ഒ​രു വെ​റു​പ്പു​മി​ല്ല.

ഒ​രു തെ​റ്റു​മി​ല്ലാ​തെ വി​വി​ധ ഭാ​ഷ​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന നി​ര​വ​ധി​പേ​ര്‍ നി​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലു​ണ്ട​ല്ലോ?. അ​വ​രെ ആ​രെ​യും ഇ​വി​ടെ​യെ​ന്ന​ല്ല, ബു​ള്‍​ഡോ​സ​റു​ക​ള്‍ ജീ​വി​തം ത​ക​ര്‍​ത്ത ദു​ര്‍​ബ​ല​രു​ടെ അ​രി​കി​ല്‍ ഒ​രി​ട​ത്തും ക​ണ്ടി​ട്ടി​ല്ല.'-​റ​ഹിം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ക​രോ​ളി​നെ പോ​ലും വ​ർ​ഗീ​യ​വ​ത്ക​രി​ച്ച് ക​ട​ന്നാ​ക്ര​മി​ക്കു​ന്നു: എം.​വി. ഗോ​വി​ന്ദ​ൻ

കൊ​ല്ലം: രാ​ജ്യ​ത്ത് ക്രി​സ്മ​സ് ക​രോ​ളി​നെ പോ​ലും വ​ർ​ഗീ​യ​വ​ത്ക​രി​ച്ച് ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ കേ​ര​ള​ത്തി​ലേ​ക്കും വ്യാ​പി​ക്കു​ക​യാ​ണ്. മ​ത നി​ര​പേ​ക്ഷ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു​ചേ​രു​ക​യെ​ന്ന ക​ട​മ​യാ​ണ് സി​പി​എം നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്നും എം. ​വി. ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ മു​തി​ർ​ന്ന നേ​താ​വ് പി.​കെ. ഗു​രു​ദാ​സ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു. അ​തേ​സ​മ​യം ക​രോ​ൾ സം​ഘ​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ 2500 യൂ​ണി​റ്റി​ലും ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധ ക​രോ​ൾ ന​ട​ത്തും.

Kerala

പാ​ല​ക്കാ​ട്ടെ ക​രോ​ൾ സം​ഘ​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണം; വി​മ​ര്‍​ശി​ച്ച് ഡി​വൈ​എ​ഫ്ഐ​യും കോ​ണ്‍​ഗ്ര​സും

പാ​ല​ക്കാ​ട്: ക​രോ​ൾ സം​ഘ​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണ​ത്തെ വി​മ​ര്‍​ശി​ച്ച് ഡി​വൈ​എ​ഫ്ഐ​യും കോ​ണ്‍​ഗ്ര​സും. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ 2500 യൂ​ണി​റ്റി​ലും ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധ ക​രോ​ൾ ന​ട​ത്തും. ആ​ർ​എ​സ്എ​സി​ന് ത​ട​യാ​ൻ ച​ങ്കൂ​റ്റ​മു​ണ്ടെ​ങ്കി​ൽ അ​തി​നെ ആ ​രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്യു​മെ​ന്നും ഡി​വൈ​എ​ഫ്ഐ അ​റി​യി​ച്ചു.

ക​രോ​ൾ സം​ഘ​ത്തി​ന് നേ​രെ ഉ​ണ്ടാ​യ ആ​ക്ര​മ​ണം മ​ത​സൗ​ഹാ​ർ​ദം ത​ക​ർ​ക്കാ​നു​ള്ള ആ​ർ​എ​സ്എ​സ്- ബി​ജെ​പി നീ​ക്ക​മെ​ന്ന് കോ​ൺ​ഗ്ര​സും വി​മ​ർ​ശി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക്രി​സ്തീ​യ സ​മൂ​ഹ​ത്തി​ൽ നി​ന്ന് ബി​ജെ​പി ആ​ഗ്ര​ഹി​ച്ച പി​ന്തു​ണ ല​ഭി​ക്കാ​ത്ത​തി​ന്‍റെ പ്ര​തി​കാ​ര​മാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് ആ​രോ​പി​ച്ച കോ​ൺ​ഗ്ര​സ്‍, അ​ക്ര​മ​ത്തി​ന് പി​ന്നി​ലു​ള്ള ആ​ർ​എ​സ്എ​സ്-​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ ബി​ജെ​പി നേ​തൃ​ത്വം പു​റ​ത്താ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ൽ ഗ​ണ​ഗീ​തം; ത​പാ​ൽ വ​കു​പ്പി​നെതിരേ പ്ര​തി​ഷേ​ധം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​പാ​​​ൽ വ​​​കു​​​പ്പി​​​ന്‍റെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ഖ​​​ലാ ആ​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്നു സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ക്രി​​​സ്മ​​​സ് ക​​​രോ​​​ളി​​​ൽ ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ ഗ​​​ണ​​​ഗീ​​​തം ആ​​​ല​​​പി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധം.

ബി​​​എം​​​എ​​​സ് യൂ​​​ണി​​​യ​​​നാ​​​ണു ഗ​​​ണ​​​ഗീ​​​തം ആ​​​ല​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ക​​​ത്തു ന​​​ൽ​​​കി​​​യ​​​ത്. മ​​​റ്റു യൂ​​​ണി​​​യ​​​നു​​​ക​​​ൾ എ​​​തി​​​ർ​​​ത്ത​​​തോ​​​ടെ വി​​​ഷ​​​യം വി​​​വാ​​​ദ​​​മാ​​​യി. ഡി​​​വൈ​​​എ​​​ഫ്ഐ​​​യും പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി. ഇ​​​തോ​​​ടെ പ​​​രി​​​പാ​​​ടി ത​​​ന്നെ ത​​​പാ​​​ൽ വ​​​കു​​​പ്പു റ​​​ദ്ദാ​​​ക്കി.

രാ​​​ഷ്‌ട്രീയ ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യ​​​ല്ല ഗ​​​ണ​​​ഗീ​​​തം പാ​​​ട​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തെ​​​ന്നു ബി​​​എം​​​എ​​​സ് നേ​​​താ​​​ക്ക​​​ൾ പി​​​ന്നീ​​​ട് അ​​​റി​​​യി​​​ച്ചു. ദേ​​​ശ​​​ഭ​​​ക്തി​​​ഗാ​​​ന​​​മാ​​​യ​​​തി​​​നാ​​​ലാ​​​ണു ഗ​​​ണ​​​ഗീ​​​തം പാ​​​ടാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തെ​​​ന്നും ഇ​​​ട​​​തു യൂ​​​ണി​​​യ​​​നാ​​​ണു പ്ര​​​ശ്ന​​​മു​​​ണ്ടാ​​​ക്കി​​​യ​​​തെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു.

Kerala

രാ​ഹു​ൽ വോ​ട്ട് ചെ​യ്യു​മെ​ന്ന് സൂ​ച​ന; പ്ര​തി​ഷേ​ധി​ക്കാ​ൻ ബി​ജെ​പി​യും ഡി​വൈ​എ​ഫ്ഐ​യും

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ഇ​ന്ന് വോ​ട്ട് ചെ​യ്യാ​ൻ എ​ത്തു​മെ​ന്ന് സൂ​ച​ന. ര​ണ്ടാ​മ​ത്തെ ബ​ലാ​ത്സം​ഗ കേ​സി​ൽ ഉ​പാ​ധി​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം പ്രി​ന്‍​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി മു​ൻ​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് രാ​ഹു​ൽ വോ​ട്ട് ചെ​യ്യാ​ൻ എ​ത്തു​മെ​ന്ന റി​പ്പോ​ർ‌​ട്ട് വ​ന്ന​ത്.

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ കു​ന്ന​ത്തൂ​ര്‍​മേ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ സ്കൂ​ളി​ലെ ര​ണ്ടാം ന​മ്പ​ർ ബൂ​ത്തി​ലാ​ണ് രാ​ഹു​ലി​ന് വോ​ട്ട്. രാ​ഹു​ൽ താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റ് സ്ഥി​തി ചെ​യ്യു​ന്ന​ത് പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ 24ാം വാ​ർ​ഡി​ലാ​ണ്. ഈ ​വാ​ർ​ഡി​ൽ രാ​ഹു​ൽ നേ​ര​ത്തെ പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു.

രാ​ഹു​ൽ വോ​ട്ട് ചെ​യ്യാ​ൻ എ​ത്തും എ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച റി​പ്പോ​ർ​ട്ട്. വൈ​കു​ന്നേ​രം അ​ഞ്ചി​നും ആ​റി​നും ഇ​ട​യി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ രാ​ഹു​ൽ എ​ത്തു​മെ​ന്നാ​ണ് രാ​ഹു​ലു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്.

രാ​ഹു​ൽ എ​ത്തി​യാ​ൽ ഡി​വൈ​എ​ഫ്ഐ​യും ബി​ജെ​പി​യും പോ​ളിം​ഗ് ബൂ​ത്തി​ന​രി​കെ പ്ര​തി​ഷേ​ധി​ക്കും. ബൂ​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യ​ട്ടു​ണ്ട്.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ നി​ര​വ​ധി പെ​ണ്‍​കു​ട്ടി​ക​ള്‍ ഇ​നി​യും പ​രാ​തി​യു​മാ​യി വ​രും: വി​കെ സ​നോ​ജ്

ക​ണ്ണൂ​ര്‍: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ നി​ര​വ​ധി പെ​ണ്‍​കു​ട്ടി​ക​ള്‍ ഇ​നി​യും പ​രാ​തി​യു​മാ​യി വ​രു​മെ​ന്ന് ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ. സ​നോ​ജ്. കോ​ണ്‍​ഗ്ര​സ് ക്രി​മി​ന​ൽ സം​ഘ​ത്തെ പോ​റ്റി വ​ള​ര്‍​ത്തു​ക​യാ​ണെ​ന്നും സ​നോ​ജ് കു​റ്റ​പ്പെ​ടു​ത്തി.

"കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ രാ​ഹു​ലും ഷാ​ഫി​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് നേ​താ​ക്ക​ൾ​ക്ക് രാ​ഹു​ലി​ന് സം​ര​ക്ഷ​ണം ഒ​രു​ക്കേ​ണ്ടി വ​രു​ന്ന​ത്. ഏ​തൊ​രു നേ​താ​വ് എ​തി​ര് പ​റ​ഞ്ഞാ​ലും സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്താ​ൻ ആ​ണ് ഷാ​ഫി​യു​ടെ നി​ർ​ദേ​ശം. ഇ​തി​നാ​യി വ​ട​ക​ര കേ​ന്ദ്രീ​ക​രി​ച്ച് വാ​ർ റൂ​മു​ണ്ട്.'-​സ​നോ​ജ് പ​റ​ഞ്ഞു.

"കു​റ​ച്ചു ന​ടി​മാ​രെ റീ​ൽ​സി​ൽ അ​ഭി​ന​യി​ക്കാ​ൻ കി​ട്ടു​മാ​യി​രി​ക്കും. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​മേ​ജ് ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യി​ല്ല. കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഷാ​ഫി​യു​ടെ​യും രാ​ഹു​ലി​ന്‍റെ അ​ടി​മ​ക​ൾ ആ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വി​നു പോ​ലും ര​ക്ഷ​യി​ല്ല. സൈ​ക്കോ​പാ​ത്ത് ക്രി​മി​ന​ലി​നെ സം​ര​ക്ഷി​ക്കു​ന്ന എ​ല്ലാ​വ​ര്‍​ക്കു​മെ​തി​രെ ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധി​ക്കും.'-​സ​നോ​ജ് അ​റി​യി​ച്ചു.

"കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ൾ രാ​ഹു​ലി​നെ ത​ള്ളി​പ്പ​റ​യാ​ൻ ത​യ്യാ​റാ​കു​ന്നി​ല്ല. സി​പി​എം കെ​ട്ടി​ച്ച​മ​ച്ച ക​ഥ​യാ​ണെ​ന്നാ​ണ് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ പ​റ​യു​ന്ന​ത്. പെ​ൺ​കു​ട്ടി​ക്ക് സി​പി​എ​മ്മ​മാ​യി എ​ന്ത് ബ​ന്ധം? ഈ ​പെ​ൺ​കു​ട്ടി​യെ മാ​ത്ര​മ​ല്ല രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ പീ​ഡി​പ്പി​ച്ച​ത്.'-​സ​നോ​ജ് കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​സ്പെ​ന്‍​ഡ് ചെ​യ്തി​ട്ടും നി​യ​മ​സ​ഭ​യി​ൽ അ​ക​മ്പ​ടി പോ​യ​ത് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ല്ലേ? എ​ന്നി​ട്ട് എ​ന്ത് ന​ട​പ​ടി എ​ടു​ത്തു? രാ​ഹു​ലി​നെ​തി​രെ നി​ല​പാ​ട് എ​ടു​ത്ത​വ​ർ​ക്കെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണം തു​ട​ങ്ങി​യെ​ന്നും വി.​കെ. സ​നോ​ജ് ആ​രോ​പി​ച്ചു.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ഓ​ഫീ​സി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധം; റീ​ത്ത് വ​ച്ചു

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ പാ​ല​ക്കാ​ട്ടെ ഓ​ഫീ​സി​ന് മു​ന്നി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധം. ഓ​ഫീ​സി​ന് അ​ക​ത്ത് ക​യ​റാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ത​ട​ഞ്ഞ​ത് സം​ഘ​ർ​ഷ​ത്തി​ന് വ​ഴി​വ​ച്ചു.

ഇ​ങ്ങ​നെ ഒ​രു എം​എ​ൽ​എ പാ​ല​ക്കാ​ടി​ന് വേ​ണ്ടെ​ന്നും രാ​ജി​വയ്​ക്ക​ണ​മെ​ന്നും മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ക​ർ രാ​ഹു​ലി​ന്‍റെ ഓ​ഫീ​സി​ൽ എ​ത്തി​യ​ത്. പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു.

അ​ക്ര​മാ​സ​ക്ത​രാ​യ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഓ​ഫീ​സി​ന് മു​ന്നി​ൽ റീ​ത്ത് വ​ച്ചു. ഓ​ഫീ​സ് പൂ​ട്ടി​യ നി​ല​യി​ലാ​ണ്. സ്ഥ​ല​ത്ത് വ​ലി​യ പോ​ലീ​സ് സ​ന്നാ​ഹ​മാ​ണ് നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Kerala

പി​ണ​റാ​യി​ക്കെ​തി​രേ പ്ര​സം​ഗി​ച്ചെ​ന്നാ​രോ​പി​ച്ച് ഡി​വൈ​എ​ഫ്ഐ പ്ര​ക​ട​ന​വും തെ​റി​വി​ളി​യും; പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ പ്ര​സം​ഗി​ച്ചെ​ന്നാ​രോ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് റി​ജി​ൽ മാ​ക്കു​റ്റി​ക്കെ​തി​രെ വ​ള​യ​ത്ത് ഡി​വൈ​എ​ഫ്ഐ പ്ര​ക​ട​നം. യു​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ച ജ​ന​പ​ക്ഷ യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തി​ലെ പ്ര​സം​ഗ​ത്തി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധം.

ഉ​ദ്ഘാ​ട​ക​നാ​യ ഷാ​ഫി പ​റ​മ്പി​ൽ എം​പി വേ​ദി വി​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​കോ​പ​ന മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി പ്ര​ക​ട​നം ന​ട​ത്തി​യ​ത്. യു​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ച ജ​ന​പ​ക്ഷ യാ​ത്ര​യു​ടെ സ​മാ​പ​ന പ​രി​പാ​ടി​യി​ൽ റി​ജി​ൽ മാ​ക്കു​റ്റി പ്ര​സം​ഗി​ച്ചി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ ഡി​വൈ​എ​ഫ് ഐ ​പ്ര​വ​ർ​ത്ത​ക​രാ​ണ് വ​ള​യം ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി തെ​റി പ​റ​ഞ്ഞ​ത്. ഷാ​ഫി പ​റ​മ്പി​ൽ എം​പി ആ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ക​ൻ.

എ​ന്നാ​ൽ എം​പി വേ​ദി​യി​ൽ നി​ന്ന് പോ​യ​തി​നു പി​റ​കെ​യാ​ണ് ഡി​വൈ​എ​ഫ് ഐ ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് ടൗ​ണി​ലൂ​ടെ​യാ​ണ് പ്ര​ക​ട​നം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

ബോംബ് നിർമാണത്തിനിടെ മരിച്ചയാൾ ‘രക്തസാക്ഷി’; ഡിവൈഎഫ്ഐ നിലപാട് തള്ളി സിപിഎം ജില്ലാ നേതൃത്വം

ക​​​ണ്ണൂ​​​ർ: പാ​​​നൂ​​​ർ മൂ​​​ളി​​​യ​​​തോ​​​ടി​​​ൽ ബോം​​​ബ് നി​​​ർ​​​മാ​​​ണ​​​ത്തി​​​നി​​​ടെ മ​​​രി​​​ച്ച ഷെ​​​റി​​​ൻ എ​​​ന്ന യു​​​വാ​​​വി​​​നെ ‘ര​​​ക്ത​​​സാ​​​ക്ഷി​​​’യാ​​​ക്കി​​​യ ഡി​​​വൈ​​​എ​​​ഫ്ഐ നി​​​ല​​​പാ​​​ട് ത​​​ള്ളി സി​​​പി​​​എം ക​​​ണ്ണൂ​​​ർ ജി​​​ല്ലാ നേ​​​തൃ​​​ത്വം.

അ​​​ക്ര​​​മ​​​ത്തെ സി​​​പി​​​എം ഒ​​​രി​​​ക്ക​​​ലും അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും അ​​​തു​​കൊ​​​ണ്ടു​​ത​​​ന്നെ​ ബോം​​​ബ് നി​​​ർ​​​മാ​​​ണ​​​ത്തി​​​നി​​​ടെ മ​​​രി​​​ച്ച​​​യാ​​​ളെ ര​​​ക്ത​​​സാ​​​ക്ഷി​​​യാ​​​യി കാ​​​ണാ​​​ൻ സി​​​പി​​​എം ത​​​യാ​​​റ​​​ല്ലെ​​​ന്നും ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി കെ.​​​കെ. രാ​​​ഗേ​​​ഷ് പ​​​റ​​​ഞ്ഞു. ക​​​ണ്ണൂരി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മൂ​​​ളി​​​യ​​​തോ​​​ടി​​​ൽ ബോം​​​ബ് നി​​​ർ​​​മാ​​​ണ​​​ത്തി​​​നി​​​ടെ യു​​​വാ​​​വ് മ​​​രി​​​ച്ച​​​പ്പോ​​​ൾ​​ത്ത​​ന്നെ പാ​​​ർ​​​ട്ടി​​​ക്ക് ഇ​​​തു​​​മാ​​​യി ഒ​​​രു ബ​​​ന്ധ​​​വു​​​മി​​​ല്ലെ​​​ന്ന് നേ​​​തൃ​​​ത്വം പ​​​ര​​​സ്യ​​​മാ​​​യി പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. അ​​​തേനി​​​ല​​​പാ​​​ട് ത​​​ന്നെ​​​യാ​​​ണ് ഇ​​​പ്പോ​​​ഴും. ഡി​​​വൈ​​​എ​​​ഫ്ഐ എ​​​ന്ത​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ബോം​​​ബ് നി​​​ർ​​​മാ​​​ണ​​​ത്തി​​​നി​​​ടെ മ​​​രി​​​ച്ച​​​യാ​​​ളെ ര​​​ക്ത​​​സാ​​​ക്ഷി​​​യാ​​​യി വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​തെ​​​ന്ന കാ​​​ര്യം ഡി​​​വൈ​​​എ​​​ഫ്ഐ നേ​​​തൃ​​​ത്വ​​​ത്തോ​​​ടാ​​ണു ചോ​​​ദി​​​ക്കേ​​​ണ്ട​​​തെ​​​ന്നും കെ.​​​കെ.​ രാ​​​ഗേ​​​ഷ് പ​​​റ​​​ഞ്ഞു.

2024 ഏ​​​പ്രി​​​ല്‍ അ​​​ഞ്ചി​​​ന് പാ​​​നൂ​​​ര്‍ മൂ​​​ളി​​​യ​​​തോ​​​ടി​​​ൽ ബോം​​​ബ് നി​​​ര്‍​മാ​​​ണ​​​ത്തി​​​നി​​​ടെ​​​യു​​​ണ്ടാ​​​യ സ്‌​​​ഫോ​​​ട​​​ന​​​ത്തി​​​ലാ​​യി​​രു​​ന്നു ഷെ​​റി​​ൻ മ​​രി​​ച്ച​​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സം ന​​ട​​ന്ന ഡി​​​വൈ​​​എ​​​ഫ്ഐ കു​​​ന്നോ​​​ത്തുപ​​​റ​​​ന്പ് മേ​​​ഖ​​​ലാ സ​​​മ്മേ​​​ള​​​ന​​ത്തി​​ലാ​​ണ് ഷെ​​റി​​നി​​നെ ര​​​ക്ത​​​സാ​​​ക്ഷി​​​യാ​​​ക്കി പ്ര​​​മേ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. ഈ ​​സ്ഫോ​​​ട​​​ന​​​ത്തി​​​ൽ മ​​​റ്റൊ​​​രു യു​​​വാ​​​വി​​​ന്‍റെ കൈ​​​ക​​​ള്‍ ന​​​ഷ്ട​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

അ​​​തേസ​​​മ​​​യം, പാ​​​ർ​​​ട്ടി ത​​​ള്ളി​​​പ്പ​​​റ​​​ഞ്ഞ ഷെ​​​റി​​​ന്‍റെ വീ​​​ട് അ​​​ന്ന് സി​​​പി​​​എം പ്രാ​​ദേ​​ശി​​ക നേ​​​താ​​​ക്ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത് ഏ​​​റെ വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു.

Kerala

നെ​ടു​മ​ങ്ങാ​ട് സം​ഘ​ർ​ഷ​ത്തി​നി​ടെ ആം​ബു​ല​ൻ​സ് ക​ത്തി​ച്ച കേ​സ്: മൂ​ന്ന് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് സം​ഘ​ർ​ഷ​ത്തി​നി​ടെ ഡി​വൈ​എ​ഫ്ഐ​യു​ടെ ആം​ബു​ല​ൻ​സി​ന് തീ​യി​ട്ട സം​ഭ​വ​ത്തി​ൽ മൂ​ന്ന് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ല്‍. നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ സ​മ​ദ്, നാ​ദി​ർ​ഷാ , അ​ൽ​ത്താ​ഫ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

നെ​ടു​മ​ങ്ങാ​ട് എ​സ്ഡി​പി​ഐ​യും സി​പി​എ​മ്മും ത​മ്മി​ൽ ഏ​റെ നാ​ളാ​യു​ള്ള രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് അ​ക്ര​മം ന​ട​ന്ന​ത്.

സി​പി​എം പ്ര​വ​ർ​ത്ത​ക​ർ എ​സ്ഡി​പി​ഐ​യു​ടെ ആം​ബു​ല​ൻ​സി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത​തി​ന് പി​ന്നാ​ലെ ഡി​വൈ​എ​ഫ്ഐ​യു​ടെ ആം​ബു​ല​ൻ​സി​ന് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ തീ​യി​ടു​ക​യാ​യി​രു​ന്നു.

സം​ഘ​ര്‍​ഷ​ത്തി​ല്‍ മു​ല്ല​ശേ​രി സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ദീ​പു​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​രു​ന്നു.

District News

നെടുമങ്ങാട് സംഘർഷം : നാല് ഡിവൈഎഫ്ഐ പ്രവർത്തകരും രണ്ട് എസ്ഡിപിഐക്കാരും കീഴടങ്ങി

നെ​ടു​മ​ങ്ങാ​ട്: സി​പി​എം മു​ല്ല​ശേ​രി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രും എ​സ്ഡി​പി​ഐ​ക്കാ​രു​ടെ വീ​ടു​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യും വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു വ​രു​ത്തു​ക​യും ചെ​യ്ത കേ​സി​ൽ നാ​ലു ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങി.

എ​സ്ഡി​പി ഐ ​പ്ര​വ​ർ​ത്ത​ക​രാ​യ ക​ര​കു​ളം ചെ​ക്ക​ക്കോ​ണം വാ​ര്യ​കോ​ണ​ത്ത് പ​ണ​യി​ൽ വീ​ട്ടി​ൽ നി​സാ​മു​ദീ​ൻ (49), വ​ട്ട​പ്പാ​റ വേ​ങ്കോ​ട് കൊ​ല്ല​മ​ല​യ​ത്തു​വീ​ട്ടി​ൽ ഷം​നാ​ദ് (36) എ​ന്നി​വ​ർ അ​രു​വി​ക്ക​ര സ്റ്റേ​ഷ​നി​ലും ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ സ​ന്ന​ഗ​ർ ഹാ​ഷി​ക് മ​ൻ​സി​ലി​ൽ റി​യാ​സ് (36), ക​ര​കു​ളം ക​ല്ല​റ വീ​ട്ടി​ൽ അ​ന​ന്ദു (31), ക​ര​കു​ളം അ​മ​ല​യി​ൽ അ​മ​ൽ (31), ക​ര​കു​ളം ജ​യ ഭ​വ​നി​ൽ അ​നൂ​പ് (37) എ​ന്നി​വ​ർ നെ​ടു​മ​ങ്ങാ​ട് സ്റ്റേ​ഷ​നി​ലു​മാ​ണ് കീ​ഴ​ട​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ നാലിന് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ദീ​പു​വി​നെ ആ​ക്ര​മി​ച്ച​താ​യി​രു​ന്നു തു​ട​ക്കം. പി​ന്നാ​ലെ എ​സ്ഡി​പി ഐ ​നേ​താ​ക്ക​ളു​ടെ വീ​ടും വാ​ഹ​ന​ങ്ങ​ളും ആ​ക്ര​മി​ക്ക​പ്പെ​ട്ടു. നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഡി​വൈ​എ​ഫ്ഐ​യു​ടെ ആം​ബു​ല​ൻ​സ് ക​ത്തി​ച്ചി​രു​ന്നു. ആം​ബു​ല​ൻ​സ് ക​ത്തി​ച്ച പ്ര​തി​ക​ൾ ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Kerala

റോ​ഡ് ഉ​ദ്ഘാ​ട​നം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു; സ്ഥ​ല​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ

പാ​ല​ക്കാ​ട്: എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പി​രാ​യി​രി​യി​ൽ നി​ർ​മി​ച്ച റോ​ഡ് ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​ത് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തി​നാ​യി വ​രു​ന്ന​തി​നി​ടെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ കാ​ര്‍ ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കാ​റി​നു മു​ക​ളി​ൽ ഡി​വൈ​എ​ഫ്ഐ​യു​ടെ പ​താ​ക​യും വ​ച്ചു. ഇ​തോ​ടെ കാ​റി​നു പു​റ​ത്തി​റ​ങ്ങി​യ രാ​ഹു​ൽ പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ൽ ക​യ​റി ആ​ളു​ക​ളു​മാ​യി സം​സാ​രി​ക്കു​ക​യും പി​ന്നീ​ട് റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

എ​ന്നാ​ൽ കൂ​ക്കി വി​ളി​ക​ളും മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ രാ​ഹു​ലി​നെ പി​ന്തു​ട​ർ​ന്നു. ഇ​തി​നി​ടെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി. തു​ട​ർ​ന്ന് യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ എം​എ​ൽ​എ​യെ തോ​ളി​ലേ​റ്റി​യാ​ണ് യോ​ഗ​സ്ഥ​ല​ത്തേ​ക്ക് എ​ത്തി​ച്ച​ത്.

വി​വാ​ദ​ങ്ങ​ള്‍​ക്കു​ശേ​ഷം രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ മ​ണ്ഡ​ല​ത്തി​ലെ പ​രി​പാ​ടി​ക​ളി​ൽ ര​ഹ​സ്യ​മാ​യി​ട്ടാ​ണ് പ​ങ്കെ​ടു​ത്തി​രു​ന്ന​ത്. എ​ന്നാ​ൽ പി​രാ​യി​രി​യി​ലെ റോ​ഡ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് കാ​ണി​ച്ച് ഫ്ല​ക്സ് ഉ​ൾ​പ്പ​ടെ നേ​ര​ത്തെ സ്ഥാ​പി​ച്ചി​രു​ന്നു.

പ​രി​പാ​ടി​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തു​മെ​ന്ന് ബി​ജെ​പി​യും ഡി​വൈ​എ​ഫ്ഐ​യും അ​റി​യി​ച്ചി​രു​ന്നു. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ദേ​ശ​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ വി​ന്യ​സി​ച്ചി​രു​ന്നു.

Kerala

പേ​രാ​മ്പ്ര​യി​ലേ​ത് "ഷാ​ഫി ഷോ'; ​റൂ​റ​ല്‍ എ​സ്പി പ​റ​ഞ്ഞ​തി​ല്‍ തെ​റ്റി​ല്ല: വി.​കെ. സ​നോ​ജ്

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ല്‍ ന​ട​ന്ന​ത് ഷാ​ഫി ഷോ​യെ​ന്ന് ഡി​വൈ​എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ. സ​നോ​ജ്.

പേ​രാ​മ്പ്ര​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ വ​ച്ച് ആ​ക്ര​മി​ച്ച​പ്പോ​ള്‍ എ​ല്‍​ഡി​എ​ഫ് പ്ര​തി​ഷേ​ധി​ച്ചു. മു​ന്‍​കൂ​ട്ടി പ്ര​ഖ്യാ​പി​ച്ച ആ ​പ്ര​തി​ഷേ​ധം ത​ട​സ​പ്പെ​ടു​ത്താ​ന്‍ ഷാ​ഫി പ​റ​മ്പി​ലും സം​ഘ​വും ഷോ​യു​മാ​യി ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് സ​നോ​ജ് പ​റ​ഞ്ഞു.

എ​ല്‍​ഡി​എ​ഫ് പ്ര​ക​ട​ന​ത്തി​നു നേ​രെ ഇ​ര​ച്ചു ക​യ​റി സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കാ​നാ​യി​രു​ന്നു ഷാ​ഫി ഉ​ദ്ദേ​ശി​ച്ച​ത്. എ​ന്നാ​ല്‍ എ​ല്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ സം​യ​മ​നം പാ​ലി​ച്ചു. ഷാ​ഫി​യു​ടെ കാ​ഞ്ഞ ബു​ദ്ധി തി​രി​ച്ച​റി​ഞ്ഞു.

ഷാ​ഫി​യു​ടെ കെ​ണി​യി​ല്‍ വീ​ഴാ​തി​രി​ക്കാ​ന്‍ എ​ല്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ പി​രി​ഞ്ഞു​പോ​യി. പി​ന്നീ​ട് അ​വ​ര്‍ പോ​ലീ​സു​മാ​യി സം​ഘ​ര്‍​ഷ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും വി.​കെ. സ​നോ​ജ് പ​റ​ഞ്ഞു.

ചി​ല വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ കാ​ണി​ച്ച് ഷാ​ഫി​ക്ക് ക്രൂ​ര​മ​ര്‍​ദ​ന​മേ​റ്റെ​ന്ന് പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. ഇ​തെ​ല്ലാം ഷാ​ഫി​യു​ടെ ഷോ ​ആ​ണ്. ഷാ​ഫി​യു​ടെ ഷോ ​ക​ഞ്ഞി​ക്കു​ഴി സ​തീ​ശ​ന്മാ​ര്‍ തോ​റ്റു പോ​കു​ന്ന ഷോ​യാ​ണ്.

ഷാ​ഫി​യും രാ​ഹു​ലും അ​ട​ങ്ങു​ന്ന ക്രൈം ​സി​ന്‍​ഡി​ക്കേ​റ്റ് കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ല്‍ മേ​ധാ​വി​ത്വം ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​നി​യും ഷോ​യു​മാ​യി വ​ന്നാ​ല്‍ ഡി​വൈ​എ​ഫ്‌​ഐ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കും.

റൂ​റ​ല്‍ എ​സ്പി പ​റ​ഞ്ഞ​തി​ല്‍ തെ​റ്റി​ല്ല. ലാ​ത്തി വീ​ശി​യി​ല്ല. വെ​റു​തെ നി​ന്ന ഷാ​ഫി​ക്ക് അ​ല്ല​ലോ അ​ടി കൊ​ണ്ട​ത്. പ്ര​കോ​പ​നം ഉ​ണ്ടാ​യാ​ല്‍ പോ​ലീ​സ് നോ​ക്കി നി​ല്‍​ക്കു​മോ. ചി​ല​പ്പോ​ള്‍ കൈ ​ത​ട്ടി​യി​ട്ടു​ണ്ടാ​കാം. ആ​ദ്യ​മാ​യി​ട്ടാ​ണോ ഒ​രു ജ​ന​പ്ര​തി​നി​ധി​ക്ക് അ​ടി കി​ട്ടു​ന്ന​തെ​ന്നും വി.​കെ. സ​നോ​ജ് പ​റ​ഞ്ഞു.

Kerala

ഫേ​സ്ബു​ക്കി​ൽ ക​മ​ന്‍റി​ട്ട​തി​നെ ചൊ​ല്ലി ത​ർ​ക്കം: യു​വാ​വി​നെ ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ൾ ആ​ക്ര​മി​ച്ചെ​ന്ന് പ​രാ​തി

 പാ​ല​ക്കാ​ട്‌: ഒ​റ്റ​പ്പാ​ലം വാ​ണി​യം​കു​ള​ത്ത് യു​വാ​വി​നെ ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ൾ ആ​ക്ര​മി​ച്ചെ​ന്ന് പ​രാ​തി. വാ​ണി​യം​കു​ളം പ​ന​യൂ​ർ സ്വ​ദേ​ശി വി​നേ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​നേ​ഷ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന് താ​ഴെ ക​മ​ന്‍റി​ട്ട​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി വാ​ണി​യം​കു​ള​ത്താ​യി​രു​ന്നു സം​ഭ​വം.

ഡി​വൈ​എ​ഫ്ഐ മു​ൻ മേ​ഖ​ല സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​മാ​യി​രു​ന്നു വി​നേ​ഷ്. അ​തേ​സ​മ​യം, കേ​സി​ലെ പ്ര​തി​ക​ൾ കോ​ഴി​ക്കോ​ട് നി​ന്നും പി​ടി​യി​ലാ​യ​താ​യി സൂ​ച​ന​യു​ണ്ട്. ഷൊ​ർ​ണൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ര​ണ്ടു​പേ​രാ​ണ് പി​ടി​യി​ലാ​യ​തെ​ന്നാ​ണ് വി​വ​രം.

Kerala

വ​ട​ക​ര​യി​ൽ ഷാ​ഫി പ​റ​മ്പി​ൽ എം​പി​യെ ത​ട​ഞ്ഞ സം​ഭ​വം; ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ ഷാ​ഫി പ​റ​മ്പി​ൽ എം​പി​യെ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. 11 ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ടു.

കെ.​കെ. ര​മ എം​എ​ൽ​എ​യു​ടെ വി​ദ്യാ​ഭ്യ​സ പ​രി​പാ​ടി​യാ​യ വൈ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഓ​ണം വൈ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്ത് വ​ട​ക​ര ടൗ​ൺ ഹാ​ളി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ബാ​ന​റും കൊ​ടി​യു​മാ​യെ​ത്തി​യ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഷാ​ഫി​യെ ത​ട​ഞ്ഞ് പ്ര​തി​ഷേ​ധി​ച്ച​ത്.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​ക്ക് സം​ര​ക്ഷ​ണ ക​വ​ച​മൊ​രു​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പ്ര​വ​ർ​ത്ത​ക​രെ മാ​റ്റാ​ൻ പോ​ലീ​സ് ശ്ര​മി​ച്ചെ​ങ്കി​ലും വാ​ഹ​ന​ത്തി​ന് മു​ന്നി​ൽ നി​ന്ന് മാ​റാ​ൻ ത​യാ​റാ​യി​ല്ല.

എ​ന്നാ​ൽ കാ​റി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ പ്ര​വ​ർ​ത്ത​ക​രോ​ട് ഷാ​ഫി​യും ത​ട്ടി​ക്ക​യ​റി. പ്ര​തി​ഷേ​ധി​ച്ചോ​ളു, അ​ത് നി​ങ്ങ​ളു​ടെ അ​വ​കാ​ശ​മാ​ണെ​ന്നും ആ​വ​ശ്യ​മി​ല്ലാ​ത്ത​ത് പ​റ​യ​രു​തെ​ന്നും ഷാ​ഫി പ​റ​ഞ്ഞു. ഏ​റെ പ​ണി​പെ​ട്ടാ​ണ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് സ്ഥ​ല​ത്ത് നി​ന്നും മാ​റ്റി​യ​ത്.

NRI

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല ത​ക​ർ​ക്കാ​നു​ള്ള ശ്ര​മം ചെ​റു​ക്കും: വി. ​വ​സീ​ഫ്

റി​യാ​ദ്: ഗ​വ​ർ​ണ​റെ ഉ​പ​യോ​ഗി​ച്ച് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല ത​ക​ർ​ക്കാ​നു​ള്ള ശ്ര​മം എ​ന്ത് വി​ല​കൊ​ടു​ത്തും ചെ​റു​ക്കു​മെ​ന്ന് ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി. ​വ​സീ​ഫ് റി​യാ​ദി​ൽ പ​റ​ഞ്ഞു. കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു റി​യാ​ദി​ൽ ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ വി. ​വ​സീ​ഫ്.

ഇ​ന്ത്യ​യു​ടെ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും പ്രൈ​മ​റി ത​ലം മു​ത​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല വ​രെ ച​രി​ത്ര​ങ്ങ​ളെ വെ​ട്ടി​മാ​റ്റി മി​ത്തു​ക​ൾ കു​ത്തി​നി​റ​ച്ചു​ള്ള വി​ദ്യാ​ഭ്യാ​സ രീ​തി അ​വ​ലം​ബി​ക്കു​മ്പോ​ൾ കേ​ര​ള​ത്തി​ൽ മാ​ത്ര​മാ​ണ് സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട ന​ട​പ്പി​ൽ വ​രു​ത്താ​ൻ സാ​ധി​ക്കാ​ത്ത​ത്.

അ​തി​നാ​യി ഗ​വ​ർ​ണ​ർ​മാ​രെ ഉ​പ​യോ​ഗി​ച്ച് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തി​നെ​തി​രേ എ​സ്എ​ഫ്ഐ​യും ഡി​വൈ​എ​ഫ്ഐ​യും ഇ​പ്പോ​ൾ സ​മ​ര​രം​ഗ​ത്താ​ണ്.

സം​സ്ഥാ​നം നേ​ടി​യെ​ടു​ത്ത നേ​ട്ട​ങ്ങ​ളെ സ​ങ്കു​ചി​ത രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പേ​രി​ൽ അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ത്തു​തോ​ൽ​പ്പി​ക്കേ​ണ്ട ഈ ​അ​വ​സ​ര​ത്തി​ൽ ദൗ​ർ​ഭാ​ഗ്യ​വ​ശാ​ൽ കേ​ര​ള​ത്തി​ലെ പ്ര​തി​പ​ക്ഷം മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ​ത്ത ഡി ​പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ളി പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ ബൊ​ക്കെ ന​ൽ​കി സ്വീ​ക​രി​ച്ചു.

കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സീ​ബാ കൂ​വോ​ട്, ഷ​മീ​ർ കു​ന്നു​മ്മ​ൽ, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, ഗീ​വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി എ​ന്നി​വ​ർ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം സ്വാ​ഗ​തം പ​റ​ഞ്ഞ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഫി​റോ​സ് ത​യ്യി​ൽ ന​ന്ദി പ​റ​ഞ്ഞു.

Kerala

പാ​ലി​യേ​ക്ക​ര ടോ​ൾ‌ പ്ലാ​സ ഉ​പ​രോ​ധി​ച്ച് ഡി​വൈ​എ​ഫ്ഐ; ജ​ല​പീ​ര​ങ്കി, സം​ഘ​ർ​ഷം

തൃ​ശൂ​ർ: റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​തെ ടോ​ൾ പി​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​യി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധം. ബാ​രി​ക്കേ​ഡു​ക​ൾ മ​റി​ച്ചി​ട്ട് ടോ​ൾ പ്ലാ​സ​യു​ടെ ഓ​ഫീ​സി​ലേ​ക്കു ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി.

സം​ഘ​ർ​ഷ​ത്തി​നി​ടെ ടോ​ൾ പ്ലാ​സ ഓ​ഫീ​സി​നു സ​മീ​പ​മു​ള്ള ചെ​ടി​ച്ച​ട്ടി​ക​ളും പ്ര​വ​ർ​ത്ത​ക​ർ ത​ക​ർ​ത്തു. ഇ​തോ​ടെ, പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. എ​ന്നാ​ൽ പി​രി​ഞ്ഞു​പോ​കാ​ൻ കൂ​ട്ടാ​ക്കാ​തെ പ്ര​തി​ഷേ​ധ​ക്കാ​ർ ടോ​ൾ​പ്ലാ​സ ഓ​ഫീ​സി​നു മു​ന്നി​ൽ കു​ത്തി​യി​രു​ന്നു മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യാ​ണ്.

Kerala

വീ​ണ വീഴാതിരിക്കാൻ; ‘ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്’ ഡി​വൈ​എ​ഫ്ഐ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലെ കെ​​​​ട്ടി​​​​ടം ത​​​​ക​​​​ർ​​​​ന്നു യു​​​​വ​​​​തി മ​​​​രി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി വീ​​​​ണാ​​​​ ജോ​​​​ർ​​​​ജി​​​​ന്‍റെ രാ​​​​ജി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള പ്ര​​​​തി​​​​പ​​​​ക്ഷ സ​​​​മ​​​​ര​​​​ത്തെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​ൻ ഡി​​​​വൈ​​​​എ​​​​ഫ്ഐ. പ്ര​​​​തി​​​​പ​​​​ക്ഷ യു​​​​വ​​​​ജ​​​​ന-വി​​​​ദ്യാ​​​​ർ​​​​ഥി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന സ​​​​മ​​​​ര​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നു വീ​​​​ണാ ജോ​​​​ർ​​​​ജി​​​​നാ​​​​യി ‘ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന’​​​​ത്തി​​​​ന് ഇ​​​​റ​​​​ങ്ങു​​​​ക​​​​യാ​​​​ണ് ഡി​​​​വൈ​​​​എ​​​​ഫ്ഐ. ന​​​​വ​​​​കേ​​​​ര​​​​ള സ​​​​ദ​​​​സി​​​​നാ​​​​യി നേ​​​​ര​​​​ത്തേ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും മ​​​​ന്ത്രി​​​​മാ​​​​രും ന​​​​ട​​​​ത്തി​​​​യ ബ​​​​സ് യാ​​​​ത്ര​​​​യ്ക്കി​​​​ടെ ക​​​​രി​​​​ങ്കൊ​​​​ടി കാ​​​​ട്ടി​​​​യ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളെ ഡി​​​​വൈ​​​​എ​​​​ഫ്ഐ​​​​ക്കാ​​​​ർ ആ​​​​ക്ര​​​​മി​​​​ച്ച് ര​​​​ക്ഷാപ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത് ഏ​​​​റെ വി​​​​വാ​​​​ദ​​​​മാ​​​​യി​​​​രു​​​​ന്നു. വീ​​​​ണാ ജോ​​​​ർ​​​​ജി​​​​നാ​​​​യി ഡി​​​​വൈ​​​​എ​​​​ഫ്ഐ​​​​ക്കാ​​​​ർ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന് ഇ​​​​റ​​​​ങ്ങു​​​​ന്പോ​​​​ഴും കേ​​​​ര​​​​ളം വീ​​​​ണ്ടും സം​​​​ഘ​​​​ർ​​​​ഷ ഭൂ​​​​മി​​​​യാ​​​​കാ​​​​നാ​​​​ണു സാ​​​​ധ്യ​​​​ത.​​​ മി​​​​ക​​​​ച്ച ആ​​​​രോ​​​​ഗ്യമ​​​​ന്ത്രി​​​​യാ​​​​യ വീ​​​​ണാ ജോ​​​​ർ​​​​ജി​​​​നെ രാ​​​​ജി​​​​വ​​​​യ്പ്പി​​​​ക്കാ​​​​മെ​​​​ന്ന വ്യാ​​​​മോ​​​​ഹം വേ​​​​ണ്ടെ​​​​ന്നും ഒ​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി ആ​​​​ക്ര​​​​മി​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്ക​​​​ത്തെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​ൻ ചെ​​​​റു​​​​പ്പ​​​​ക്കാ​​​​രെ​​​​യാ​​​​കെ രം​​​​ഗ​​​​ത്തി​​​​റ​​​​ക്കി സം​​​​ര​​​​ക്ഷ​​​​ണ​​​​മൊ​​​​രു​​​​ക്കു​​​​മെ​​​​ന്നും ഡി​​​​വൈ​​​​എ​​​​ഫ്ഐ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി വി.​​​​കെ. സ​​​​നോ​​​​ജ് പ​​​​റ​​​​ഞ്ഞു.
കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ആ​​​​രോ​​​​ഗ്യ സം​​​​വി​​​​ധാ​​​​ന​​​​ത്തെ​​​​യാ​​​​കെ ത​​​​ക​​​​ർ​​​​ക്കാ​​​​നു​​​​ള്ള ഗൂ​​​​ഢ​​​​നീ​​​​ക്ക​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ക​​​​ലാ​​​​പാ​​​​ഹ്വാ​​​​നം ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​ണ് യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള പ്ര​​​​തി​​​​പ​​​​ക്ഷ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ. മ​​​​ര​​​​ണ​​​​ത്തെ അ​​​​പ​​​​ഹാ​​​​സ്യ​​​​മാ​​​​യി കാ​​​​ണു​​​​ക​​​​യും രാ​​​​ഷ്‌ട്രീ​​​​യ ദു​​​​രു​​​​ദ്ദേ​​​​ശ്യ​​​​ത്തോ​​​​ടെ ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യു​​​​മാ​​​​ണ്. നി​​​​ല​​​​ന്പൂ​​​​ർ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ഘ​​​​ട്ട​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ മ​​​​ര​​​​ണ​​​​ത്തി​​​​ലും ഇ​​​​താ​​​​ണു ക​​​​ണ്ട​​​​ത്. മ​​​​ര​​​​ണ​​​​ത്തി​​​​ൽനി​​​​ന്നു മു​​​​ത​​​​ലെ​​​​ടു​​​​പ്പു ന​​​​ട​​​​ത്തു​​​​ന്ന​​​​വ​​​​രാ​​​​യി യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് മാ​​​​റി. അ​​​​ധി​​​​കാ​​​​രം തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ക്കാ​​​​ൻ ചി​​​​ല ​​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ളെ പ​​​​ർ​​​​വ​​​​തീ​​​​ക​​​​രി​​​​ച്ചു വി​​​​മോ​​​​ച​​​​ന സ​​​​മ​​​​രം സൃ​​​​ഷ്ടി​​​​ക്കാ​​​​നാ​​​​കു​​​​മോ എ​​​​ന്നാ​​​​ണു നോ​​​​ക്കു​​​​ന്ന​​​​ത്. ക​​​​നു​​​​ഗോ​​​​ലു ആ​​​​വി​​​​ഷ്ക​​​​രി​​​​ച്ച 2026ലെ ​​​​കോ​​​​ണ്‍​ഗ്ര​​​​സ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ത​​​​ന്ത്രം കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഏ​​​​ശി​​​​ല്ല. മ​​​​ന്ത്രി​​​​യു​​​​ടെ പ​​​​ത്ത​​​​നം​​​​തി​​​​ട്ട​​​​യി​​​​ലെ വീ​​​​ട്ടി​​​​ലേ​​​​ക്കു മാ​​​​ർ​​​​ച്ച് ന​​​​ട​​​​ത്തി​​​​യ​​​​വ​​​​ർ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വി​​​​നും പ്ര​​​​തി​​​​പ​​​​ക്ഷ എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ​​​​ക്കും വീ​​​​ടും ഓ​​​​ഫീ​​​​സു​​​​മു​​​​ണ്ടെ​​​​ന്ന് ഓ​​​​ർ​​​​ക്ക​​​​ണം. അ​​​​വി​​​​ടേ​​​​ക്കു ഞ​​​​ങ്ങ​​​​ളെ​​​​ക്കൊ​​​​ണ്ട് മാ​​​​ർ​​​​ച്ച് ചെ​​​​യ്യി​​​​പ്പി​​​​ക്ക​​​​രു​​​​ത് എ​​​​ന്നാ​​​​ണ് യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സി​​​​നെ ഓ​​​​ർ​​​​മി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള​​​​ത്. മു​​​​ഖ്യ​​​​മ​​​​ന്ത്രി മാ​​​​ത്ര​​​​മ​​​​ല്ല, വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലു​​​​ള്ള​​​​വ​​​​ർ വി​​​​ദേ​​​​ശ​​​​ത്തു ചി​​​​കി​​​​ത്സ തേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്. എ​​​​വി​​​​ടെ​​​​യാ​​​​ണോ മെ​​​​ച്ച​​​​പ്പെ​​​​ട്ട ചി​​​​കി​​​​ത്സ ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത് അ​​​​വി​​​​ടെ ചി​​​​കി​​​​ത്സ​​​​ക്കു​​​​പോ​​​​കു​​​​ന്ന​​​​തി​​​​ൽ തെ​​​​റ്റി​​​​ല്ലെ​​​​ന്നു ചോ​​​​ദ്യ​​​​ത്തി​​​​നു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി സ​​​​നോ​​​​ജ് പ​​​​റ​​​​ഞ്ഞു.

District News

എ​സ്എ​ഫ്‌​ഐ, ഡി​വൈ​എ​ഫ്‌​ഐ രാ​ജ്ഭ​വ​ന്‍ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ലെ ഭാ​ര​താം​ബ ചി​ത്ര വി​വാ​ദ​ത്തി​ല്‍ ര​ജി​സ്ട്രാ​ര്‍ ഡോ.​ കെ.​എ​സ്. അ​നി​ല്‍​കു​മാ​റി​നെ വൈ​സ് ചാ​ന്‍​സ​ല​ര്‍ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എ​സ്എ​ഫ്‌​ഐ, ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ രാ​ജ്ഭ​വ​ന്‍ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം.

പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. ഒ​ടു​വി​ല്‍ പ്ര​വ​ര്‍​ത്ത​ക​രെ പി​രി​ച്ചു വി​ടാ​ന്‍ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ര​ജി​സ്ട്രാ​റെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത വിസിയുടെ ന​ട​പ​ടി ഗ​വ​ര്‍​ണ​റു​ടെ ആ​ര്‍​എ​സ്എ​സ് താ​ത്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നാ​രോ​പി​ച്ചാ​ണ് എ​സ്എ​ഫ്‌​ഐ, ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ രാ​ജ്ഭ​വ​ന്‍ മാ​ര്‍​ച്ചു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

മാ​ര്‍​ച്ച് ത​ട​യു​ന്ന​തി​നാ​യി വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹം ക്യാ​മ്പ് ചെ​യ്തി​രു​ന്നു. വെ​ള്ള​യ​മ്പ​ല​ത്തി​നു സ​മീ​പം ബാ​രി​ക്കേ​ഡു​ക​ള്‍ സ്ഥാ​പി​ച്ച് മാ​ര്‍​ച്ച് ത​ട​ഞ്ഞു. തു​ട​ര്‍​ന്ന് പോ​ലീ​സും പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളും വാ​ക്കേ​റ്റ​വും ഉ​ണ്ടാ​യി. കൂ​ടു​ത​ല്‍ പോ​ലീ​സ് എ​ത്തി​ സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്രി​ച്ചു.

Latest News

Corehub Up