കെ.എ. തുളസി
കല്‍പ്പറ്റ: പട്ടികജാതി-വര്‍ഗ വികസന മന്ത്രി കെ.എ. തുളസിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വയനാട് കളക്ടറേറ്റിലെ എപിജെ ഹാളില്‍ ഉപരോധിച്ചു. പട്ടിക ജാതി-വര്‍ഗ വികസന പദ്ധതികളുടെ ജില്ലാതല അവലോകനം മന്ത്രിയുടെ സാന്നിധ്യത്തില്‍ ഹാളില്‍ നടക്കുന്നതിനിടെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു ഉപരോധം.
കഴിഞ്ഞ ദിവസം മരിച്ച, മുണ്ടേരി ഉന്നതിയിലെ വീട്ടമ്മയുടെ മൃതദേഹം പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ ആംബുലന്‍സില്‍ കയറ്റാന്‍ ഡ്രൈവര്‍ അനുവദിച്ചില്ലെന്ന് ആരോപിച്ചും അതില്‍ പ്രതിഷേധിച്ചുമാണ് ജില്ലാ സെക്രട്ടറി കെ.എം. ഫ്രാന്‍സിസിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഹാളിനു മുമ്പില്‍ സമരം തുടങ്ങിയത്.
പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റുചെയ്ത് നീക്കി. ഫ്രാന്‍സിസ് ഉള്‍പ്പടെയുള്ളവരെ പൊലിസ് വലിച്ചിഴച്ചാണ് വാഹനത്തില്‍ കയറ്റിയത്.
Tags : Protest DYFI KAThulasi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash