x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​ട​ക്ക​മി​ട്ട് അ​ഖി​ലേ​ഷ് യാ​ദ​വ്, ഏ​റ്റു​പി​ടി​ച്ച് ഇ​ട​തു​പാ​ർ​ട്ടി​ക​ളും; ‘ഇ​ന്ത്യ’ സ​ഖ്യ യോ​ഗ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി രൂ​ക്ഷ​വി​മ​ർ​ശ​നം


Published: June 9, 2026 07:10 AM IST | Updated: June 9, 2026 07:10 AM IST

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ‘ഇ​ന്ത്യ’ മു​ന്ന​ണി​യു​ടെ യോ​ഗ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നും രാ​ഹു​ൽ ഗാ​ന്ധി​ക്കും എ​തി​രെ സ​ഖ്യ​ക​ക്ഷി​ക​ളു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം. ഇ​തോ​ടെ പ്ര​തി​പ​ക്ഷ നി​ര​യി​ലെ ആ​ഭ്യ​ന്ത​ര ഭി​ന്ന​ത​ക​ൾ വീ​ണ്ടും പ​ര​സ്യ​മാ​യി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ലെ ഏ​കോ​പ​ന​മി​ല്ലാ​യ്മ​യും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ പെ​രു​മാ​റ്റ​വു​മാ​ണ് പ്ര​ധാ​ന​മാ​യും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യ​ത്.

സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വാ​ണ് കോ​ൺ​ഗ്ര​സി​നെ​തി​രെ​യു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് യോ​ഗ​ത്തി​ൽ തു​ട​ക്ക​മി​ട്ട​ത്. തു​ട​ർ​ന്ന് ഇ​ട​തു​പാ​ർ​ട്ടി​ക​ളും മ​റ്റ് രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും ഈ ​നി​ല​പാ​ടി​നെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി. ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വേ​ള​യി​ൽ സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കി​ട​യി​ൽ കൃ​ത്യ​മാ​യ ഏ​കോ​പ​നം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പാ​ർ​ട്ടി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ത​ങ്ങ​ൾ​ക്കെ​തി​രെ മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​താ​യും സ​ഖ്യ​ക​ക്ഷി​ക​ൾ ആ​രോ​പി​ച്ചു. വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം യോ​ഗം ചേ​രു​ന്ന രീ​തി ഫ​ല​പ്ര​ദ​മ​ല്ലെ​ന്നും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ദേ​ശീ​യ ത​ല​ത്തി​ൽ സ​ഖ്യം ശ​ക്ത​മാ​ണെ​ന്ന് ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വേ​ള​യി​ൽ പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളും അ​ത​ത് സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും ത​നി​ക്ക് ക​ണ​ക്കി​ലെ​ടു​ക്കേ​ണ്ടി വ​രു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കോ​ൺ​ഗ്ര​സു​മാ​യു​ള്ള ഭി​ന്ന​ത​ക​ളെ തു​ട​ർ​ന്ന് ഡി​എം​കെ, ആം ​ആ​ദ്മി പാ​ർ​ട്ടി എ​ന്നി​വ​ർ ഈ ​യോ​ഗ​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ന്നു. ത​മി​ഴ്‌​നാ​ട്ടി​ൽ ന​ട​ൻ വി​ജ​യി​യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​വു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കാ​ൻ കോ​ൺ​ഗ്ര​സ് ശ്ര​മി​ക്കു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഡി​എം​കെ വി​ട്ടു​നി​ന്ന​ത്. പ​ഞ്ചാ​ബി​ൽ കോ​ൺ​ഗ്ര​സു​മാ​യു​ള്ള നേ​രി​ട്ടു​ള്ള രാ​ഷ്ട്രീ​യ മ​ത്സ​രം കാ​ര​ണ​മാ​ണ് എ​എ​പി യോ​ഗ​ത്തി​നെ​ത്താ​തി​രു​ന്ന​ത്. ശ​ര​ദ് പ​വാ​ർ, മ​മ​ത ബാ​ന​ർ​ജി തു​ട​ങ്ങി​യ പ്ര​മു​ഖ​ർ യോ​ഗ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​പ്പോ​ൾ ഉ​ദ്ദ​വ് താ​ക്ക​റെ, ഹേ​മ​ന്ത് സോ​റ​ൻ എ​ന്നി​വ​ർ ഓ​ൺ​ലൈ​നാ​യി പ​ങ്കെ​ടു​ത്തു.

സ​ഖ്യ​ക​ക്ഷി​ക​ളു​ടെ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് ഇ​നി മു​ത​ൽ ര​ണ്ട് മാ​സ​ത്തി​ലൊ​രി​ക്ക​ൽ ‘ഇ​ന്ത്യ’ സ​ഖ്യം യോ​ഗം ചേ​രാ​ൻ തീ​രു​മാ​നി​ച്ചു. അ​ടു​ത്ത യോ​ഗം ഓ​ഗ​സ്റ്റി​ൽ ഹൈ​ദ​രാ​ബാ​ദി​ൽ വെ​ച്ച് ന​ട​ക്കും. നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച, സി​ബി​എ​സ്ഇ പ​രീ​ക്ഷാ വി​വാ​ദ​ങ്ങ​ൾ എ​ന്നി​വ മു​ൻ​നി​ർ​ത്തി കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ടാ​നും വി​ല​ക്ക​യ​റ്റം, ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ ച​ർ​ച്ച ചെ​യ്യാ​ൻ സ​ർ​വ​ക​ക്ഷി യോ​ഗം ആ​വ​ശ്യ​പ്പെ​ടാ​നും സ​ഖ്യം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

 

Tags : India Alliance Akhilesh Yadav Latest News

Recent News

Corehub Up