കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ധർമേന്ദ്ര പ്രധാനും
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെച്ച ധർമേന്ദ്ര പ്രധാന് പൂർണ പിന്തുണയുമായി ബിജെപി ഉന്നത നേതൃത്വം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ തുടങ്ങിയ മുതിർന്ന നേതാക്കൾ അദ്ദേഹത്തിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. പാർട്ടി അദ്ദേഹത്തിനൊപ്പം ഉറച്ചുനിൽക്കുമെന്ന് നേതാക്കൾ പറഞ്ഞു.
അമിത് ഷാ, നിതിൻ നവീൻ എന്നിവർക്ക് പുറമെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ തുടങ്ങിയ മറ്റ് പ്രമുഖ നേതാക്കളും അദ്ദേഹത്തെ സന്ദർശിച്ചു. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയതിലും വിദ്യാഭ്യാസ രംഗത്ത് വരുത്തിയ ധീരമായ പരിഷ്കാരങ്ങളിലും പ്രധാന്റെ പങ്ക് വലുതാണെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു.
ബിജെപിക്കും നരേന്ദ്ര മോദി സർക്കാരിനും ഏതൊരു പദവിയേക്കാളും പ്രധാനം രാജ്യത്തെ യുവാക്കളുടെ വികാരങ്ങളും താൽപ്പര്യങ്ങളുമാണ്. അത് മാനിച്ചാണ് രാജിയെന്നും അദ്ദേഹം വ്യക്തമാക്കി. ധർമേന്ദ്ര പ്രധാൻ ഉയർത്തിപ്പിടിച്ച വ്യക്തിശുദ്ധിയെയും പാർട്ടി നയങ്ങളോടുള്ള പ്രതിബദ്ധതയെയും നിതിൻ നവീൻ പ്രശംസിച്ചു. സ്ഥാനമൊഴിയാനുള്ള പ്രധാന്റെ തീരുമാനം നിസ്വാർത്ഥമായ പൊതുപ്രവർത്തനത്തിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
Tags : BJP leadership Support Dharmendra Pradhan Amit Shah Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash