x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രള്‍ഹാദ് ജോഷി ഇന്ന് തന്നെ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റെടുക്കും

വെബ് ഡെസ്ക്
Published: July 26, 2026 10:52 AM IST | Updated: July 26, 2026 10:52 AM IST

പ്രൾഹാദ് ജോഷി (File photo)

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ രാജിവച്ച ധര്‍മേന്ദ്ര പ്രധാന് പകരം പ്രള്‍ഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ഇന്ന് തന്നെ ചുമതലയേറ്റെടുക്കും.

പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനുള്ള നിയമഭേദഗതിയായിരിക്കും ആദ്യ നടപടി. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി റിക്രൂട്ട്‌മെന്‍റ് നടപടികളും വേഗത്തിലാക്കും.

ധർമേന്ദ്ര പ്രധാന്‍റെ രാജി രാഷ്ട്രപതി അംഗീകരിച്ചതിന് പിന്നാലെയാണ് ഭക്ഷ്യമന്ത്രിയായ പ്രള്‍ഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നരേന്ദ്ര മോദി നിർദ്ദേശിച്ചത്. ക​​​ര്‍ണാ​​​ട​​​ക​​​യി​​​ലെ ധാ​​​ര്‍വാ​​​ഡി​​​ല്‍ നി​​​ന്ന് 2004 മു​​​ത​​​ല്‍ ലോ​​​ക്‌​​​സ​​​ഭ​​​യെ പ്ര​​​തി​​​നി​​​ധീക​​​രി​​​ക്കു​​​ന്ന 64 കാ​​​ര​​​നാ​​​യ പ്ര​​​ള്‍ഹാ​​​ദ് ജോ​​​ഷി നേ​​​ര​​​ത്തേ ക​​​ല്‍ക്ക​​​രി, ഖ​​​നി, പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​ക​​​ൾ വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്.

അതേസമയം, ജീവനൊടുക്കിയ വിദ്യാര്‍ഥികള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് സിജെപിയുടെ തീരുമാനം.

Tags : PralhadJoshi EducationMinister DarmendraPradhan CJP

Recent News

Corehub Up