ന്യൂഡല്‍ഹി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ രാജിവച്ച ധര്‍മേന്ദ്ര പ്രധാന് പകരം പ്രള്‍ഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ഇന്ന് തന്നെ ചുമതലയേറ്റെടുക്കും.
പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനുള്ള നിയമഭേദഗതിയായിരിക്കും ആദ്യ നടപടി. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി റിക്രൂട്ട്‌മെന്‍റ് നടപടികളും വേഗത്തിലാക്കും.
ധർമേന്ദ്ര പ്രധാന്‍റെ രാജി രാഷ്ട്രപതി അംഗീകരിച്ചതിന് പിന്നാലെയാണ് ഭക്ഷ്യമന്ത്രിയായ പ്രള്‍ഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നരേന്ദ്ര മോദി നിർദ്ദേശിച്ചത്. കര്‍ണാടകയിലെ ധാര്‍വാഡില്‍ നിന്ന് 2004 മുതല്‍ ലോക്സഭയെ പ്രതിനിധീകരിക്കുന്ന 64 കാരനായ പ്രള്‍ഹാദ് ജോഷി നേരത്തേ കല്‍ക്കരി, ഖനി, പാര്‍ലമെന്ററികാര്യ മന്ത്രാലയങ്ങളുടെ ചുമതലകൾ വഹിച്ചിട്ടുണ്ട്.
അതേസമയം, ജീവനൊടുക്കിയ വിദ്യാര്‍ഥികള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് സിജെപിയുടെ തീരുമാനം.