x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ള​വ​ണ്ടി​ക്ക് പോ​കാ​ൻ സൈ​ഡ് ന​ൽ​കി​യി​ല്ല; യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 26, 2026 10:44 AM IST | Updated: July 26, 2026 10:44 AM IST

ഷെ​ഫീ​ഖ്

പാ​ല​ക്കാ​ട്: കാ​ള​വ​ണ്ടി​ക്ക് ബൈ​ക്ക് യാ​ത്ര​ക്കാ​ർ സൈ​ഡ് ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു. കൊ​ഴി​ഞ്ഞാ​മ്പാ​റ ഒ​ഴ​ല​പ്പ​തി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ കെ​രാം​പാ​റ സ്വ​ദേ​ശി ഷെ​ഫീ​ഖ് (24) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

നെ​ൽ​സ​ൺ, ജെ​ൻ​സ​ൺ എ​ന്നി​വ​രാ​ണ് ഷെ​ഫീ​ഖി​നെ ആ​ക്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു .നെ​ൽ​സ​ൺ കാ​ള​വ​ണ്ടി​യു​മാ​യി പോ​കു​ന്ന​തി​നി​ടെ ബൈ​ക്കി​ൽ എ​ത്തി​യ ഷെ​ഫീ​ഖി​ന് വ​ഴി ന​ൽ​കി​യി​ല്ല. ഇ​ത് ചോ​ദ്യം ചെ​യ്ത​തി​ന് പി​ന്നാ​ലെ ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ഷെ​ഫീ​ഖി​ന്‍റെ മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Murder Case Crime Police Case Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash

Recent News

Corehub Up