ടോസിനെത്തിയ സിംബാബ്വെ ക്യാപ്റ്റന് സിക്കന്ദർ റാസയും ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യരും
ഹരാരെ: സിംബാബ്വെയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഹരാരെയിലെ ഹരാരെ സ്പോർട്സ് ക്ലബിലാണ് മത്സരം.
ടീം ഇന്ത്യ: വൈഭവ് സൂര്യവൻഷി, അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ, റിംഗു സിംഗ്, സൂര്യാൻഷ് ഷെഡ്ജ്, രവി ബിഷ്ണോയ്, യഷ് താക്കൂർ, മായങ്ക് യാദവ്, അശോക് ശർമ.
ടീം സിംബാബ്വെ: ബ്രയാൻ ബെന്നറ്റ്, ബെൻ കരൺ, ഡിയോൺ മയേഴ്സ്, സിക്കന്ദർ റാസ (ക്യാപ്റ്റൻ), റയാൻ ബേൾ, വെസ്ലി മധേവെരെ, തഡിവനഷെ മറുമണി (വിക്കറ്റ് കീപ്പർ), ബ്രാഡ് ഇവാൻസ്, ന്യൂമാൻ എൻയാംഹുരി, വെല്ലിംഗ്ടൺ മസകാഡ്സ, ബ്ലെസിംഗ് മുസാരാബനി.