x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട്ടാ​പ്പ​ക​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്നു; പ്ര​തി ഒ​ളി​വി​ൽ

വെബ് ഡെസ്ക്
Published: July 26, 2026 03:45 PM IST | Updated: July 26, 2026 03:46 PM IST

വി​ശാ​ഖ് വെട്ടേറ്റ് വീണ സ്ഥലം പോലീസ് മാർക്ക് ചെയ്തപ്പോൾ.

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​മ​ധ്യ​ത്തി​ൽ പ​ട്ടാ​പ്പ​ക​ൽ അ​യ​ൽ​വാ​സി​യു​ടെ വെ​ട്ടേ​റ്റ് യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു. കൈ​ത​മു​ക്കി​ന് സ​മീ​പം ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ വി​ശാ​ഖ് എ​ന്ന യു​വാ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​യാ​യ പ്ര​ദീ​പി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

നേ​ര​ത്തെ പ്ര​ദീ​പി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ശാ​ഖ് ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷം പ്ര​ശ്ന​ങ്ങ​ൾ രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് മ​ല​യി​ൻ​കീ​ഴി​ലെ ഒ​രു വീ​ട്ടി​ലേ​ക്ക് വി​ശാ​ഖ് താ​മ​സം മാ​റി​യി​രു​ന്നു. ഇ​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി കൈ​ത​മു​ക്കി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​വു​ക​യും പ്ര​ദീ​പ് കൈ​യി​ൽ ക​രു​തി​യി​രു​ന്ന വാ​ളു​കൊ​ണ്ട് വി​ശാ​ഖി​നെ വെ​ട്ടു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ശാ​ഖി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ന​ഷ്ട​മാ​യി​രു​ന്നു. ഒ​ളി​വി​ൽ പോ​യ പ്ര​തി​ക്കാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Tags : Murder Crime Youth Hacked Death Police Case Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash

Recent News

Corehub Up