x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുസ്തകം വാങ്ങാൻ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയി; 12 കാരിയെ കാണാനില്ല

വെബ് ഡെസ്ക്
Published: July 26, 2026 11:07 AM IST | Updated: July 26, 2026 11:07 AM IST

Image for representation

ആലുവ: ആലുവയിൽ 12 വയസുകാരിയെ കാണാതായതായി പരാതി. ശ്രീജേഷിന്‍റെ മകൾ ശ്രീഭദ്രയെ ആണ് കാണാതായത്. ശനിയാഴ്ച രാവിലെ കൂട്ടുകാരിയുടെ അടുത്തുനിന്ന് പുസ്തകം വാങ്ങാനായി വീട്ടിൽനിന്ന് ഇറങ്ങിയ കുട്ടിയെ കാണാതാകുകയായിരുന്നു.

ശ്രീഭദ്ര വീട്ടിലെത്തി പുസ്തകം വാങ്ങിയതായി കൂട്ടുകാരി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, പുസ്തകം വാങ്ങിയ ശേഷം കുട്ടി എവിടേക്കാണ് പോയതെന്ന് വിവരമില്ല. കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്.

കുടുംബത്തിന്‍റെ പരാതിയിൽ ആലുവ വെസ്റ്റ് പോലീസ് അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് അറിയിക്കുന്നത്.

Tags : Girl Missing Aluva Police Student

Recent News

Corehub Up