x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​സാ​മി​ലെ പ്ര​ള​യം; മ​ര​ണം 62 ആ​യി

വെബ് ഡെസ്‌ക്
Published: July 26, 2026 02:05 PM IST | Updated: July 26, 2026 02:05 PM IST

ആസാമിലെ വെള്ളപ്പൊക്കം

ഗോ​ഹ​ട്ടി: ആ​സാ​മി​ലെ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു. ഇ​തു​വ​രെ 62 പേ​രു​ടെ മ​ര​ണ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്.

ഒ​മ്പ​ത് ജി​ല്ല​ക​ളി​ലാ​യി ഏ​ഴു ല​ക്ഷ​ത്തോ​ളം പേ​രെ പ്ര​ള​യം ബാ​ധി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 14 പേ​ർ കൂ​ടി മ​രി​ച്ചു. സം​സ്ഥാ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ല​യി​രു​ത്തി.

വെ​ള്ളി​യാ​ഴ്ച ഒ​മ്പ​ത് ജി​ല്ല​ക​ളി​ലാ​യി 7.05 ല​ക്ഷ​ത്തി​ല​ധി​കം പേ​രെ​യാ​ണ് പ്ര​ള​യം ബാ​ധി​ച്ച​ത്, ശ​നി​യാ​ഴ്ച​യോ​ടെ ച​രൈ​ദി​യോ, ദി​ബ്രു​ഗ​ഡ്, ഗോ​ല​ഘ​ട്ട്, ജോ​ർ​ഹ​ട്ട്, നാ​ഗോ​ൺ, ശി​വ​സാ​ഗ​ർ എ​ന്നീ ആ​റ് ജി​ല്ല​ക​ളി​ലാ​യി 6,54,800 പേ​രെ​യാ​ണ് മ​ഴ​ക്കെ​ടു​തി ബാ​ധി​ച്ച​ത്.

പ്ര​ള​യം ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്ക​പ്പെ​ട്ട ജി​ല്ല ശി​വ​സാ​ഗ​റാ​ണ്. ഇ​വി​ടെ ഏ​ക​ദേ​ശം 2.9 ല​ക്ഷം പേ​ർ വെ​ള്ള​പ്പൊ​ക്ക​ത്തി​ന്റെ ദു​രി​തം നേ​രി​ടു​ന്നു. തൊ​ട്ടു​പി​ന്നി​ൽ ച​രൈ​ദി​യോ (ഏ​ക​ദേ​ശം 1.9 ല​ക്ഷം പേ​ർ), ജോ​ർ​ഹ​ട്ട് (1.3 ല​ക്ഷ​ത്തി​ല​ധി​കം പേ​ർ) എ​ന്നീ ജി​ല്ല​ക​ളാ​ണു​ള്ള​ത്.

ആ​റ് ജി​ല്ല​ക​ളി​ലാ​യി 274 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളും വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളും ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും, ഇ​തി​ലൂ​ടെ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട 18,902 പേ​ർ​ക്ക് സ​ഹാ​യം ന​ൽ​കു​ന്നു​ണ്ടെ​ന്നും അ​സം ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. അ​സ​മി​ലെ 810 ഗ്രാ​മ​ങ്ങ​ൾ ഇ​പ്പോ​ഴും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണെ​ന്നും 34,970.8 ഹെ​ക്ട​ർ കൃ​ഷി​ഭൂ​മി​ക്ക് നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും ഏ​ജ​ൻ​സി​യു​ടെ ദൈ​നം​ദി​ന റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

 

Tags : assam floods death toll districts damages

Recent News

Corehub Up