നിബിന്‍ ഷാന്‍
തിരൂര്‍: വീടിനടുത്തുള്ള കുളത്തില്‍ കുളിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. തിരൂര്‍ തൃപ്പങ്ങോട് പൊയിലിശ്ശേരി സ്വദേശി നസീം-റൗളാബി ദമ്പതികളുടെ മകന്‍ നിബിന്‍ ഷാന്‍ (15) ആണ് മരണപ്പെട്ടത്.
വീട്ടില്‍ നിന്ന് ബന്ധുവിന്‍റെ മകനോടൊപ്പം പൊയിലിശ്ശേരി പള്ളിക്ക് സമീപമുള്ള കുളത്തിലേക്ക് കുളിക്കാന്‍ പോയതായിരുന്നു നിബിന്‍. വൈകുന്നേരമായിട്ടും കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. കുളത്തിനകത്തെ ഗുഹ പോലുള്ള ഭാഗത്ത് കുടുങ്ങിപ്പോയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ഉടനെ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് നിബിന്‍ ഷാന്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തിരൂര്‍ ആലത്തിയൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Tags : Student Drowns Bathing Deepika DeepikaNewspaper BreakingNews NewsUpdate Headlines