x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡിഎംകെ ബി​​​​​​ജെ​​​​​​പി​​​ വി​​​​​​രു​​​​​​ദ്ധ​​​ സ​​​​​​ഖ്യം രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ക്കും


Published: June 9, 2026 02:16 AM IST | Updated: June 9, 2026 02:16 AM IST

ചെ​​​​​​ന്നൈ: കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് നേ​​​​​​തൃ​​​​​​ത്വം ന​​​​​​ൽ​​​​​​കു​​​​​​ന്ന ഇ​​​​​​ന്ത്യാ മു​​​​​​ന്ന​​​​​​ണി​​​​​​യി​​​​​​ൽ ‌തു​​​​​​ട​​​​​​രി​​​​​​ല്ലെ​​​​​​ന്ന് എം.​​​​​​കെ. സ്റ്റാ​​​​​​ലി​​​​​​ന്‍റെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ലു​​​​​​ള്ള ഡി​​​​​​എം​​​​​​കെ. ഭാ​​​​​​വി​​​​​​യി​​​​​​ൽ ബി​​​​​​ജെ​​​​​​പി വി​​​​​​രു​​​​​​ദ്ധ​​​​​​സ​​​​​​ഖ്യം രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ച്ചേ​​​​​​ക്കാ​​​​​​മെ​​​​​​ന്നും ഡി​​​​​​എം​​​​​​കെ വ​​​​​​ക്താ​​​​​​വ് ടി​​​​​​കെ​​​​​​എ​​​​​​സ് ഇ​​​​​​ള​​​​​​ങ്കോ​​​​​​വ​​​​​​ൻ പ​​​​​​റ​​​​​​ഞ്ഞു.

കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് നി​​​​​​ല​​​​​​പാ​​​​​​ടു​​​​​​ക​​​​​​ളാ​​​​​​ണ് മു​​​​​ന്ന​​​​​ണി ഉ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു കാ​​​​​ര​​​​​ണം. ഒ​​​​​​ട്ടേ​​​​​​റെ ക​​​​​​ക്ഷി​​​​​​ക​​​​​​ൾ ഇ​​​​​​പ്പോ​​​​​​ൾ​​​​​​ത്ത​​​​​​ന്നെ ഇ​​​​​​ന്ത്യാ സ​​​​​​ഖ്യ​​​​​​ത്തി​​​​​​ൽ​​​നി​​​​​​ന്നു പി​​​​​​ന്മാ​​​​​​റി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. ഡി​​​​​​എം​​​​​​കെ​​​​​​യും സ​​​​​​മാ​​​​​​ന ​​​​​​വ​​​​​​ഴി പി​​​​​​ന്തു​​​​​​ട​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്നു​​​​​​മാ​​​​​​ത്രം.

ഡി​​​​​​എം​​​​​​കെ​​​​​​യു​​​​​​ടെ സ​​​​​​ഖ്യ​​​​​​ക​​​​​​ക്ഷി​​​​​​ക​​​​​​ളാ​​​​​​യ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സും മു​​​​​​സ്‌​​​​​​ലിം ലീ​​​​​​ഗും വി​​​​​​സി​​​​​​കെ​​​​​​യും ഇ​​​​​​പ്പോ​​​​​​ൾ ത​​​​​​മി​​​​​​ഴ്നാ​​​​​​ട്ടി​​​​​​ൽ വി​​​​​​ജ​​​​​​യ് നേ​​​​​​തൃ​​​​​​ത്വം ന​​​​​​ൽ​​​​​​കു​​​​​​ന്ന ടി​​​​​​വി​​​​​​കെ സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​ണ്.

ആം​​​​​​ ആ​​​​​​ദ്മി പാ​​​​​​ർ​​​​​​ട്ടി​​​​​​യും ഇ​​​​​​ന്ത്യാ മു​​​​​​ന്ന​​​​​​ണി​​​​​​യി​​​​​​ൽ​​​നി​​​​​​ന്ന് പി​​​​​​ന്മാ​​​​​​റി​​​​​​യി​​​​​​രു​​​​​​ന്നു. ഇ​​​​​​പ്പോ​​​​​​ൾ ഡി​​​​​​എം​​​​​​കെ​​​​​​യും-​​​​​​ ഇ​​​​​​ള​​​​​​ങ്കോ​​​​​​വ​​​​​​ൻ പ​​​​​റ​​​​​ഞ്ഞു.

Tags : DMK alliance BJP TKS Elangovan

Recent News

Corehub Up