x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​മ​ത​യ്ക്ക് വ​ൻ പ്ര​ഹ​രം; 22 തൃ​ണ​മൂ​ൽ വി​മ​ത എം​പി​മാ​ർ ഡ​ൽ​ഹി​യി​ൽ; പ്ര​ത്യേ​ക ബ്ലോ​ക്കി​നാ​യി നാ​ളെ സ്പീ​ക്ക​റെ കാ​ണും


Published: June 14, 2026 08:44 PM IST | Updated: June 14, 2026 09:46 PM IST

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നെ​യും മ​മ​ത ബാ​ന​ർ​ജി​യെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി പാ​ർ​ട്ടി​യി​ൽ വ​ൻ പി​ള​ർ​പ്പ്. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലെ വി​മ​ത എം​പി​മാ​ർ ഡ​ൽ​ഹി​യി​ലെ​ത്തി കേ​ന്ദ്ര​മ​ന്ത്രി ഭൂ​പേ​ന്ദ​ർ യാ​ദ​വി​ന്‍റെ വ​സ​തി​യി​ൽ ഒ​ത്തു​കൂ​ടി നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ ന​ട​ത്തി. ത​ങ്ങ​ൾ​ക്കൊ​പ്പം 22 ലോ​ക്‌​സ​ഭാ എം​പി​മാ​രു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്ന് തൃ​ണ​മൂ​ൽ വി​മ​ത നേ​താ​വും എം​പി​യു​മാ​യ ക​കോ​ലി ഘോ​ഷ് ദ​സ്തി​ദാ​ർ അ​വ​കാ​ശ​പ്പെ​ട്ടു.

ലോ​ക്‌​സ​ഭ​യി​ൽ ത​ങ്ങ​ളെ പ്ര​ത്യേ​ക ബ്ലോ​ക്കാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും ഭ​ര​ണ​ക​ക്ഷി​യാ​യ എ​ൻ​ഡി​എ എം​പി​മാ​ർ​ക്കൊ​പ്പം ഇ​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വി​മ​ത​ർ തി​ങ്ക​ളാ​ഴ്ച സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. സ​ഭ​യി​ൽ ത​ങ്ങ​ളെ 'യ​ഥാ​ർ​ത്ഥ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്' ആ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. ര​ണ്ട് എം​പി​മാ​ർ കൂ​ടി ത​ങ്ങ​ളു​ടെ ക്യാ​മ്പി​ലേ​ക്ക് ഉ​ട​ൻ എ​ത്തു​മെ​ന്നും ഔ​ദ്യോ​ഗി​ക​മാ​യി ചേ​ർ​ന്ന ശേ​ഷം ഇ​വ​രു​ടെ പേ​രു​ക​ൾ വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും ക​കോ​ലി ഘോ​ഷ് ദ​സ്തി​ദാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ലോ​ക്‌​സ​ഭ​യി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ആ​കെ അം​ഗ​ബ​ലം 28 ആ​ണ്. കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ആ​കെ അം​ഗ​ങ്ങ​ളു​ടെ മൂ​ന്നി​ൽ ര​ണ്ട് ഭാ​ഗം (19 എം​പി​മാ​ർ) വി​മ​ത പ​ക്ഷ​ത്തി​ന് ആ​വ​ശ്യ​മു​ണ്ട്. നി​ല​വി​ൽ 22 പേ​രു​ടെ പി​ന്തു​ണ അ​വ​കാ​ശ​പ്പെ​ടു​ന്ന​തി​നാ​ൽ നി​യ​മ​ന​ട​പ​ടി​ക​ളെ മ​റി​ക​ട​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വി​മ​ത​ർ. മു​തി​ർ​ന്ന ടി​എം​സി നേ​താ​വ് സു​ദീ​പ് ബ​ന്ദോ​പാ​ധ്യാ​യ​യും വി​മ​ത​ർ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ആ​ദ്യം കേ​ൽ​ക്ക​ത്ത​യി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന വി​മ​ത​രു​ടെ നി​ർ​ണാ​യ​ക യോ​ഗ​മാ​ണ് അ​വ​സാ​ന നി​മി​ഷം ഡ​ൽ​ഹി​യി​ലേ​ക്ക് മാ​റ്റി​യ​ത്. പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​കും സ്പീ​ക്ക​ർ​ക്ക് ന​ൽ​കാ​നു​ള്ള ക​ത്തി​ൽ വി​മ​ത​ർ ഒ​പ്പു​വെ​ക്കു​ക​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് പി​ന്നാ​ലെ മ​മ​ത ബാ​ന​ർ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​നെ​തി​രെ പാ​ർ​ട്ടി​യി​ൽ ഉ​യ​ർ​ന്ന ആ​ഭ്യ​ന്ത​ര ക​ല​ഹ​മാ​ണ് ഇ​പ്പോ​ൾ പ​ര​സ്യ​മാ​യ പി​ള​ർ​പ്പി​ലേ​ക്ക് വ​ഴി​മാ​റി​യി​രി​ക്കു​ന്ന​ത്. 

Tags : Mamata Banerjee TMC Delhi Defection Latest News

Recent News

Corehub Up