x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പ്‌​ലൈ​ൻ ത​ക​ർ​ന്ന് വീ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക്ക് ഗു​രു​ത​ര പ​രി​ക്ക്; സു​ര​ക്ഷാ ലോ​ക്ക് വേ​ർ​പെ​ട്ട​ത് 40 അ​ടി ഉ​യ​ര​ത്തി​ൽ നി​ന്ന്

വെബ് ഡെസ്ക്
Published: July 20, 2026 11:54 AM IST | Updated: July 20, 2026 11:54 AM IST

സി​പ്‌​ലൈ​ൻ പൊ​ട്ടി കു​ബേ​ർ താഴെ വീഴുന്നു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ദ​ണ്ഡേ​ലി​യി​ലെ റി​സോ​ർ​ട്ടി​ൽ സി​പ്‌​ലൈ​ൻ പൊ​ട്ടി​വീ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. വി​ജ​യ​പു​ര സ്വ​ദേ​ശി കു​ബേ​ർ സു​ർ​പൂ​ർ എ​ന്ന യു​വാ​വാ​ണ് 40 അ​ടി ഉ​യ​ര​ത്തി​ൽ നി​ന്ന് താ​ഴേ​ക്ക് പ​തി​ച്ച​ത്. റൈ​ഡി​ന്‍റെ സു​ര​ക്ഷാ സം​വി​ധാ​ന​ത്തി​ലു​ണ്ടാ​യ ത​ക​രാ​റാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്.

സി​പ്‌​ലൈ​നി​ലൂ​ടെ മു​ന്നോ​ട്ട് നീ​ങ്ങു​ന്ന​തി​നി​ടെ യു​വാ​വ് ധ​രി​ച്ചി​രു​ന്ന സു​ര​ക്ഷാ ലോ​ക്ക് വേ​ർ​പെ​ടു​ക​യും താ​ഴേ​ക്ക് പ​തി​ക്കു​ക​യു​മാ​യി​രു​ന്നു. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ യു​വാ​വി​ന്‍റെ കൈ​കാ​ലു​ക​ൾ​ക്ക് ഒ​ന്നി​ല​ധി​കം ഒ​ടി​വു​ക​ൾ സം​ഭ​വി​ക്കു​ക​യും നാ​ഡി​ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

റി​സോ​ർ​ട്ട് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഗു​രു​ത​ര​മാ​യ അ​നാ​സ്ഥ​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് കു​ബേ​രി​ന്‍റെ കു​ടും​ബം ആ​രോ​പി​ച്ചു. സി​പ്‌​ലൈ​ൻ റൈ​ഡി​നാ​യി ഉ​പ​യോ​ഗി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ൾ തു​രു​മ്പെ​ടു​ത്ത​തും ശ​രി​യാ​യ രീ​തി​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത​തു​മാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം ചൂ​ണ്ടി​ക്കാ​ട്ടി. കൃ​ത്യ​മാ​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ൽ ഈ ​ദു​ര​ന്തം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്നും കു​ടും​ബം പ​റ​യു​ന്നു.

കു​ബേ​രി​നെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വി​ജ​യ​പു​ര​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി​യി​രു​ന്നു. എ​ന്നാ​ൽ വി​ദ​ഗ്ദ്ധ ചി​കി​ത്സ ആ​വ​ശ്യ​മാ​യ​തി​നാ​ൽ നി​ല​വി​ൽ മി​റാ​ജി​ലെ ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​ദ്ദേ​ഹ​മു​ള്ള​ത്. റി​സോ​ർ​ട്ട് മാ​നേ​ജ്‌​മെ​ന്‍റി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags : Deepika Tourist SafetyLock

Recent News

Corehub Up