പ്രതീകാത്മക ചിത്രം
കണ്ണൂർ: കേരള തീരത്തോടനുബന്ധിച്ച് മത്സ്യബന്ധനത്തിനു വൻകിട കപ്പലുകൾക്ക് അനുവാദം നൽകിയ കേന്ദ്ര സർക്കാർ നടപടി റദ്ദാക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന ക്യാമ്പ് ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ നിയന്ത്രണ മേഖലയിലുള്ള കടലിൽ മത്സ്യ ബന്ധനത്തിന് ഒരു ലക്ഷത്തോളം യാനങ്ങൾ മതിയെന്നിരിക്കേ മൂന്നു ലക്ഷത്തിലധികം യാനങ്ങൾ ഉണ്ടെന്ന് ക്യാമ്പ് ചൂണ്ടിക്കാട്ടി.
കൂടാതെ, ഉയർന്ന സബ്സിഡി നൽകി വൻകിട കപ്പലുകൾക്ക് അനുവാദം നൽകുന്നത് മത്സ്യ സമ്പത്തിന്റെ നാശത്തിനിടവരുത്തുമെന്നും കേരളത്തിലെ മത്സ്യബന്ധന യാനങ്ങളെ പ്രതിസന്ധിയിലാക്കുമെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
സമാപന സമ്മേളനം എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി ആർ. പ്രസാദ് ക്ലാസ് നയിച്ചു.
Tags : FishStocks Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash