x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ങ്കി​യാ​ന​യ്ക്ക് കു​ത്തേ​റ്റു; ധോ​ണി​യി​ൽ ര​ണ്ടാം പാ​പ്പാ​ന് ഗു​രു​ത​ര പ​രി​ക്ക്

വെബ് ഡെസ്ക്
Published: July 20, 2026 11:06 AM IST | Updated: July 20, 2026 11:06 AM IST

പരിക്കേറ്റ ബൊമ്മൻ

പാ​ല​ക്കാ​ട്: ധോ​ണി ആ​ന പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ൽ കു​ങ്കി​യാ​ന​യു​ടെ കു​ത്തേ​റ്റ് ര​ണ്ടാം പാ​പ്പാ​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അ​ഗ​സ്ത്യ​ൻ എ​ന്ന കു​ങ്കി​യാ​ന​യു​ടെ പാ​പ്പാ​നാ​യ ബൊ​മ്മ​നാ​ണ് (35) ആ​ന​യു​ടെ കു​ത്തേ​റ്റ​ത്. തീ​റ്റ ന​ൽ​കു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി തി​രി​ഞ്ഞ ആ​ന​യു​ടെ കൊ​മ്പ് ബൊ​മ്മ​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്ക് തു​ള​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ഉ​ട​ൻ ത​ന്നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ ശ്വാ​സ​കോ​ശ​ത്തി​നും ക​ര​ളി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി അ​ഗ​സ്ത്യ​ന്‍റെ പ​രി​ചാ​ര​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു വ​രി​ക​യാ​യി​രു​ന്നു ബൊ​മ്മ​ൻ. പ​തി​വു​പോ​ലെ ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ചു.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines NewsFlash kumki elephant attack

Recent News

Corehub Up