Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Visited

Thrissur

വി. ​ര​മേ​ശ​ൻ മ​ണി​യ​ൻ​കി​ണ​ർ സ​ന്ദ​ർ​ശി​ച്ചു

തൃ​ശൂ​ർ: പാ​ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ മ​ണി​യ​ൻ​കി​ണ​ർ ഉ​ന്ന​തി സം​സ്ഥാ​ന ഭ​ക്ഷ്യ​ക​മ്മീ​ഷ​ൻ അം​ഗം വി. ​ര​മേ​ശ​ൻ സ​ന്ദ​ർ​ശി​ച്ചു. ഉ​ന്ന​തി​യി​ലെ നി​വാ​സി​ക​ൾ​ക്ക് സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ​ക​ട പ​ദ്ധ​തി പ്ര​കാ​രം വാ​തി​ൽ​പ്പ​ടി​യാ​യി റേ​ഷ​ൻ ധാ​ന്യ​ങ്ങ​ൾ എ​ത്തി​ച്ചു​ന​ൽ​കു​ന്ന​തി​ലെ കൃ​ത്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.
പ്ര​ദേ​ശ​ത്തെ അ​ങ്ക​ണ​വാ​ടി​യും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു.

ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ ബി.​എ​സ്. ഭ​ദ്ര​കു​മാ​ർ, ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ പ്ര​ദീ​പ് കു​മാ​ർ, പൊ​തു​വി​ത​ര​ണ വ​കു​പ്പ് പ്ര​തി​നി​ധി​ക​ളാ​യ ഇ.​ആ​ർ. ലി​നി, മി​നി ജോ​ൺ എ​ന്നി​വ​ർ ഭ​ക്ഷ്യ ക​മ്മീ​ഷ​ൻ അം​ഗ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

District News

മ​ര​ളൂ​രി​ലെ സ​മ​ര​പ​ന്ത​ൽ ഷാ​ഫി പ​റ​മ്പി​ൽ എം​പി സ​ന്ദ​ർ​ശി​ച്ചു

കൊ​യി​ലാ​ണ്ടി: ന​ന്തി - ചെ​ങ്ങോ​ട്ട്കാ​വ് ബൈ​പാ​സി​ൽ മ​ര​ളൂ​ർ മു​ത​ൽ ഗോ​പാ​ല​പു​രം വ​രെ സ​ർ​വീ​സ് റോ​ഡ് നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബൈ​പ്പാ​സി​ന് സ​മീ​പം പ​ന​ച്ചി​കു​ന്നി​ൽ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നി​ശ്ചി​ത കാ​ല സ​മ​രം ന​ട​ക്കു​ന്ന സ​മ​രപ്­­­പ​ന്ത​ൽ ഷാ​ഫി പ​റ​മ്പി​ൽ എം​പി സ​ന്ദ​ർ​ശി​ച്ചു.​

ന​ഗ​ര​സ​ഭ​യു​ടെ പ​ന​ച്ചി​കു​ന്ന് റോ​ഡ് ബ​ന്ധി​ക്കു​ന്നി​ട​ത്ത് 45 വ​ർ​ഷം മു​ൻ​പു​ള്ള റോ​ഡ് ബൈ​പാ​സ് നി​ർ​മ്മി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മു​റി​ഞ്ഞു പോ​യ​ത്. മ​റു​ഭാ​ഗ​ത്ത് റെ​യി​ലും ഈ ​ഭാ​ഗ​ത്ത് ബൈ​പാ​സും വ​ന്ന​തോ​ടെ ഇ​വി​ടെ​യു​ള്ള 200 ഓ​ളം കു​ടും​ബ​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ് .എം​പി സ​മ​ര​ക്കാ​രു​മാ​യി സം​സാ​രി​ച്ച​തി​നു​ശേ​ഷം എ​ൻ​എ​ച്ച് ഐ ​എ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​ർ​ക്കൊ​പ്പം വീ​ണ്ടും സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് അ​റി​യി​ച്ചു. സ​മ​ര​സ​മി​തി​യു​ടെ നി​വേ​ദ​നം ചെ​യ​ർ​മാ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ മ​ര​ളൂ​രും ക​ൺ​വീ​ന​റും ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​യു​മാ​യ സി.​ടി ബി​ന്ദു​വും എം​പി ക്ക് ​ന​ൽ​കി.മൂ​ടാ​ടി പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മ​ൻ​ജു നാ​രാ​യ​ണ​ൻ സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

International

സ്പാനിഷ് രാ​ജാ​വും രാ​ജ്ഞി​യും മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ച്ചു

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: സ്പെ​​​​യി​​​​നി​​​​ലെ ഫി​​​​ലി​​​​പ്പ് ആ​​​​റാ​​​​മ​​​​ൻ രാ​​​​ജാ​​​​വും ലെ​​​​റ്റീ​​​​ഷ്യ രാ​​​​ജ്ഞി​​​​യും ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു.

റോ​​​​മി​​​​ലെ പ​​​​രി​​​​ശു​​​​ദ്ധ ക​​​​ന്യാ​​​​മ​​​​റി​​​​യ​​​​ത്തി​​​​ന്‍റെ വ​​​​ലി​​​​യപ​​​​ള്ളി​​​​യു​​​​ടെ (മരിയ മജോരെ) പ്രോ​​​​ട്ടോ കാ​​​​ന​​​​ൻ പ​​​​ദ​​​​വി ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ കൂ​​​​ടി ഭാ​​​​ഗ​​​​മാ​​​​യി വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ​​​​ത്തി​​​​യ രാ​​​​ജ​​​​ദ​​​​ന്പ​​​​തി​​​​ക​​​​ൾ വ​​​​ത്തി​​​​ക്കാ​​​​ൻ സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി ക​​​​ർ​​​​ദി​​​​നാ​​​​ൾ പി​​​​യെ​​​​ത്രോ പ​​​​രോ​​​​ളി​​​​ൻ, വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​ബ​​​​ന്ധ​​​​ത്തി​​​​നാ​​​​യു​​​​ള്ള വി​​​​ഭാ​​​​ഗം ത​​​​ല​​​​വ​​​​ൻ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഗ​​​​ല്ല​​​​ഗ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രു​​​​മാ​​​​യും കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി.

മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ പ്രാ​​​​ദേ​​​​ശി​​​​ക​​​​വും അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര​​​​ീയവു​​​​മാ​​​​യ കാര്യങ്ങ​​​​ൾ ച​​​​ർ​​​​ച്ചാ​​​​വി​​​​ഷ​​​​യ​​​​മാ​​​​യെ​​​​ന്നും ലോ​​​​ക​​​​ത്തു സ​​​​മാ​​​​ധാ​​​​നം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള നി​​​​ര​​​​ന്ത​​​​ര​ ശ്ര​​​​മ​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യം എ​​​​ടു​​​​ത്തു​​​​കാ​​​​ണി​​​​ക്ക​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നും വ​​​​ത്തി​​​​ക്കാ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.

നൂ​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി തു​​​​ട​​​​രു​​​​ന്ന പ​​​​തി​​​​വ​​​​നു​​​​സ​​​​രി​​​​ച്ച് റോ​​​​മി​​​​ലെ നാ​​​​ല് മേ​​​​ജ​​​​ർ ബ​​​​സി​​​​ലി​​​​ക്ക​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​യ പ​​​​രി​​​​ശു​​​​ദ്ധ ക​​​​ന്യ​​​​കാ​​​​മാ​​​​താ​​​​വി​​​​ന്‍റെ വ​​​​ലി​​​​യ​​​​പ​​​​ള്ളി​​​​യി​​​​ൽ ആ​​​​ർ​​​​ച്ച് പ്രീ​​​​സ്റ്റ് ക​​​​ർ​​​​ദി​​​​നാ​​​​ൾ റൊ​​​​ളാ​​​​ന്താ​​​​സ് മ​​​​ക്‌റികാ​​​​സി​​​​ന്‍റെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ ഫി​​​​ലി​​​​പ്പ് രാ​​​​ജാ​​​​വ് പ​​​​ള്ളി​​​​യു​​​​ടെ പ്രോ​​​​ട്ടോ കാ​​​​ന​​​​ൻ സ്ഥാ​​​​നം ഏ​​​​റ്റെ​​​​ടു​​​​ത്തു.

പ​​​ള്ളി​​​യി​​​ലെ​​​​ത്തി​​​​യ രാ​​​​ജ​​​​കു​​​​ടും​​​​ബം ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ ക​​​​ല്ല​​​​റ​​​​യി​​​​ലെ​​​​ത്തി പ്രാ​​​​ർ​​​​ഥി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.
റോ​​​​മി​​​​ലെ പ​​​​രി​​​​ശു​​​​ദ്ധ ക​​​​ന്യ​​​​കാ​​​​മാ​​​​താ​​​​വി​​​​ന്‍റെ വ​​​​ലി​​​​യ​​​​പ​​​​ള്ളി​​​​യും സ്പെ​​​​യി​​​​ൻ രാ​​​​ജ​​​​കു​​​​ടും​​​​ബ​​​​വും ത​​​​മ്മി​​​​ലു​​​​ള്ള​​​​ത് നൂ​​​​റ്റാ​​​​ണ്ടു​​​​ക​​​​ളു​​​​ടെ പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള ശ​​​​ക്ത​​​​മാ​​​​യ ബ​​​​ന്ധ​​​​മാ​​​​ണ്.

അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ ആ​​​​റാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ ആ​​​​ഗ്ര​​​​ഹ​​​​പ്ര​​​​കാ​​​​രം ബ​​​​സി​​​​ലി​​​​ക്ക​​​​യു​​​​ടെ ത​​​​ടി​​​​കൊ​​​​ണ്ടു​​​​ള്ള മേ​​​​ൽ​​​​ത്ത​​​​ട്ട് പൊ​​​​തി​​​​യാ​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ട്ട സ്വ​​​​ർ​​​​ണം, അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഭൂ​​​​ഖ​​​​ണ്ഡ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് സ്പാ​​​​നി​​​​ഷ് പ​​​​ര​​​​മാ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​താ​​​​ണെ​​​​ന്ന് പ​​​​റ​​​​യ​​​​പ്പെ​​​​ടു​​​​ന്നു.

ക​​​​ത്തോ​​​​ലി​​​​ക്കാ​​​ വി​​​​ശ്വാ​​​​സം പു​​​​ല​​​​ർ​​​​ത്തു​​​​ന്ന സ്പെ​​​​യി​​​​നി​​​​ന്‍റെ രാ​​​​ജാ​​​​വി​​​​ന് 73 വ​​​​ര്‍​ഷം മു​​​​ന്പ് ല​​​​ഭി​​​​ച്ച പ്ര​​​​ത്യേ​​​​ക അ​​​​ധി​​​​കാ​​​​ര​​​​മാ​​​​ണ് പ​​​​ള്ളി​​​​യു​​​​ടെ പ്രോ​​​​ട്ടോ കാ​​​​ന​​​​ൻ പ​​​​ദ​​​​വി. 1953 ഓ​​​​ഗ​​​​സ്റ്റ് അ​​​​ഞ്ചി​​​​ന് പ​​​​ന്ത്ര​​​​ണ്ടാം പി​​​​യൂ​​​​സ് പാ​​​​പ്പ ന​​​​ൽ​​​​കി​​​​യ ബൂ​​​​ള വ​​​​ഴി​​​​യാ​​​​ണ് പ്ര​​​​ത്യേ​​​​ക അ​​​​ധി​​​​കാ​​​​രം ന​​​​ല്‍​കി​​​​യ​​​​ത്.

District News

കേ​ര​ളം യാ​ത്ര ചെ​യ്യു​ന്ന​ത് ന​വ​കേ​ര​ള​ത്തി​ലേ​ക്ക്: മു​ഖ്യ​മ​ന്ത്രി

രാ​മ​ങ്ക​രി: പ്ര​ള​യാ​ന​ന്ത​രം സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നാ​ണ് കു​ട്ട​നാ​ട്ടി​ലെ എ​സി റോ​ഡെ​ന്നും ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന വി​ധം കു​ട്ട​നാ​ടി​ന്‍റെ സ​മ​ഗ്ര​വി​ക​സ​നം സ​ർ​ക്കാ​ർ യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

752 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ആ​ല​പ്പു​ഴ- ച​ങ്ങ​നാ​ശേ​രി റോ​ഡ്, 65.5 കോ​ടി രൂ​പ​യു​ടെ പ​ട​ഹാ​രം പാ​ലം, കാ​വാ​ലം ത​ട്ടാ​ശേ​രി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം, കു​ട്ട​നാ​ട് സ​മ​ഗ്ര​കു​ടി​വെ​ള്ള​പ​ദ്ധ​തി, വീ​യ​പു​രം-മു​ള​യ്ക്കാം​തു​രു​ത്തി റോ​ഡ് എ​ന്നി​ങ്ങ​നെ 514 കോ​ടി രൂ​പ ചെ​ല​വു വ​രു​ന്ന കു​ട്ട​നാ​ട്ടി​ലെ വി​വി​ധ പ​ദ്ധ​തി​ക​ൾ മ​ങ്കൊ​ന്പ് ജം​ഗ്ഷനി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

2027 മേ​യ് മാ​സ​ത്തോ​ടെ കു​ട്ട​നാ​ട് സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി ക​മ്മീ​ഷ​ൻ ചെ​യ്യും. കു​ട്ട​നാ​ടി​ന്‍റെ സ​മ​ഗ്ര​മാ​യ വി​ക​സ​ന​മാ​ണ് സ​ർ​ക്കാ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. 10 വ​ർ​ഷം മു​ന്പു​ള്ള കേ​ര​ള​ത്തി​ന്‍റെ അ​വ​സ്ഥ എ​ന്താ​യി​രു​ന്നു. ഒ​ന്നും ന​ട​ക്കി​ല്ല എ​ന്നാ​ണ് എ​ല്ലാ​വ​രും അ​ന്ന് ക​രു​തി​യ​ത്. അ​ങ്ങ​നെ ക​രു​തി​യ ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ളാ​ണ് ഇ​ന്ന് യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കു​ന്ന​ത്. ഇ​തൊ​രു സ്വാഭാ​വി​ക പ്ര​ക്രി​യയാ​യി​രു​ന്നി​ല്ല. സ​ർ​ക്കാ​രി​ന്‍റെ വ്യ​ക്ത​മാ​യ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ന്ന​താ​ണ്.

നാം ​ഒ​രു ന​വ​കേ​ര​ള​ത്തി​ലേ​ക്കാ​ണ് യാ​ത്ര ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ട്ട​നാ​ടി​ന്‍റെ സ​മ​സ്ത മേ​ഖ​ല​ക​ളു​ടെ​യും കു​തി​പ്പി​ന് കാ​ര​ണ​മാകുന്ന പ​ദ്ധ​തി​യാ​ണ് എ​സി റോ​ഡ്. ന​മ്മു​ടെ നാ​ട് മു​പ്പ​ത് കൊ​ല്ലം അ​പ്പു​റ​ത്തേ​ക്ക് കാ​ണേ​ണ്ടി​യി​രു​ന്ന പ​ശ്ചാ​ത്ത​ല വി​ക​സ​ന​മാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്ന​ത്. ഒ​രു എ​ൽ​ഡിഎ​ഫ് മാ​ജി​ക്കാ​ണ് കേ​ര​ള​ത്തി​ൽ പൊ​തു​വേ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​തെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. കു​ട്ട​നാ​ട് എം​എ​ൽ​എ തോ​മ​സ് കെ. ​തോ​മ​സ് സ്വാ​ഗ​തം പറഞ്ഞു

District News

ന​വ​ജീ​വ​ൻ ഡി ​അ​ഡി​ക്‌ഷൻ സെ​ന്‍റ​ർ സ​ന്ദ​ർ​ശി​ച്ചു

പ്ര​മാ​ടം: നേ​താ​ജി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്, എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​മോ​ച​ന കേ​ന്ദ്ര​മാ​യ ന​വ​ജീ​വ​ൻ ഡി - ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​ർ സ​ന്ദ​ർ​ശി​ച്ചു.

മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നു​ക​ളും പോ​ലെ​യു​ള്ള മാ​ര​ക​മാ​യ ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം മൂ​ലം സ​മൂ​ഹ​ത്തി​ലും ജീ​വി​ത​ത്തി​ലും വി​വി​ധ പ്ര​തി​സ​ന്ധി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​രെ ന​ന്മ​യു​ടെ വെ​ളി​ച്ചം നി​റ​ഞ്ഞ ജീ​വി​ത​ത്തി​ലേ​ക്ക് ന​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്ഥാ​പി​ത​മാ​യ ന​വ​ജീ​വ​ൻ കേ​ന്ദ്ര​ത്തി​ലാ​ണ് കു​ട്ടി​ക​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.


ന​വ​ജീ​വ​ൻ ഡി-​അ​ഡി​ക്ഷ​ൻ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ റ​വ. റെ​ജി യോ​ഹ​ന്നാ​ൻ, സ്കൗ​ട്ട് മാ​സ്റ്റ​ർ കെ. ​ജെ. ഏ​ബ്ര​ഹാം, ഗൈ​ഡ്സ് ക്യാ​പ്റ്റ​ൻ എ​സ്. മ​ഞ്ജു, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ആ​ഷി​ക് എ​സ്. ഹ​രി നാ​രാ​യ​ണ​ൻ, അ​ഭി​ഷേ​ക് പി. ​നാ​യ​ർ, മി​ഷാ​ൽ സു​ൽ​ഫി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up