സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം വി. രമേശൻ മണിയൻകിണറിലെ അങ്കണവാടി സന്ദർശിച്ചപ്പോൾ.
തൃശൂർ: പാണഞ്ചേരി പഞ്ചായത്തിലെ മണിയൻകിണർ ഉന്നതി സംസ്ഥാന ഭക്ഷ്യകമ്മീഷൻ അംഗം വി. രമേശൻ സന്ദർശിച്ചു. ഉന്നതിയിലെ നിവാസികൾക്ക് സഞ്ചരിക്കുന്ന റേഷൻകട പദ്ധതി പ്രകാരം വാതിൽപ്പടിയായി റേഷൻ ധാന്യങ്ങൾ എത്തിച്ചുനൽകുന്നതിലെ കൃത്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായായിരുന്നു സന്ദർശനം.
പ്രദേശത്തെ അങ്കണവാടിയും അദ്ദേഹം സന്ദർശിച്ചു.
ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബി.എസ്. ഭദ്രകുമാർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പ്രദീപ് കുമാർ, പൊതുവിതരണ വകുപ്പ് പ്രതിനിധികളായ ഇ.ആർ. ലിനി, മിനി ജോൺ എന്നിവർ ഭക്ഷ്യ കമ്മീഷൻ അംഗത്തോടൊപ്പം ഉണ്ടായിരുന്നു.
Tags : Nattuvishesham DistrictNews DeepikaNews visited