Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Visited

Kannur

ടി.​ഒ. മോ​ഹ​ന​ൻ മേ​ലെ ചൊ​വ്വ മേ​ൽ​പ്പാ​ല നി​ർ​മാ​ണ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു

ക​ണ്ണൂ​ർ: മേ​ലെ ചൊ​വ്വ മേ​ൽ​പ്പാ​ല പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​മാ​ണ സ്ഥ​ലം ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. സ്ഥ​ല​ത്തെ വ്യാ​പാ​രി​ക​ളും ജ​ന​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. നി​ർ​മാ​ണം മൂ​ലം അ​വ​ർ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളും അ​ശാ​സ്ത്രീ​യ​മാ​യി രൂ​പ​ക​ല്പ​ന ചെ​യ്ത പ​ദ്ധ​തി​യു​ടെ അ​പ്രാ​യോ​ഗി​ക​ത​ക​ളും നാ​ട്ടു​കാ​ർ എം​എ​ൽ​എ​യെ അ​റി​യി​ച്ചു.

നാ​ട്ടു​കാ​ർ ഉ​ന്ന​യി​ച്ച ആ​ശ​ങ്ക​ക​ൾ എ​ല്ലാം മ​ന്ത്രി വി​ളി​ച്ചു ചേ​ർ​ക്കു​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ക്കും. പ​ദ്ധ​തി​യു​ടെ കാ​ര്യ​ത്തി​ൽ പു​നഃപ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ അ​ക്കാ​ര്യം മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു. എം​എ​ൽ​എ​യോ​ടൊ​പ്പം മേ​യ​ർ പി. ​ഇ​ന്ദി​ര, ഡെ​പ്യൂ​ട്ടി മേ​യ​ർ കെ.​പി. താ​ഹി​ർ, കോ​ർ​പ​റേ​ഷ​ൻ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റി​ജി​ൽ മാ​ക്കു​റ്റി, പി. ​മാ​ധ​വ​ൻ, ല​ക്ഷ്മ​ണ​ൻ തു​ണ്ടി​ക്കോ​ത്ത്, രാ​ഹു​ൽ കാ​യ​ക്ക​ൽ, ഗി​രീ​ശ​ൻ നാ​മ​ത്ത്, ഒ.​സി. മ​നോ​മോ​ഹ​ന​ൻ, അ​ജി​ത്, മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​രും ഉ​ണ്ടാ​യി​രു​ന്നു.

District News

ന​വ​ജീ​വ​ൻ ഡി ​അ​ഡി​ക്‌ഷൻ സെ​ന്‍റ​ർ സ​ന്ദ​ർ​ശി​ച്ചു

പ്ര​മാ​ടം: നേ​താ​ജി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്, എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​മോ​ച​ന കേ​ന്ദ്ര​മാ​യ ന​വ​ജീ​വ​ൻ ഡി - ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​ർ സ​ന്ദ​ർ​ശി​ച്ചു.

മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നു​ക​ളും പോ​ലെ​യു​ള്ള മാ​ര​ക​മാ​യ ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം മൂ​ലം സ​മൂ​ഹ​ത്തി​ലും ജീ​വി​ത​ത്തി​ലും വി​വി​ധ പ്ര​തി​സ​ന്ധി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​രെ ന​ന്മ​യു​ടെ വെ​ളി​ച്ചം നി​റ​ഞ്ഞ ജീ​വി​ത​ത്തി​ലേ​ക്ക് ന​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്ഥാ​പി​ത​മാ​യ ന​വ​ജീ​വ​ൻ കേ​ന്ദ്ര​ത്തി​ലാ​ണ് കു​ട്ടി​ക​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.


ന​വ​ജീ​വ​ൻ ഡി-​അ​ഡി​ക്ഷ​ൻ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ റ​വ. റെ​ജി യോ​ഹ​ന്നാ​ൻ, സ്കൗ​ട്ട് മാ​സ്റ്റ​ർ കെ. ​ജെ. ഏ​ബ്ര​ഹാം, ഗൈ​ഡ്സ് ക്യാ​പ്റ്റ​ൻ എ​സ്. മ​ഞ്ജു, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ആ​ഷി​ക് എ​സ്. ഹ​രി നാ​രാ​യ​ണ​ൻ, അ​ഭി​ഷേ​ക് പി. ​നാ​യ​ർ, മി​ഷാ​ൽ സു​ൽ​ഫി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up