കൊച്ചി: നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിയെ സന്ദർശിച്ചു. വാഴക്കാലയിലെ വയലാർ രവിയുടെ വീട്ടിലാണ് വെള്ളിയാഴ്ച വൈകുന്നേരം സതീശൻ എത്തിയത്.
വയലാർ രവി തങ്ങളുടെയൊക്കെ ആവേശമാണ്. അദ്ദേഹത്തെ കണ്ട് അനുഗ്രഹം വാങ്ങാൻ എത്തിയതാണ്. അദ്ദേഹം അനുഗ്രഹിച്ചെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം കൊച്ചിയിലെത്തിയ വി.ഡിക്ക് പ്രവർത്തകർ വൻ സ്വീകരണമാണ് ഒരുക്കിയത്.
വി.ഡി.സതീശന് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ തിങ്കളാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്കും ക്ഷണമുണ്ട്.
Tags : v.d.satheesan visited vayalar ravi congress