വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 50 ബിഡിഒമാര്‍ ചവറ ബ്ലോക്ക് പഞ്ചായത്ത് സന്ദര്‍ശിച്ചപ്പോള്‍.
ചവറ: വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 50 ബിഡിഒമാര്‍ ചവറ ബ്ലോക്ക് പഞ്ചായത്ത് സന്ദര്‍ശിച്ചു. ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്നാട്, ആസാം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്.
ഐഎസ്ഒ സര്‍ട്ടിഫിക്കേഷനും ബ്ലോക്ക് പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് വിശദമായി മനസിലാക്കി.
ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദും സെക്രട്ടറി പ്രേംശങ്കറും മറുപടി നല്കി.
കിലയില്‍ നിന്ന് സിറാജുദീന്‍,വിനോദ്, ഐഎസ്ഒ കണ്‍സള്‍ട്ടന്റ് ജലീല്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ എസ്. രേഖ, മേരി ചെറിയാന്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശശികുമാര്‍, ബ്ലോക്ക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews visited