ആത്മഹത്യ പ്രതിരോധ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബോധവത്കരണ റാലി.
മൂവാറ്റുപുഴ: ആത്മഹത്യ പ്രതിരോധ ദിനാചരണത്തിന്റെ ഭാഗമായി വിമല മഹിളാ സമാജം ഫാമിലി കൗണ്‍സിലിംഗ് സെന്റര്‍, നിര്‍മല മെഡിക്കല്‍ സെന്റര്‍ സൈക്യാട്രി വിഭാഗം, നിര്‍മല ജൂനിയര്‍ സ്കൂള്‍, മൂവാറ്റുപുഴ പൊലിസ് എന്നിവർ സംയുക്തമായി ബോധവത്കരണ റാലി സംഘടിപ്പിച്ചു.
റാലിക്കു മുന്നോടിയായി നിര്‍മല ജൂനിയര്‍ സ്കൂള്‍ അങ്കണത്തില്‍ വിമല മഹിളാ സമാജം ഫാമിലി കൗണ്‍സിലിംഗ് സെന്റര്‍ ഡയറക്ടര്‍ സിസ്റ്റര്‍ കൊച്ചുറാണി കുട്ടികള്‍ക്ക് ബോധവലത്കരണ ക്ലാസെടുത്തു. കുട്ടികള്‍ സ്വന്തമായി നിര്‍മിച്ച പ്ലക്കാര്‍ഡുകളുമേന്തി പങ്കെടുത്ത റാലി മൂവാറ്റുപുഴ പൊലിസ് സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലെ സംവിധാനങ്ങളും, പ്രവര്‍ത്തനരീതികളും, ചൈല്‍ഡ് ഫ്രണ്ട്ലി സ്പേസും അടക്കമുള്ള കാര്യങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. ക്ലാസും നയിച്ചു.
റാലിക്ക് ശേഷം വിമല മഹിളാ സമാജം ഫാമിലി കൗണ്‍സിലിംഗ് സെന്ററില്‍ സൈക്യാട്രിസ്റ്റ് ഡോ. ലിന്‍സി മാത്യു കുട്ടികള്‍ക്ക് പ്രത്യേക ക്ലാസ് നല്കി. നിര്‍മല ജൂനിയര്‍ സ്കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ ലൂസി മാത്യു നേതൃത്വം നല്കി.
Tags : District News Nattuvishesham Awareness rally