x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇതര സംസ്ഥാന തൊഴിലാളികൾക്കായി രാ​ത്രി​കാ​ല ആ​രോ​ഗ്യ പ​രി​ശോ​ധ​നാ ക്യാ​മ്പ്

വെബ് ഡെസ്ക്
Published: September 11, 2026 03:51 AM IST | Updated: September 11, 2026 03:51 AM IST

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച രാ​ത്രി​കാ​ല ആ​രോ​ഗ്യ പ​രി​ശോ​ധ​നാ ക്യാ​മ്പ്.

മൂ​വാ​റ്റു​പു​ഴ : ന​ഗ​ര​സ​ഭ​യും മൊ​ബൈ​ല്‍ ഇ​മി​ഗ്ര​ന്‍റ് സ്‌​ക്രീ​നിം​ഗ് ടീ​മും സം​യു​ക്ത​മാ​യി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി രാ​ത്രി​കാ​ല ആ​രോ​ഗ്യ പ​രി​ശോ​ധ​നാ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ട​മാ​യി താ​മ​സി​ക്കു​ന്ന മേ​ഖ​ല​ക​ളി​ല്‍ നേ​രി​ട്ടെ​ത്തി​യാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ത്.

മ​ലേ​റി​യ, ഫൈ​ലേ​റി​യ, എ​ച്ച്ഐ​വി, സി​ഫി​ലി​സ് തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക സ്‌​ക്രീ​നിം​ഗും രോ​ഗ​ബാ​ധി​ത​രെ​യോ രോ​ഗ​വാ​ഹ​ക​രെ​യോ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​ക​ളും ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി. തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി സ​മ​യ​ത്തെ ബാ​ധി​ക്കാ​തെ​യും കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ലേ​ക്ക് ആ​രോ​ഗ്യ സേ​വ​നം എ​ത്തി​ക്കാ​നു​മാ​യാ​ണ് രാ​ത്രി​കാ​ല പ​രി​ശോ​ധ​നാ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

ക്യാ​മ്പി​ല്‍ 110 തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സ്‌​ക്രീ​നിം​ഗ് ന​ട​ത്തി. പ​രി​ശോ​ധ​നാ ഫ​ലം അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ല്‍ ല​ഭി​ക്കു​ന്ന​തോ​ടെ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തു​ന്ന​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സ​യും തു​ട​ര്‍​പ​രി​ച​ര​ണ​വും മു​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി മു​ഖേ​ന ഉ​റ​പ്പാ​ക്കും. ആ​വ​ശ്യ​മാ​യ തു​ട​ര്‍​ചി​കി​ത്സാ സ​ഹാ​യ​ങ്ങ​ളും ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഭ്യ​മാ​ക്കും.

തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ടു​ത​ലാ​യി താ​മ​സി​ക്കു​ന്ന വി​വി​ധ പ്ര​ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ല്‍ ഇ​ത്ത​രം പ​രി​ശോ​ധ​നാ ക്യാ​മ്പു​ക​ള്‍ തു​ട​ര്‍​ന്നും സം​ഘ​ടി​പ്പി​ക്കും. രോ​ഗ​ങ്ങ​ള്‍ നേ​ര​ത്തെ ക​ണ്ടെ​ത്തു​ന്ന​തി​നും രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നും പൊ​തു​ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Tags : District News Nattuvishesham health check-up migrant workers

Recent News

Corehub Up