കറുകുറ്റിയിൽ നടന്ന ജില്ലാ വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ ടീം.
വാഴക്കുളം: ജില്ലാ സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള ജില്ലാ ടഗ് ഓഫ് വാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഔട്ട്ഡോർ ജൂനിയർ ആൻഡ് സീനിയർ വടംവലി ചാമ്പ്യൻഷിപ്പിൽ ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് ചാന്പ്യൻമാർ. അണ്ടർ 17 സബ് ജൂനിയർ ആൺകുട്ടികളുടെ 480 കിലോ, അണ്ടർ 19 ജൂനിയർ ആൺകുട്ടികളുടെ 560 കിലോ വിഭാഗങ്ങളിൽ ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസിന് ഒന്നാം സ്ഥാനം ലഭിച്ചു.
അണ്ടർ 17, അണ്ടർ 19, സീനിയർ വിഭാഗങ്ങളിലായി ബോയ്സ്, ഗേൾസ്, മെൻ, വിമൻ, മിക്സഡ് വിഭാഗങ്ങളിൽ കറുകുറ്റി സെന്റ് ജോസഫ് എച്ച്എസ്എസിലാണ് ചാമ്പ്യൻഷിപ്പ് നടത്തിയത്. കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ബാബു സാനി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ല ടഗ് ഓഫ് വാർ അസോസിയേഷൻ പ്രസിഡന്റ് സഹീർ മേനാമറ്റം അധ്യക്ഷത വഹിച്ചു.
കറുകുറ്റി സെന്റ് ജോസഫ് എച്ച്എസ്എസ് പ്രിൻസിപ്പൽ സിസ്റ്റർ അനുപമ, അസിസ്റ്റന്റ് പ്രിൻസിപ്പൽ സിസ്റ്റർ ജെസ്ലിൻ, കായികാധ്യാപകൻ സുജിത്ത്, ജില്ല ടഗ് ഓഫ് വാർ അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് റഷീദ് തുടങ്ങിയവർ പങ്കെടുത്തു.
Tags : District News Nattuvishesham Tug-of-War Championship St. Sebastian's School Anikkad