x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ടാ​ട്ടു​പാ​റ​യി​ൽ അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യ കൈ​വ​ശ​ഭൂ​മി​ക​ൾ​ക്ക് പ​ട്ട​യം ന​ല്‍​ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്

വെബ് ഡെസ്ക്
Published: September 11, 2026 03:49 AM IST | Updated: September 11, 2026 03:49 AM IST

പ്രതീകാത്മക ചിത്രം

കോ​ത​മം​ഗ​ലം: വ​ടാ​ട്ടു​പാ​റ​യി​ൽ അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യ കൈ​വ​ശ​ഭൂ​മി​ക​ൾ​ക്ക് പ​ട്ട​യം ന​ല്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് വ​ടാ​ട്ടു​പാ​റ മ​ണ്ഡ​ലം നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ 50 വ​ര്‍​ഷ​മാ​യി വ​ടാ​ട്ടു​പാ​റ ഒ​ന്നാം വാ​ര്‍​ഡി​ലെ (പ​ഴ​യ അ​ഞ്ചാം വാ​ര്‍​ഡ്) കു​ടും​ബ​ങ്ങ​ൾ പ​ട്ട​യ​ത്തി​നാ​യി മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല. ജോ​യി​ന്‍റ് വെ​രി​ഫി​ക്കേ​ഷ​ന്‍ വ​രെ ന​ട​ത്തി​യി​ട്ടും നാ​ളി​തു​വ​രെ 500ഓ​ളം വ​രു​ന്ന ചെ​റു​കി​ട ക​ര്‍​ഷ​ക​ര്‍​ക്ക് പ​ട്ട​യം ല​ഭി​ച്ചി​ട്ടി​ല്ല.

പ​ട്ട​യ​മി​ല്ലാ​ത്ത​തി​നാ​ല്‍ ലോ​ണു​ക​ള്‍ എ​ടു​ക്കു​ന്ന​തി​നോ, വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ലം കൃ​ഷി നാ​ശം സം​ഭ​വി​ച്ചാ​ല്‍ ന​ഷ്ട​പ​രി​ഹാ​രം കി​ട്ടു​ന്ന​തി​നോ സാ​ധി​ക്കു​ന്നി​ല്ല. വ​ടാ​ട്ടു​പാ​റ​യി​ലെ മ​റ്റു ചി​ല വാ​ർ​ഡു​ക​ളി​ലെ ക​ര്‍​ഷ​ക​ര്‍​ക്കും പ​ട്ട​യം ല​ഭി​ക്കാ​നു​ണ്ട്.
നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​ടി. പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ബി കാ​രാം​ചേ​രി അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​മി തെ​ക്കേ​ക്ക​ര, ബാ​ബു പോ​ള്‍, ക​ര്‍​ഷ​ക യൂ​ണി​യ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജെ​യിം​സ് കോ​റ​മ്പേ​ല്‍, പി.​ഐ. പൈ​ലി തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Tags : District News Nattuvishesham Kerala Congress title deeds lands

Recent News

Corehub Up