District News
പെരിന്തൽമണ്ണ: പൊന്ന്യാകുർശി ഐഎസ്എസ് കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ അധ്യാപക വിദ്യാർഥികൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ സമദ് മങ്കട ഉദ്ഘാടനം ചെയ്തു.
പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ മനോജ് വീട്ടുവേലിക്കുന്നേൽ ക്ലാസ് നയിച്ചു. നിഹാല വാക്കയിൽ, പി. മന്യദാസ്, റോസ് മേരി, മുഹമ്മദ് ഷംനാദ്, ആഷ്ന തെരേസ, റിൻഷാന ഷെറിൻ, അധ്യാപകരായ ബബിത ആൻ ജോർജ്, വി. ഷെറിൻ ചാക്കോ, സി.പി. റഷീദ്, സോണി ദാമോദരൻ, ഇ.സി. റസീന, പി. നസീമ, എ. അഞ്ജ എന്നിവർ പ്രസംഗിച്ചു.
District News
മുക്കം: ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് അതിഥി തൊഴിലാളികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
ഓപറേഷൻ തൂഫാന്റെ ഭാഗമായാണ്കുടുംബമാണ് ലഹരി എന്ന പ്രമേയത്തിൽ പരിപാടി സംഘടിപ്പിച്ചത്. താമരശേരി ഡിവൈഎസ്പി വിനോദ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എസ്.എ. നാസർ അധ്യക്ഷത വഹിച്ചു.
District News
കൊളക്കാട്: കൊളക്കാട് സെന്റ് തോമസ് തീർഥാടന പള്ളി, വ്യാപാരി വ്യവസായി ഏകോപന സമിതി, വിവിധ സാമൂഹിക സംഘടനകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ത്രേസ്യ പോൾ ഉദ്ഘാടനം ചെയ്തു. കൊളക്കാട് സെന്റ് തോമസ് തീർഥാടന പള്ളി വികാരി ഫാ. തോമസ് പട്ടാംകുളം അധ്യക്ഷത വഹിച്ചു.
എക്സൈസ് ഓഫീസർ ബാബു ഫ്രാൻസിസ് മയക്കുമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ് നയിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ആൽബർട്ട് മാപ്പിളപ്പറമ്പിൽ, സണ്ണി മേച്ചേരി, റോബിൻ അടപ്പൂർ എന്നിവർ പ്രസംഗിച്ചു. വിവിധ സംഘടനാ പ്രതിനിധികളും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.
District News
പുൽപ്പള്ളി: മുള്ളൻകൊല്ലി സെന്റ് തോമസ് എയുപി സ്കൂളിൽ പിടിഎ ജനറൽ ബോഡി യോഗവും രക്ഷിതാക്കൾക്ക് ബോധത്കരണവും നൽകി.
മാനേജർ ഫാ. ജോർജ് ആലുക്ക അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് മിനി ജോണ്‍, പിടിഎ പ്രസിഡന്റ് നോബി പള്ളിത്തറ, എംപിടിഎ പ്രസിഡന്റ് സബിത പൂത്തോട്ടായിൽ, സീനിയർ അസിസ്റ്റന്റ് ജോയ്സി ജോർജ് എന്നിവർ പ്രസംഗിച്ചു. "നിങ്ങളുടെ കുട്ടികളെ എങ്ങനെ മിടുക്കരാക്കാം ’എന്ന വിഷയത്തിൽ പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് എയുപി സ്കൂൾ ഹെഡ്മാസ്റ്റർ സജിൻ ജോസ് ക്ലാസെടുത്തു.
കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വിദ്യാലയത്തിൽ നടപ്പാക്കുന്ന ഇംഗ്ലീഷ് പ്രോഗ്രാം ‘ST LINGUA', പൊതുവിജ്ഞാനം പരിപാടി ‘STICK’എന്നിവയെക്കുറിച്ച് അധ്യാപകൻ പി.ജെ. സെബാസ്റ്റ്യൻ വിശദീകരിച്ചു. 2026-27 അധ്യായനവർഷത്തെ പിടിഎ ഭാരവാഹികളെ തെരഞ്ഞെടുത്തു.
District News
പാലക്കാട്: പോലീസ്, മോട്ടോർവാഹന, എക്സൈസ്, ഗതാഗത, വിദ്യാഭ്യാസ, തദ്ദേശ വകുപ്പുകളുമായി സഹകരിച്ച് റോഡ് സുരക്ഷ, ലഹരി വ്യാപനം തടയൽ, ജലജന്യ രോഗപ്രതിരോധം, പരിസര ശുചീകരണം എന്നിവക്കായുള്ള കാന്പയിനുകൾ, ബോധവത്കരണം, മറ്റു അനുബന്ധ പ്രവർത്തനങ്ങൾ എന്നിവ ഉൗർജിതമാക്കാൻ റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം (റാഫ്) സംസ്ഥാന പ്രവർത്തകയോഗം തീരുമാനിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ കൊളത്തായിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം റാഫ് സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എം. അബ്ദു ഉദ്ഘാടനം ചെയ്തു. തുടർന്ന് മുഖ്യമന്ത്രി അടക്കമുള്ള എല്ലാ മന്ത്രിമാരെയും കണ്ട് ഇക്കാര്യങ്ങൾ ചർച്ച ചെയ്തു.
പണപ്പിരിവുകളോ സർക്കാർ ധനസഹായമോ കൂടാതെ കഴിഞ്ഞ കാൽനൂറ്റാണ്ട് സംസ്ഥാനത്തുടനീളം നടപ്പാക്കി വരുന്ന വിവിധ കാന്പയിനുകളും ബോധവത്കരണമടക്കമുള്ള മറ്റു അനുബന്ധ പ്രവർത്തനങ്ങളും ചർച്ച ചെയ്തു.
റാഫിന്റെ പ്രവർത്തന റിപ്പോർട്ടുകളും ആവശ്യങ്ങളുമടങ്ങിയ രേഖകളും നിവേദനങ്ങളും മുഖ്യമന്ത്രി അടക്കമുള്ള എല്ലാ മന്ത്രിമാർക്കും പോലീസ്, മോട്ടോർ വാഹന ഉദ്യോഗസ്ഥർക്കും സംസ്ഥാന പ്രസിഡന്റ് കൈമാറി. സംസ്ഥാന ഭാരവാഹികളായ രാജു മണക്കാട്, ടി.കെ. രാധാകൃഷ്ണൻ, കെ.ടി.എ. സമദ്, രാജഗോപാലൻ മാസ്റ്റർ, മുഹമ്മദ് ഫാരിസ്, ഖാദർ മൊയ്തീൻ, സജി മണ്ഡലത്തിൽ, സിറാജുദീൻ കരമന എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
District News
ആലക്കോട്: മഴക്കാലരോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി "പ്രതിരോധത്തിനൊപ്പം ബോധവത്കരണം' സംഘടിപ്പിച്ചു.
ആലക്കോട് പഞ്ചായത്തിൽ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.സി. ആയിഷ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാരായ ജോൺസൺ ചിറവയൽ, വത്സമ്മ വാണിശേരി, പഞ്ചായത്തംഗം എം.സി. വർക്കി, മെഡിക്കൽ ഓഫീസർ ഡോ. ഇ.വി. സീമി, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് പ്രശാന്തിയിൽ എന്നിവർ പ്രസംഗിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ വി.ടി. ശ്രീരാജ് ബോധവത്കരണ ക്ലാസെടുത്തു.
District News
പൊൻകുന്നം: കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസും പൊൻകുന്നം സ്പെഷൽ സബ് ജയിലും ചേർന്ന് വിമുക്തി മിഷന്റെ ഭാഗമായി ജയിലിൽ പുനർജനി 2026 ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി.
പ്രഫ. റോണി കെ.ബേബി എംഎൽഎ ഉദ്ഘാടനം ചെയ്തു. പൊൻകുന്നം സ്പെഷൽ സബ് ജയിൽ സൂപ്രണ്ട് പി.എസ്. അനീഷ് അധ്യക്ഷത വഹിച്ചു. കോട്ടയം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി മാനേജരുമായ എം.കെ. പ്രസാദ് ലഹരി വിരുദ്ധ സന്ദേശം നൽകി. വിമുക്തി മെന്റർ ബെന്നി സെബാസ്റ്റ്യൻ ലഹരിയും ഡി അഡിക്ഷനും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സുരേഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ടി.ജെ. മനോജ്, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ജോമോൻ, സിവിൽ എക്സൈസ് ഓഫീസർ ജിബിൻ ഡൊമിനിക്, പ്രിവന്റീവ് ഓഫീസർ ടി.എ. സമീർ, സിവിൽ എക്സൈസ് ഓഫീസർ പി. ആനന്ദ് ബാബു, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ അനന്ദു കൃഷ്ണൻ, ഡപ്യൂട്ടി പ്രിസൺ ഓഫീസർ അഭിരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
കൊച്ചി: 2025ലെ പുതിയ ആദായ നികുതി നിയമത്തെക്കുറിച്ച് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (എക്സംപ്ഷന്‍സ്) നേതൃത്വത്തില്‍ ലാഭേച്ഛയില്ലാത്ത സംഘടനകള്‍ക്കായി (എന്‍പിഒ) പ്രാരംഭ് 2026 ബോധവത്കരണ പരിപാടി ഇന്നു നടത്തും. കൊച്ചിയിലെ ഐഎംഎ ഹൗസില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണു പരിപാടി.
നികുതിപരിഷ്കാരം അംഗീകൃത എന്പിഒകളെ ഏതെല്ലാം തരത്തില്‍ ബാധിക്കുന്നുവെന്നതു സംബന്ധിച്ച് പരിപാടിയില്‍ വിശദീകരിക്കും.
എന്പിഒകള്ക്കു ബാധകമായ പുതിയ നിയമവ്യവസ്ഥകള്‍, ഭരണപരവും നിയമാനുസൃതവുമായ ചുമതലകള്‍, ഓഡിറ്റ്, റിട്ടേണ്‍ സമര്‍പ്പണം, ഫോമുകള്‍, ഫണ്ട് അക്യുമുലേഷന് തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും.
ട്രസ്റ്റുകള്‍, സൊസൈറ്റികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, തുടങ്ങി ബന്ധപ്പെട്ട മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്. ഫോൺ: 7012134082.
District News
കൽപ്പറ്റ: വാഹനാപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് ശുഭയാത്രാ സുരക്ഷിത യാത്ര പദ്ധതിയുമായി ജില്ലാ ജനമൈത്രി പോലീസ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഡ്രൈവർമാർക്കായി പോലീസ് നടത്തുന്ന ബോധവത്കരണ പരിപാടികൾ കൂടുതൽ ഊർജിതമാക്കി.
മധ്യവേനലവധിക്കാലത്ത് നിരത്തുകളിൽ തിരക്കേറുന്നതിനാൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായാണ് പോലീസിന്റെ ബോധവത്കരണം.
റോഡുകളിൽ വാഹന പരിശോധനയ്ക്കൊപ്പം ബൈക്ക്, ഓട്ടോ, ബസ്, മറ്റു ഹെവി വാഹനങ്ങൾ എന്നിവയുടെ ഡ്രൈവർമാർക്കും കാൽനടയാത്രക്കാർക്കും പൊതുജനങ്ങൾക്കും ട്രാഫിക് നിയമങ്ങളെക്കുറിച്ചും ഡിഫൻസീവ് ഡ്രൈവിംഗ് രീതികളെക്കുറിച്ചും കൃത്യമായ ബോധവത്കരണം നൽകുന്നുണ്ട്. ജില്ലയിലെ പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് എല്ലാ ഓട്ടോ, ടാക്സി, ബസ് ഡ്രൈവർമാർക്കും പ്രത്യേക ബോധവത്കരണം നടത്തുകയും ഗതാഗത സുരക്ഷയ്ക്ക് ഡ്രൈവർമാർ പാലിക്കേണ്ട നിർദേശങ്ങളടങ്ങിയ ലഘുപുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്.
ഈ വർഷം ഇതുവരെ 343 വാഹനാപകടങ്ങൾ
ഈ വർഷം ഇതുവരെ ജില്ലയിൽ 343 റോഡപകടങ്ങൾ സംഭവിച്ചു. 25 പേർ മരണപ്പെട്ടു. 290 പേർക്ക് ഗുരുതര പരിക്കേൽക്കുകയും 108 പേർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു. വാഹനപകടങ്ങൾ കുറക്കുന്നതിന് അതീവ ജാഗ്രത വേണമെന്നും അവധിക്കാല വിനോദ യാത്രകളും, മറ്റു യാത്രകളും ഏറെയുള്ള സമയമായതിനാൽ ഡ്രൈവർമാർ നന്നായി ശ്രദ്ധിക്കണമെന്നും പോലീസ് അധികൃതർ അറിയിച്ചു.
അശ്രദ്ധരാവരുത്, ജാഗ്രത വേണം സദാസമയവും
റോഡിന്റെ ഇടതുവശം ചേർന്ന് വാഹനമോടിക്കുക. മറ്റു വാഹനങ്ങളെ മറികടക്കുന്പോൾ അവയുടെ വലതുവശത്തുകൂടി മാത്രം ചെയ്യുക. ഇൻഡിക്കേറ്റർ അനാവശ്യമായി ഓണ്‍ ചെയ്തു വാഹനം ഓടിക്കരുത്.
വാഹനം വശങ്ങളിലേക്ക് തിരിക്കുന്നതിനോ മറ്റു വാഹനങ്ങളെ മറികടക്കുന്നതിനോ നിർത്തുന്നതിനോ അൽപം മുന്‍പേ തന്നെ സിഗ്നൽ നൽകുക. പിറകിൽ വരുന്ന വാഹനങ്ങളും എതിരേ വരുന്ന വാഹനങ്ങളും ശ്രദ്ധിച്ച് അപകടമുണ്ടാകില്ലെന്നുറപ്പാക്കിയ ശേഷം മാത്രം വശങ്ങളിലേക്ക് തിരിയുകയോ ഓവർടേക്ക് ചെയ്യുകയോ നിർത്തുകയോ ചെയ്യുക. എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് സൗകര്യപ്രദമായി പോകാൻ ആവശ്യമായ വഴിയുള്ളിടത്തുമാത്രമേ ഓവർടേക്ക് ചെയ്യാവൂ.
വളവുകളിലും കവലകളിലും റോഡിന്റെ മുൻഭാഗം കാണാൻ സാധിക്കാതിരിക്കുന്പോഴും മറ്റു വാഹനങ്ങളെ മറികടക്കരുത്. മുന്നിലുള്ള വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കണം. അപ്രതീക്ഷിതമായ അപകട സാധ്യത പോലും മുന്പിൽ കണ്ടുവേണം വാഹനമോടിക്കാൻ.
രാത്രിയിൽ എതിർവശത്തു നിന്നു വരുന്ന വാഹനങ്ങൾക്ക് നിർബന്ധമായും ലൈറ്റ് ഡിം ചെയ്തു കൊടുക്കണം. റോഡിന്റെ മധ്യഭാഗത്ത് തുടർച്ചയായ വരയുണ്ടെങ്കിൽ ആ വര ക്രോസ് ചെയ്യരുത്. ട്രാഫിക് സിഗ്നലുകൾ കൃത്യമായി അനുസരിക്കുക. സീബ്രാ ക്രോസിംഗുകളിൽ കാത്തുനിൽക്കുന്ന കാൽനട യാത്രക്കാർക്ക് മുൻഗണന നൽകുക. തളർച്ചയുണ്ടെങ്കിൽ വാഹനം നിർത്തി വിശ്രമിച്ചശേഷം മാത്രം യാത്ര തുടരണമെന്നും പോലീസ് നിർദേശിച്ചു.
District News
മഞ്ചേരി: കുട്ടികളിലെ ഓട്ടിസം ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയുന്നതിനും കൃത്യമായ പരിചരണം ഉറപ്പാക്കുന്നതിനുമായി സംസ്ഥാന ശിശു വികസന വകുപ്പും ആംസ്റ്റർ മിംസ് മദർ ഹോസ്പിറ്റലും സംയുക്തമായി ബോധവത്കരണ ക്യാന്പുകൾ സംഘടിപ്പിച്ചു.
ഹോസ്പിറ്റൽ ചീഫ് ഓപറേറ്റിംഗ് ഓഫീസർ സി.വി. റോബിൻ ഉദ്ഘാടനം ചെയ്തു. അരീക്കോട്, കാവനൂർ പഞ്ചായത്തുകളിലെ അങ്കണവാടികൾ, മൈസെസ് പബ്ലിക് സ്കൂൾ എന്നിവടങ്ങളിലായിരുന്നു ക്ലാസുകൾ. കുട്ടികളുമായി കൂടുതൽ സമയം ചെലവഴിക്കുന്ന രക്ഷിതാക്കൾ, അധ്യാപകർ, അനധ്യാപകർ എന്നിവരെ ബോധവത്കരിക്കുകയായിരുന്നു പ്രധാന ലക്ഷ്യം.
ഓട്ടിസം ബാധിച്ച കുട്ടികൾക്കുള്ള പരിചരണം, പ്രാഥമിക ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്പോൾ നൽകേണ്ട പിന്തുണ, കുട്ടികളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും മുതിർന്നവർ അവലംബിക്കേണ്ട ശാസ്ത്രീയ രീതികൾ എന്നിവയെക്കുറിച്ച് വിവിധ സെഷനുകൾ നടന്നു.
അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിലെ വിദഗ്ധ പീഡിയാട്രിക് സൈക്കോളജിസ്റ്റ് പി. ശ്രീനില നേതൃത്വം നൽകി. സ്കൂൾ അധ്യാപകർ, മാതാപിതാക്കൾ, ഐസിഡിഎസ് ജീവനക്കാർ, അങ്കണവാടി അധ്യാപകർ, ഹെൽപ്പർമാർ എന്നിവർക്കായി പ്രത്യേക പരിശീലനവും ഒരുക്കിയിരുന്നു.
Kerala
കൊച്ചി: ഓട്ടിസത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനായി ടാലന്റ് ഷോ സംഘടിപ്പിച്ച് ആസ്റ്റര്‍ മെഡിസിറ്റി.
ലോക ഓട്ടിസം അവബോധ ദിനത്തിന്റെ ഭാഗമായി ആസ്റ്ററിലെ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ പീഡിയാട്രിക്സ് ആന്‍ഡ് നിയോനാറ്റോളജിയുടെ കീഴിലുള്ള കിഡ്സ് ഇന്റഗ്രേറ്റഡ് ന്യൂറോ ഡെവലപ്മെന്റല്‍ സെന്ററിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
ആസ്റ്റര്‍ മെഡ്സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ്, പീഡിയാട്രിക്സ് ആന്‍ഡ് നിയോനാറ്റോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജീസണ്‍ സി. ഉണ്ണി, ഡെവലപ്മെന്റല്‍ പീഡിയാട്രിക്സിലെ ഡോ. അനിത വിജയന്, സീനിയര്‍ സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് ഡോ. മരിയ ഗ്രേസ് ട്രീസ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Kerala
പരവൂര്‍: രാജ്യത്ത് എല്‍പിജി ലഭ്യതയെക്കുറിച്ച് പടരുന്ന തെറ്റായ പ്രചാരണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍.
പാചകവാതക ക്ഷാമം ഉണ്ടെന്ന കിംവദന്തികള്‍ ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതായും ഇത് അനാവശ്യമായ വാങ്ങലുകളിലേക്കും പൂഴ്ത്തിവയ്പുകളിലേക്കും നയിക്കുന്നുവെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇത്തരം തെറ്റായ വിവരങ്ങള്‍ പ്രതിരോധിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആശയവിനിമയ സംവിധാനങ്ങള്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോളിയം മന്ത്രാലയം ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തെഴുതി.
നിലവില്‍ കേരളം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങള്‍ മാത്രമാണ് എല്‍പിജി ലഭ്യതയെക്കുറിച്ച് കൃത്യമായ ഇടവേളകളില്‍ വിവരങ്ങള്‍ ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുന്നത്. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ ഇത്തരം ബോധവത്കരണ പരിപാടികള്‍ ഇല്ലാത്തത് കിംവദന്തികള്‍ പടരാന്‍ കാരണമാകുന്നുവെന്ന് പെട്രോളിയം മന്ത്രാലയത്തിന്റെ കത്തില്‍ വ്യക്തമാക്കി.
എല്ലാ സംസ്ഥാനങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ദിവസേന പത്രസമ്മേളനങ്ങള്‍ നടത്തണമെന്നും സോഷ്യല്‍ മീഡിയ വഴിയും ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയും കൃത്യമായ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ആഗോള വിതരണ ശൃംഖലയെ ബാധിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ എല്‍പിജി ക്ഷാമത്തെക്കുറിച്ച് വ്യാജ പ്രചാരണങ്ങള്‍ ശക്തമായത്.
എന്നാല്‍ രാജ്യത്ത് മതിയായ അളവില്‍ പാചകവാതകം ലഭ്യമാണെന്നും വിതരണം സുഗമമാണെന്നും മന്ത്രാലയം ഉറപ്പുനല്‍കി. ഈ സാഹചര്യം മുതലെടുത്ത് അമിത ലാഭത്തിനായി സിലിണ്ടറുകളും മറ്റ് അവശ്യവസ്തുക്കളും പൂഴ്ത്തിവെയ്ക്കുന്നവര്ക്കും കരിഞ്ചന്തക്കാര്ക്കുമെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.
District News
കുമരകം: വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ആഭിമുഖ്യത്തിൽ വേമ്പനാട്ടുകായലിൽ നടത്തിയ മെഗാ ഹൗസ്ബോട്ട് റാലി വോട്ടർമാർ ആഘോഷമാക്കി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അനവധി ആളുകൾ പാട്ടും നൃത്തവുമൊക്കെയായി ബോട്ട് റാലിയിൽ പങ്കുചേർന്നു.
ചീപ്പുങ്കലിൽനിന്നാരംഭിച്ച റാലി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഫ്ലാഗ് ഓഫ് ചെയ്തു. സ്വീപ് നോഡൽ ഓഫസർ പി.എ. അമാനത്ത് സമ്മതിദായക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പിൽ ഏർപ്പെടുത്തിയിട്ടുള്ള 30 പ്രത്യേക ക്രമീകരണങ്ങൾ ഹൗസ്ബോട്ടുകളിൽ പ്രദർശിപ്പിച്ചിരുന്നു. കുമരകം ബോട്ട് ഓണേഴ്സ് വെൽഫെയർ സൊസൈറ്റി, കുടുംബശ്രീ, ഹരിത കർമസേന, സാക്ഷരതാ മിഷൻ, പട്ടികജാതി-വർഗ വികസന വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
Kerala
കോട്ടയം: കുമരകത്തെ ത്രില്ലടിപ്പിച്ച് ഹൗസ്ബോട്ട് മെഗാറാലി നടന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ നൂറു ശതമാനം പോളിംഗ് ലക്ഷ്യമിട്ട് നടന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് ഹൗസ്ബോട്ട് മെഗാറാലി നടന്നത്.
ജില്ലാ കളക്ടർ ചേതൻ കുമാർ മീണയാണ് മെഗാറാലി ഉദ്ഘാടനം ചെയ്തത്. മെഗാ ഹൗസ് ബോട്ട് റാലി രാവിലെ ഒമ്പതരയ്ക്ക് ചീപ്പുങ്കലിൽ തുടങ്ങി. 60 ഹൗസ് ബോട്ടുകളാണ് വേമ്പനാട്ടുകായലിൽ കൂടി നടത്തുന്ന മെഗാ റാലിയിൽ പങ്കെടുക്കുന്നത്.
എല്ലാ ബോട്ടുകളിലും തെരഞ്ഞെടുപ്പ് ബോധവത്കരണ സന്ദേശം പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാമ്പയിനുകളെക്കുറിച്ചുള്ള ബോധവത്കരണവും ഇതോടനുബ ന്ധിച്ചു നടത്തുന്നുണ്ട്. വിവിധ സംഘട നകളുടെയും സ്ഥാപനങ്ങളുടെയും സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെയാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: യുവാക്കളെ ബൂത്തിലെത്തിക്കാൻ ബോധവത്കരണം നടത്തും. സംസ്ഥാന നിയമ സേവന അഥോറിറ്റി, തെരഞ്ഞെടുപ്പ് കമ്മീഷൻ, ജനമൈത്രി പോലീസ് എന്നിവ സംയുക്തമായാണ് " എന്റെ വോട്ട് എന്റെ ശക്തി’ എന്ന പേരിൽ ബോധവത്കരണം നടത്തുക.
ശനിയാഴ്ച വൈകുന്നേരം മാനവീയം വീഥിയിൽ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്.നസീറ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ എസ്. ഷംനാദ് പത്രസമ്മേളനത്തിൽ അറിയിച്ചു.
തെരുവു നാടകം, ഫ്ളാഷ് മോബ്, പാനൽ അഭിഭാഷകരുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലുള്ള ബോധവത്കരണ ക്ലാസുകൾ, ലഘുലേഖ വിതരണം, ജില്ലാ ഭരണകൂടവും പോലീസും പങ്കാളികളായ പൊതു ബോധവത്കരണ പരിപാടി തുടങ്ങിയവ നടത്തും. സംസ്ഥാനത്ത് എല്ലാ താലൂക്കുകളിലും പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ സർവേയിൽ യുവാക്കൾ വോട്ടുചെയ്യുന്നതിന് താത്പര്യം കാട്ടുന്നില്ലെന്നു കണ്ടെത്തിയതോടെയാണ് ഇത്തരമൊരു ബോധവത്കരണ പരിപാടിക്ക് തീരുമാനിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ പറഞ്ഞു.
Viral
സിൽചാറിൽ നിന്നും ഗുവാഹത്തിയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ ആസാം സ്വദേശിനിയായ യുവതിക്കുണ്ടായ ദുരനുഭവം സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ്.
സുഖകരമായ ഒരു ദീർഘദൂര യാത്രയും സമാധാനപരമായ ഉറക്കവും പ്രതീക്ഷിച്ച് കോച്ചിൽ കയറിയ യുവതിക്കും സുഹൃത്തിനും നേരെ മണിക്കൂറുകളോളം നീണ്ടുനിന്ന മാനസിക പീഡനമാണ് ഉണ്ടായത്.
യാത്രാവേളയിൽ തന്റെ കോച്ചിന്റെ പ്രവേശന കവാടത്തിന് സമീപം നിലയുറപ്പിച്ച ഒരാൾ ഗ്ലാസ് വാതിലിലൂടെ തുടർച്ചയായി തന്നെ നിരീക്ഷിക്കുകയും അസ്വസ്ഥതയുണ്ടാക്കുന്ന രീതിയിൽ ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തതായി മഞ്ജുഷ എന്ന യുവതി സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി.
താൻ നേരിട്ട ഭയാനകമായ നിമിഷങ്ങൾ ഫോണിൽ പകർത്തി പങ്കുവെച്ചുകൊണ്ടാണ് യുവതി ഈ വിവരം പുറംലോകത്തെ അറിയിച്ചത്. ഫോണിൽ സംസാരിക്കുന്നതായി അഭിനയിച്ചുകൊണ്ട് ഇയാൾ തന്നെയും സുഹൃത്തിനെയും നിരന്തരം തുറിച്ചുനോക്കുകയായിരുന്നുവെന്ന് യുവതി ആരോപിക്കുന്നു.
ആദ്യം ഈ പെരുമാറ്റത്തെ അവഗണിക്കാൻ ശ്രമിച്ചെങ്കിലും സമയം കടന്നുപോകുന്തോറും അയാളുടെ നോട്ടം ഭയപ്പെടുത്തുന്ന രീതിയിലായി. സുരക്ഷിതത്വമില്ലായ്മ അനുഭവപ്പെട്ടതോടെ യുവതി ഉടൻ തന്നെ ടിക്കറ്റ് എക്സാമിനറെ വിവരം അറിയിച്ചു.
അധികൃതർ ഇയാളെ ചോദ്യം ചെയ്തപ്പോൾ തനിക്ക് തണുപ്പുള്ളതുകൊണ്ടാണ് അവിടെ നിന്നതെന്ന വിചിത്രമായ മറുപടിയാണ് നൽകിയത്. ഇന്ത്യൻ സൈന്യത്തിൽ ഔദ്യോഗിക പദവി വഹിക്കുന്ന ഒരാളാണ് തന്നെ ഇത്തരത്തിൽ ശല്യം ചെയ്തതെന്ന വസ്തുത ഈ സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
രാജ്യത്തെ സേവിക്കാൻ കടപ്പെട്ട ഒരാളിൽ നിന്ന് ഇത്തരമൊരു മോശം അനുഭവം ഉണ്ടായത് തന്നെ ഏറെ മാനസിക സമ്മർദ്ദത്തിലാക്കിയെന്നും ആ രാത്രി തനിക്ക് ഒന്നുറങ്ങാൻ പോലും സാധിച്ചില്ലെന്നും യുവതി തന്റെ കുറിപ്പിൽ വ്യക്തമാക്കി.
യാത്രയ്ക്കിടെ എന്തെങ്കിലും അസ്വാഭാവികമായി തോന്നിയാൽ പ്രതികരിക്കേണ്ടത് എത്രത്തോളം അനിവാര്യമാണെന്ന് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു. ഏകദേശം മൂന്ന് ലക്ഷത്തിനടുത്ത് ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
ഇത് കേവലം പെരുമാറ്റദൂഷ്യമല്ലെന്നും മറിച്ച് വ്യക്തമായ പീഡനമാണെന്നും പ്രതികരിച്ചവർ, ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ സോഷ്യൽ മീഡിയയിലൂടെ തുറന്നുകാട്ടുന്നത് നല്ലതാണെന്നും അഭിപ്രായപ്പെട്ടു.
District News
ചെറുപുഴ: റോഡ് സുരക്ഷാ അവബോധം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ജെഎം യുപി സ്കൂൾ സുരക്ഷിത് മാർഗ് ക്ലബ് ചെറുപുഴയിൽ റോഡ് സുരക്ഷാ ബോധവത്കരണ നോട്ടീസ് വിതരണം ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം ചെറുപുഴ പോലീസ് സ്റ്റേഷൻ ഹോം ഗാർഡ് പി.എം. മജീദ് നിർവഹിച്ചു. റോബിൻ വർഗീസ് അധ്യക്ഷത വഹിച്ചു. സുരക്ഷിത് മാർഗ് ക്ലബ് കോ-ഓർഡിനേറ്റർ കെ. അജിത്ത്, ജിയോ ഫിലിപ്പ്, സി.കെ. രജീഷ് എന്നിവരോടൊപ്പം ഓട്ടോ, ടാക്സി ഡ്രൈവർമാരും നോട്ടീസ് വിതരണത്തിന് നേതൃത്വം നൽകി.
District News
എടത്വ: പച്ച-ചെക്കിടിക്കാട് ലൂര്‍ദ്ദ് മാതാ ഹൈസ്കൂള്‍ ലിറ്റില്‍ കൈറ്റ്സ് ക്ലബിന്റെ നേത്യത്വത്തില്‍ രക്ഷിതാക്കള്‍ക്കായി എഐ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹൈസ്കൂള്‍ തലത്തില്‍ എട്ട്, ഒൻപത് ക്ലാസ്സിലെ കുട്ടികള്‍ മാതാപിതാക്കള്‍ക്ക് ക്ലാസ് എടുക്കുന്ന പ്രത്യേകതയും കൗതുകമുണര്‍ത്തി.
എഐയുടെ സാധ്യതകളും ദൂഷ്യവശങ്ങളും, എഐ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവ വിശദീകരിച്ചു. ക്ലബ്ബ് അംഗങ്ങളായ ആല്ഫിന്, വേദ, ശ്രീനന്ദ, ഫിദ, റിജോയ്സ്, ലെവിന്‍, അജിന്, ഡാമിയൻ, അഖില എന്നീ വിദ്യാര്‍ത്ഥികളാണ് ക്ലാസ് നയിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വിദ്യാഭ്യാസം, ആരോഗ്യരംഗം, കൃഷി, ബാങ്കിംഗ് തുടങ്ങിയ മേഖലകളില്‍ എഐയുടെ പ്രയോഗങ്ങള്‍ എന്തൊക്കെയാണെന്ന് വിദ്യാര്‍ഥികള്‍ ലളിതമായി അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് അന്നമ്മ ജോസഫ്, മറ്റ് അധ്യപകര്‍ എന്നിവര്‍ ബോധവത്കരണ ക്ലാസിന് നേതൃത്വം നല്കി.
District News
മാനന്തവാടി: ജനമൈത്രി എക്സൈസ് സ്ക്വാഡ് മാനന്തവാടിയുടെ നേതൃത്വത്തിൽ കലാലയങ്ങളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ മാജിക്ക് ഷോ മാനന്തവാടി ഗവ. കോളജിൽ സമാപിച്ചു.
യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ വിദ്യാർഥികളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാജിക് ഷോ സംഘടിപ്പിച്ചത്. പ്രശസ്ത മജീഷ്യൻ രാജീവ് മേമുണ്ടയാണ് ലഹരി വിരുദ്ധ ബോധവത്കരണ മാജിക് ഷോ മൂന്ന് ദിവസങ്ങളിലായി ജില്ലയിൽ അവതരിപ്പിച്ചത്. മാനന്തവാടി ഗവ. കോളജ്, മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളജ്, ഗവ. ഐഎച്ച്ആർഡി കാളൻ മെമ്മോറിയൽ കോളജ് എന്നിവിടങ്ങളിൽ ഇന്നലെ മാജിക് ഷോ സംഘടിപ്പിച്ചു. ലഹരിമുക്ത നവകേരളം സൃഷ്ടിക്കുമെന്ന പ്രതിജ്ഞയും ചടങ്ങുകളിൽ എടുത്തു.
എക്സൈസ് വിമുക്തി മിഷൻ ജില്ല കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം, ജനമൈത്രി എക്സൈസ് സ്ക്വാഡിലെ അസി. എക്സൈസ് ഇൻസ്പെക്ടർ കെ.കെ. ബാബു, സിവിൽ എക്സൈസ് ഓഫീസർ ഇ.എസ്. ജയ്മോൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) കെ.എ. ഉണ്ണികൃഷ്ണൻ മാനന്തവാടി ഗവ. കോളജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ. കെ. അബ്ദുൾ സലാം, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ കെ. ഷിജി, സി.എസ്. അരുണ്‍ കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
District News
മങ്കട: പെരിന്തൽമണ്ണ താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തും മക്കരപ്പറന്പ് ഗ്രാമപഞ്ചായത്തും സംയുക്തമായി സംരംഭകർക്കായി ബോധവത്കരണം സംഘടിപ്പിച്ചു.
മങ്കട ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രസിഡന്റ് കെ.വി. ജുവൈരിയ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. ഹനീഫ പെരിഞ്ചീരി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സി.ജി. ബിജുകുമാർ, പെരിന്തൽമണ്ണ താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസർ എ. സുനിൽ, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രസ്ന, മക്കരപ്പറന്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. അബ്ദുറഹിമാൻ, മങ്കട ബ്ലോക്ക് പഞ്ചായത്ത് ബിഡിഒ മജീദ്, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് ബിസിനസ് ഡെവലപ്പ്മെന്റ് സർവീസ് പ്രൊവിഡർ എം. അഹമ്മദ് നിഷാം എന്നിവർ പ്രസംഗിച്ചു.
സംരംഭകത്വത്തിന്റെ കാലികപ്രസക്തി, സംരംഭം തുടങ്ങുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മാർക്കറ്റിംഗ് എന്നിവയെക്കുറിച്ച് പിഎംഎഫ്എംഇ ഡിആർപി ആദിൽ ക്ലാസെടുത്തു.
വ്യവസായ വകുപ്പ് പദ്ധതികളെക്കുറിച്ച് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സി.ജി. ബിജുകുമാറും ലൈസൻസുകളെക്കുറിച്ച് ഉപജില്ലാ വ്യവസായ ഓഫീസർ എ. സുനിലും വിശദീകരണം നടത്തി.ലോദ്ര ഫുഡ്സ് സ്ഥാപന ഉടമ ബാലകൃഷ്ണൻ അനുഭവങ്ങൾ പങ്കുവച്ചു. അന്‍പതിലധികം പേർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: റിസർവ് ബാങ്ക് ഉടമസ്ഥതയിലുള്ള നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) രാജ്യത്തെ മുതിർന്ന പൗരൻമാർക്കായി ഡിജിറ്റൽ പണമിടപാടുമായി ബന്ധപ്പെട്ട് ബോധവത്കരണ പരിപാടികൾ വ്യാപമാക്കുന്നു.
സോഷ്യൽ എൻജിനിയറിംഗും മറ്റും ഉപയോഗിച്ച് മുതിർന്ന പൗരൻമാരുടെ പണം തട്ടിക്കുന്ന സംഘങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് എൻപിസിഐ ബോധവത്കരണ പരിപാടികൾ വ്യാപകമാക്കുന്നത്. സാധാരണയായി പണം തട്ടിക്കുന്ന സംഘങ്ങളെയും അവരുടെ രീതികളെയും കുറിച്ചുള്ള മുന്നറിയിപ്പ് ഉൾപ്പെടെയാണ് ബോധവത്കരണം നടത്തുന്നത്.
ഡിജിറ്റൽ അറസ്റ്റ്, നിക്ഷേപ വഞ്ചന, ഫിഷിംഗ്/വിഷിംഗ് തട്ടിപ്പുകൾ, ടെക് പിന്തുണ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ, റീഫണ്ടും പണമിടപാടുമായി ബന്ധപ്പെട്ട ലിങ്കുകൾ മുഖേനയുള്ള തട്ടിപ്പുകൾ തുടങ്ങിയ രീതികളിലൂടെയുള്ള തട്ടിപ്പുകൾക്കെതിരേ ജാഗ്രത പുലർത്തണമെന്ന് എൻപിസിഐ ആവശ്യപ്പെടുന്നു.
യുപിഐ പിൻ, പാസ്വേഡുകൾ പോലുള്ള സെൻസിറ്റീവ് വിവരങ്ങൾ മറ്റാരുമായും പങ്കുവയ്ക്കരുതെന്നും പരിചിതമല്ലാത്ത ലിങ്കുകൾ ക്ലിക്ക് ചെയ്യരുതെന്നും അപരിചിത ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുതെന്നും എൻപിസിഐ മുന്നറിയിപ്പുകളിൽ പറയുന്നു.
ജാഗ്രതയോടെ മാത്രം നിക്ഷേപം നടത്താനും അപരിചിത കോളുകളോടും എസ്എംഎസുകളോടും പ്രതികരിക്കരുതെന്നും പറയുന്ന എൻപിസിഐ ഇത്തരം സാഹചര്യങ്ങളിൽ അടിയന്തരമായി ദേശീയ സൈബർ ക്രൈം ഹെൽപ്ലൈൻ നമ്പറായ 1930 ഡയൽ ചെയ്യുകയോ ടെലികമ്യൂണിക്കേഷൻ വകുപ്പ് വെബ്സൈറ്റ് (https://sancharsaathi .gov.in/sfc/) വഴി റിപ്പോർട്ട് ചെയ്യുകയോ വേണമെന്നും നിർദേശിക്കുന്നു.
District News
പാലക്കാട്: ലോക കാൻസർ ദിനാചരണത്തോട് അനുബന്ധിച്ച് പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാടും മേഴ്സികോളജ് എംഎസ്ഡബ്ല്യു ഡിപ്പാർട്ട്മെന്റും സംയുക്തമായി കാൻസർ ബോധവത്കരണ സെമിനാറും കേശദാനവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പിഎസ്എസ്പി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സീജോ കാരിക്കാട്ടിൽ നിർവഹിച്ചു.
മേഴ്സി കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ കെ.കെ. സിന്ധു അധ്യക്ഷത വഹിച്ച ചടങ്ങിൽ ആശാകിരണം പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോയ് അറയ്ക്കൽ ആശംസകൾ അർപ്പിച്ചു.
പാലന ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. എം.പി. ശ്രീവിദ്യ ബോധവത്കരണ സെമിനാറിന് നേതൃത്വം നൽകി. കാൻസർ രോഗം നേരത്തെ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ഡോക്ടർ വിശദീകരിച്ചു.
മേഴ്സി കോളജ് വിദ്യാർഥികൾക്ക് പുറമെ വിവിധ കോളജ്, സ്കൂൾ വിദ്യാർഥികളും പങ്കെടുത്തു. വിദ്യാർഥിനികളും അധ്യാപകരും ഉൾപ്പെടെ മുപ്പത്തിയേഴു പേർ കാൻസർ രോഗികൾക്കായി കേശദാനം നടത്തി. മേഴ്സി കോളജ് എംഎസ്ഡബ്ല്യു വിഭാഗം മേധാവി ശ്രുതിയുടെ നേതൃത്വത്തിലുള്ള ഇരുപതംഗ സംഘമാണ് പരിപാടികൾ ഏകോപിപ്പിച്ചത്. ദിൽഷ സ്വാഗതവും യാസ്മിൻ നന്ദിയും പറഞ്ഞു.
District News
ചങ്ങനാശേരി: വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പാഡ് ഫ്രീയാക്കുന്നതിനു മുന്നോടിയായി പെണ്‍കുട്ടികള്‍ക്ക് മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ചെയ്യുകയും ബോധവത്കരണ ക്ലാസ് നടത്തുകയും ചെയ്തു. റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ചെയര്മാന് കെ.വി. ഹരികുമാര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
സാനിട്ടറി പാഡുകള്‍ വരുത്തിവയ്ക്കുന്ന ആരോഗ്യ-മലിനീകണ പ്രശ്നങ്ങള്‍, പെണ്‍കുട്ടികള്‍ ആര്‍ത്തവകാലത്ത് കടന്നുപോകേണ്ടി വരുന്ന ശാരീരിക-മാനസിക ബുദ്ധിമുട്ടുകള്‍ എന്നിവ എല്ലാവരും അറിയേണ്ടതിനാലാണ് ബോധവത്കരണം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും സംയുക്തമായി നടത്തിയതെന്ന് പ്രിന്‍സിപ്പല്‍ ഷിജി വര്‍ഗീസ് അറിയിച്ചു.
പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. വിജയകുമാരി ക്ലാസ് നയിച്ചു. ലിവാ കെയര്‍ നിര്‍മിച്ച മെന്‍സ്ട്രുവല്‍ കപ്പ് സ്പോണ്സര് ചെയ്തത് ചങ്ങനാശേരി ഗ്രേറ്റര്‍ റോട്ടറി ക്ലബ്ബാണ്.
District News
ഇരിട്ടി: ഇരിട്ടി ഫയർഫോഴ്സ് കർണാടകയിലെ മാക്കൂട്ടം റേഞ്ച് ഫോറസ്റ്റിലെ ഉദ്യോഗസ്ഥർക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. തീപിടിത്തം, പ്രഥമ ശുശ്രൂഷ എന്നി വിഷയങ്ങളിലാണ് ക്ലാസ് നൽകിയത്. കർണാടകയുടെ അധീനതയിൽ ഉള്ള മാക്കൂട്ടം ചുരം പാതയിലും മാക്കൂട്ടം വനമേഖലയിലും അടിയന്തര ഘട്ടങ്ങളിൽ സഹായത്തിന് എത്തുന്നത് ഇരിട്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘമാണ്.
അടിയന്തര ഘട്ടത്തിൽ എടുക്കേണ്ട മുൻകരുതലുകളാണ് ക്ലാസുകൊണ്ട് ലക്ഷ്യമിടുന്നത്. ഇരിട്ടി ഫയർഫോഴ്സ് അംഗങ്ങൾ മുൻ വർഷങ്ങളിലും ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് പരിശീലന ക്ലാസുകൾ നൽകിയിരുന്നു. മാക്കൂട്ടം റേഞ്ച് ഓഫീസിൽ നടന്ന ക്ലാസിന് ഇരിട്ടി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുമേഷ് ലാൽ, പി.എച്ച്. നൗഷാദ്, അനീഷ് മാത്യു എന്നിവർ നേതൃത്വം നൽകി. കർണാടക റേഞ്ചർ മാധവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർക്കാണ് ക്ലാസ് നൽകിയത്.
Viral
പുനെയിലെ തിരക്കേറിയ സാംഗംവാഡി റോഡിൽ മനുഷ്യസാധ്യമായ എല്ലാ അതിർവരമ്പുകളും ലംഘിച്ചുകൊണ്ട് നടന്ന ഒരു റോഡ് റേഞ്ച് സംഭവത്തിന്റെ നടുക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഒരു വാക്കുതർക്കത്തിന് പിന്നാലെ യുവാവിനെ കാറിന്റെ ബോണറ്റിൽ ഇരുത്തി രണ്ട് കിലോമീറ്ററോളം ദൂരം അതിവേഗത്തിൽ കാർ ഓടിച്ചുപോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ജനുവരി 17-ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് പൊതുസമൂഹത്തെ ഞെട്ടിച്ച ഈ അക്രമം അരങ്ങേറിയത്. നഗരത്തിലെ ഒരു പ്രമുഖ എൻജിഒയിൽ ജോലി ചെയ്യുന്ന ബാനർ സ്വദേശിനിയായ യുവതിയാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
സംഭവത്തിന്റെ തുടക്കം യുവതി ഓടിച്ചിരുന്ന കാർ ഒരു ബൈക്കിലിടിച്ചതായിരുന്നു. അപകടത്തിൽ ബൈക്കിലുണ്ടായിരുന്ന ദമ്പതികൾക്കും കുട്ടിക്കും പരിക്കേൽക്കുകയും അവർ താഴെ വീഴുകയും ചെയ്തു.
എന്നാൽ വണ്ടി നിർത്താൻ തയ്യാറാകാതിരുന്ന യുവതി കാർ റിവേഴ്സ് എടുക്കുന്നതിനിടെ റാം റാത്തോഡ് എന്ന യുവാവിന്റെ വാഹനത്തിലും തട്ടി.
ഇത് ചോദ്യം ചെയ്യാനായി തന്റെ വണ്ടി ഒതുക്കി നിർത്തിയ ശേഷം റാം യുവതിയുടെ കാറിന് മുന്നിൽ തടസമായി നിന്നു. എന്നാൽ യുവാവിനെ വകവെക്കാതെ യുവതി കാർ മുന്നോട്ടെടുക്കുകയായിരുന്നു.
കാറിന്റെ ബോണറ്റിലേക്ക് ചാടിക്കയറിയ റാമിനെയും കൊണ്ട് ഏകദേശം 60 കിലോമീറ്ററോളം വേഗതയിലാണ് ഇവർ നഗരത്തിലൂടെ പാഞ്ഞത്.
രണ്ട് കിലോമീറ്ററോളം ദൂരം ബോണറ്റിൽ തൂങ്ങിക്കിടന്ന റാമിനെ ഒടുവിൽ നടുറോഡിൽ പെട്ടെന്ന് ബ്രേക്ക് ഇട്ട് താഴെ വീഴ്ത്തുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ യുവാവിന്റെ കയ്ക്ക് ഒടിവ് സംഭവിക്കുകയും ശരീരത്തിൽ പലയിടത്തും പരിക്കേൽക്കുകയും ചെയ്തു.
ഈ ഭീകരമായ ദൃശ്യങ്ങൾ പിന്നാലെ വന്ന മറ്റ് യാത്രക്കാർ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
ആദ്യം പരാതി നൽകാൻ യുവാവ് തയാറായിരുന്നില്ലെങ്കിലും ദൃശ്യങ്ങൾ വൈറലായതോടെ പോലീസ് സ്വമേധയാ അന്വേഷണം നടത്തുകയും റാം റാത്തോഡിനെ കണ്ടെത്തി മൊഴി രേഖപ്പെടുത്തുകയുമായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാർ നമ്പർ കേന്ദ്രീകരിച്ച് യുവതിയെ പോലീസ് പിടികൂടി. വധശ്രമം, അശ്രദ്ധമായി വാഹനം ഓടിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് പിന്നീട് ജാമ്യം ലഭിച്ചു. അതേസമയം ഈ സംഭവത്തെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ വലിയ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്.
അപായപ്പെടുത്താൻ ശ്രമിച്ച യുവതിയുടെ നടപടിയെ ഭൂരിഭാഗം പേരും വിമർശിക്കുമ്പോൾ, അപരിചിതരായ പുരുഷന്മാർ വാഹനം തടയുമ്പോൾ ഭയന്നുപോകുന്ന ഒരു സ്ത്രീയുടെ പ്രതികരണമായി ഇതിനെ കാണുന്നവരുമുണ്ട്.
എന്നാൽ ഒരു ജീവൻ പണയപ്പെടുത്തിക്കൊണ്ടുള്ള ഇത്തരം പ്രവൃത്തികൾക്ക് നിയമപരമായി യാതൊരു ന്യായീകരണവുമില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു.
District News
കൊട്ടിയം: കരിക്കോട് ടികെഎം സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റി(എസ്പിസി)ന്റെ ത്രിദിന ക്യാമ്പ് ട്രാഫിക്ക് ബോധവത്കരണ പദ്ധതിയായ ശുഭയാത്രയോടെ സമാപിച്ചു. കരിക്കോട് ജംഗ്ഷനിൽ കേഡറ്റുകളുടെ നേതൃത്വത്തിൽ ദൃശ്യാവിഷ്കാരത്തോടെയാണ് ട്രാഫിക് നിയമങ്ങളെക്കുറിച്ചും വാഹന അപകടങ്ങളെ കുറിച്ചും ബോധവൽക്കരണം സംഘടിപ്പിച്ചത് .
ഹെൽമ്മറ്റും സീറ്റുബെൽറ്റും ധരിച്ചു ട്രാഫിക് നിയമങ്ങൾ പാലിച്ചു വന്നവർക്ക് മധുരവും ട്രാഫിക് നിയമങ്ങൾ അടങ്ങിയ കാർഡും നൽകി.
എസ്പി സി ത്രിദിന ക്യാമ്പ് ജൻഡർ ഇക്വാലിറ്റിയെ ആസ്പദമാക്കിയാണ് നടത്തിയത്. മോട്ടിവേഷൻ ക്ലാസുകൾ , ലഹരിവിരുദ്ധ ക്ലാസുകൾ,സൈബർ ബോധവത്ക്കരണം , ഫിസിക്കൽ ട്രെയിനിംഗ്, മൈനർ ഗെയിമുകളും ഉൾപ്പെടുത്തിയിരുന്നു.വിഷരഹിത പച്ചക്കറി കൃഷിയുടെ ഒന്നാം ഘട്ടം സ്കൂളിലും കേഡറ്റുകളുടെ വീട്ടിലും നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഗ്രോ ബാഗുകളും പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. പ്രിൻസിപ്പൽ അൻവർ മുഹമ്മദ് , പിടിഎ പ്രസിഡന്റ് എച്ച്. ഹുസൈൻ, ഹെഡ്മിസ്ട്രസ് എം.എസ്.സജി , കിളികൊല്ലൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എന്നിവർ ക്യാമ്പിൽ സജീവമായിരുന്നു.
District News
തിരുവമ്പാടി: പഞ്ചായത്തിനെ ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്താക്കി മാറ്റുന്നതിനായി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഹോളിക്രോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി എൻഎസ്എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു.
തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ മാത്യു പല്ലാട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ മറിയാമ്മ ബാബു അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഷൈനി ജോർജ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ലിജോ ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ, സിനു മോൻ, മിലേന, ജാസ്മിൻ എന്നിവർ പ്രസംഗിച്ചു.
Kerala
കണ്ണൂർ: വിദ്യാർഥികളിൽ കലാ-സാംസ്കാരിക ബോധം വളർത്തിയെടുക്കണമെന്നും അല്ലെങ്കിൽ ലഹരി പോലുള്ള ആപത്തിലേക്ക് പോകാനിടയാകുമെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ സംസ്ഥാനതല കലാമേള ‘സര്‍ഗോത്സവം 2025’ കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കെ.വി. സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു.എം.വിജിൻ എംഎൽഎ മുഖ്യാതിഥിയായിരുന്നു. കണ്ണൂർ കോർപറേഷൻ കൗൺസിലർ അഡ്വ. ലിഷാ ദീപക്, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ്, ജോയിന്റ് ഡയറക്ടർ കെ.എസ്. ശ്രീരേഖ, കണ്ണൂർ നോർത്ത് എഇഒ ഇബ്രാഹിം കുട്ടി രയരോത്ത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തിനു മുന്നോടിയായി വിദ്യാർഥികളുടെ സ്വാഗത സംഗീത ശില്പം അരങ്ങേറി.
സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തുനിന്നു പ്രധാന വേദിയിലേക്ക് വര്‍ണാഭമായ ഘോഷയാത്രയും നടന്നു. ആദിവാസി പരമ്പരാഗത കലാരൂപങ്ങളുടെയും തുടിതാളങ്ങളുടെയും അകമ്പടിയോടെയായിരുന്നു ഘോഷയാത്ര. നേരത്തേ കളക്ടറേറ്റ് മൈതാനിയിൽ കഴിഞ്ഞ വർഷത്തെ കലാതിലകം തിരുവനന്തപുരം ഞാറനീല സിബിഎസ്ഇ എംആർഎസ് വിദ്യാർഥിനി ബി. ദീപ്തി കൊടിയേറ്റിയതോടെയാണ് മേളയ്ക്ക് തുടക്കമായത്.
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള 22 മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെയും 120 ഹോസ്റ്റലുകളിലെയും 1500ലധികം വിദ്യാര്‍ഥികളാണു പങ്കെടുക്കുന്നത്.
കളക്ടറേറ്റ് ഗ്രൗണ്ട്, മുനിസിപ്പൽ ഹയർ സെക്കൻഡറി സ്കൂൾ, മഹാത്മാ മന്ദിരം എന്നിവിടങ്ങളിലായുള്ള നാലു വേദികളിലായാണ് മൂന്നു ദിവസങ്ങളിലായി മത്സരം. മത്സരാർഥികൾക്ക് പട്ടികവർഗ വികസനവകുപ്പ് നഗരത്തിലെ രണ്ടു കിലോമീറ്റർ പരിധിക്കുള്ളിലായുള്ള ലോഡ്ജുകളിലാണ് താമസസൗകര്യമൊരുക്കിയിരിക്കുന്നത്.
NRI
അബുദാബി: ഇന്ത്യ സോഷ്യൽ സെന്റർ വിമൻസ് ഫോറം സംഘടിപ്പിച്ച വനിതാ സംഗമം ഐൻസ്റ്റീൻ ലോക റിക്കാർഡ് പട്ടികയിൽ ഇടം നേടി. സ്തനാർബുദ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ആയിരം അമ്മമാർ അവരുടെ പെണ്‍മക്കൾക്കൊപ്പം പങ്കെടുത്തുകൊണ്ടാണ് റിക്കാർഡ് നേട്ടം കൈവരിച്ചതെന്ന് വിമൻസ് ഫോറം കൺവീനർ ഡോ. ശ്രീദേവി ശിവാനന്ദം അറിയിച്ചു.
പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞെത്തിയാണ് വനിതകൾ ബോധവത്കരണ പ്രതിജ്ഞ ചൊല്ലിയത്. രണ്ടു തലമുറകൾ ഒരേ ലക്ഷ്യം എന്ന സന്ദേശമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. "തിരിച്ചറിയൂ, കരുത്തരാകൂ, സ്തനാർബുദത്തെ പരാജയപ്പെടുത്തൂ' - എന്നതായിരുന്നു സംഗമത്തിന്റെ പ്രമേയം.
ഡോ. പ്രിയദർശിനി മുഖ്യസന്ദേശം നൽകി. എൻഎംസി ഹെൽത്ത് കെയർ, സ്ത്രീകൾക്കാവശ്യമുള്ള വൈദ്യ പരിശോധനകളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു.
ഐഎസ്സി പ്രസിഡന്റ് കെ. ജയചന്ദ്രൻ നായർ, സെക്രട്ടറി സത്യബാബു, വൈസ് പ്രസിഡന്റ് ഷാജി വള്ളിക്കാട്ടിരി, കെ.ടി.പി. രമേശ്, ഐൻസ്റ്റീൻ വേൾഡ് റെക്കോർഡ് ചെയർമാൻ എസ്. കാർത്തിക് കുമാർ, പ്രസിഡന്റ് ജോയ് ആന്റണി, കെകെആർ ഗ്രൂപ്പ് ചെയർമാൻ കണ്ണൻ രവി, കമ്യൂണിറ്റി പോലീസ് ഫസ്റ്റ് വാറന്റ് ഓഫീസർ ആയിഷ അലി അൽ ഷെഹി, ഡാൻസ് മാസ്റ്റർ സാൻഡി, നോബൽ ഷാഹുൽ ഹമീദ്, ഡോ. അൻസാരി വാഹിദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പങ്കെടുത്ത മുഴുവൻ പ്രതിനിധികൾക്കും വേൾഡ് റിക്കാർഡ് സർട്ടിഫിക്കറ്റ് സമ്മാനിച്ചു.
Kerala
തിരുവനന്തപുരം: വിജിലൻസ് ബോധവത്കരണ വാരാഘോഷം നാളെ മുതൽ നവംബർ രണ്ടു വരെ നടക്കും.
"വിജിലൻസ്: നമ്മുടെ കൂട്ടുത്തരവാദിത്വം’ എന്നതാണ് ബോധവത്കരണ വാരാഘോഷ മുദ്രാവാക്യം. നാളെ രാവിലെ ഏഴിന് കവടിയാർ മുതൽ കനകക്കുന്ന് വരെ വിജിലൻസ് അവയർനെസ് വാക്കത്തണ്‍ ലോകായുക്ത ജസ്റ്റീസ് എൻ. അനിൽകുമാർ ഫ്ളാഗ് ഓഫ് ചെയ്യും.
വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം നയിക്കുന്ന റാലിയിൽ വിദ്യാർഥികൾ, പോലീസ് അശ്വാരൂഡ സേന, പോലീസ് ബാൻഡ്, റോളർ സ്കേറ്റിംഗ് ടീം, വിജിലൻസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
എറണാകുളത്തെ റാലി നടൻ ടിനി ടോം ഉദ്ഘാടനം ചെയ്യും. സർക്കാർ വകുപ്പുകളിലെ ആഭ്യന്തര വിജിലൻസ് ഓഫീസർമാർക്കായി പരിശീലനം വിജിലൻസ് ആസ്ഥാനത്ത് നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.
Kerala
കൊച്ചി: കേരളത്തിലെ ജലാശയങ്ങളെ കാര്‍ന്നുതിന്നുന്ന കുളവാഴ ശല്യത്തിനു പരിഹാരം കാണുന്നതും അതിനെ വരുമാനമാര്‍ഗമാക്കി മാറ്റുന്നതിനായുള്ള നയപരമായ ഇടപെടലുകളുടെ ആവശ്യകത ഉയര്‍ത്തിക്കാട്ടിയും ബോധവത്കരണ കാംപയിനുമായി കൊച്ചി ജെയിന് യൂണിവേഴ്സിറ്റി. ഫ്യൂച്ചര്‍ കേരള മിഷന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ ‘സുസ്ഥിര ഉപജീവനത്തിനും പാരിസ്ഥിതിക പുനഃസ്ഥാപനത്തിനുമായി കുളവാഴയെ പുനരുപയോഗിക്കുക’ എന്ന വിഷയത്തില്‍ നടന്ന ശില്പശാലയിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. മുന്‍ അംബാസഡറും ഫ്യൂച്ചര്‍ കേരള മിഷന് ചെയര്‍മാനുമായ പ്രഫ. വേണു രാജാമണി അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ ജെയിന് സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത, വിദഗ്ധര്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, എന്‍ജിഒ പ്രതിനിധികള്‍, വ്യവസായികള്‍ എന്നിവര്‍ പങ്കെടുത്തു. കേരളം നേരിടുന്ന കുളവാഴ ഭീഷണിയെക്കുറിച്ചും അതിനുള്ള പരിഹാര മാര്‍ഗങ്ങളെക്കുറിച്ചും ശില്പശാല വിശദമായി ചര്‍ച്ച ചെയ്തു.
ജെയിന് യൂണിവേഴ്സിറ്റി നടത്തുന്ന കാമ്പയിന്റെ ഭാഗമായി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും. തുടര്‍ന്ന് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും ഉള്‍പ്പെടുത്തി പ്രത്യേക സമ്മേളനം സംഘടിപ്പിക്കും. കേരളത്തിലെ ഉള്‍നാടന്‍ ജലാശയങ്ങളെ വീണ്ടെടുക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും അതുവഴി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള നയപരമായ മാറ്റങ്ങള്‍ക്കും സമ്മേളനം ഊന്നല്‍ നല്‍കും.
Kerala
കൊച്ചി: കേരളത്തിലെ ജലാശയങ്ങളെ കാര്‍ന്നുതിന്നുന്ന കുളവാഴ ശല്യത്തിനു പരിഹാരം കാണുന്നതും അതിനെ വരുമാനമാര്‍ഗമാക്കി മാറ്റുന്നതിനായുള്ള നയപരമായ ഇടപെടലുകളുടെ ആവശ്യകത ഉയര്‍ത്തിക്കാട്ടിയും ബോധവത്കരണ കാംപയിനുമായി കൊച്ചി ജെയിന് യൂണിവേഴ്സിറ്റി. ഫ്യൂച്ചര്‍ കേരള മിഷന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ ‘സുസ്ഥിര ഉപജീവനത്തിനും പാരിസ്ഥിതിക പുനഃസ്ഥാപനത്തിനുമായി കുളവാഴയെ പുനരുപയോഗിക്കുക’ എന്ന വിഷയത്തില്‍ നടന്ന ശില്പശാലയിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. മുന്‍ അംബാസഡറും ഫ്യൂച്ചര്‍ കേരള മിഷന് ചെയര്‍മാനുമായ പ്രഫ. വേണു രാജാമണി അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ ജെയിന് സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത, വിദഗ്ധര്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, എന്‍ജിഒ പ്രതിനിധികള്‍, വ്യവസായികള്‍ എന്നിവര്‍ പങ്കെടുത്തു. കേരളം നേരിടുന്ന കുളവാഴ ഭീഷണിയെക്കുറിച്ചും അതിനുള്ള പരിഹാര മാര്‍ഗങ്ങളെക്കുറിച്ചും ശില്പശാല വിശദമായി ചര്‍ച്ച ചെയ്തു.
ജെയിന് യൂണിവേഴ്സിറ്റി നടത്തുന്ന കാമ്പയിന്റെ ഭാഗമായി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും. തുടര്‍ന്ന് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും ഉള്‍പ്പെടുത്തി പ്രത്യേക സമ്മേളനം സംഘടിപ്പിക്കും. കേരളത്തിലെ ഉള്‍നാടന്‍ ജലാശയങ്ങളെ വീണ്ടെടുക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും അതുവഴി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള നയപരമായ മാറ്റങ്ങള്‍ക്കും സമ്മേളനം ഊന്നല്‍ നല്‍കും.