x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ടി​സം: ലക്ഷ്ണങ്ങൾ തി​രി​ച്ച​റി​യു​ന്ന​തി​ന് ബോ​ധ​വ​ത്ക​ര​ണ ക്യാ​ന്പു​ക​ൾ


Published: April 30, 2026 07:17 AM IST | Updated: April 30, 2026 07:17 AM IST

മ​ഞ്ചേ​രി: കു​ട്ടി​ക​ളി​ലെ ഓ​ട്ടി​സം ല​ക്ഷ​ണ​ങ്ങ​ൾ നേ​ര​ത്തേ തി​രി​ച്ച​റി​യു​ന്ന​തി​നും കൃ​ത്യ​മാ​യ പ​രി​ച​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന ശി​ശു വി​ക​സ​ന വ​കു​പ്പും ആം​സ്റ്റ​ർ മിം​സ് മ​ദ​ർ ഹോ​സ്പി​റ്റ​ലും സം​യു​ക്ത​മാ​യി ബോ​ധ​വ​ത്ക​ര​ണ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

ഹോ​സ്പി​റ്റ​ൽ ചീ​ഫ് ഓ​പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ സി.​വി. റോ​ബി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​രീ​ക്കോ​ട്, കാ​വ​നൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​ങ്ക​ണ​വാ​ടി​ക​ൾ, മൈ​സെ​സ് പ​ബ്ലി​ക് സ്കൂ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലാ​യി​രു​ന്നു ക്ലാ​സു​ക​ൾ. കു​ട്ടി​ക​ളു​മാ​യി കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന ര​ക്ഷി​താ​ക്ക​ൾ, അ​ധ്യാ​പ​ക​ർ, അ​ന​ധ്യാ​പ​ക​ർ എ​ന്നി​വ​രെ ബോ​ധ​വ​ത്ക​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന ല​ക്ഷ്യം.

ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​ക​ൾ​ക്കു​ള്ള പ​രി​ച​ര​ണം, പ്രാ​ഥ​മി​ക ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങു​ന്പോ​ൾ ന​ൽ​കേ​ണ്ട പി​ന്തു​ണ, കു​ട്ടി​ക​ളു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അ​വ​രു​ടെ ക​ഴി​വു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും മു​തി​ർ​ന്ന​വ​ർ അ​വ​ലം​ബി​ക്കേ​ണ്ട ശാ​സ്ത്രീ​യ രീ​തി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​വി​ധ സെ​ഷ​നു​ക​ൾ​ നടന്നു.


അ​രീ​ക്കോ​ട് ആ​സ്റ്റ​ർ മിം​സ് മ​ദ​ർ ഹോ​സ്പി​റ്റ​ലി​ലെ വി​ദ​ഗ്ധ പീ​ഡി​യാ​ട്രി​ക് സൈ​ക്കോ​ള​ജി​സ്റ്റ് പി. ​ശ്രീ​നി​ല നേ​തൃ​ത്വം ന​ൽ​കി. സ്കൂ​ൾ അ​ധ്യാ​പ​ക​ർ, മാ​താ​പി​താ​ക്ക​ൾ, ഐ​സി​ഡി​എ​സ് ജീ​വ​ന​ക്കാ​ർ, അ​ങ്ക​ണ​വാ​ടി അ​ധ്യാ​പ​ക​ർ, ഹെ​ൽ​പ്പ​ർ​മാ​ർ എ​ന്നി​വ​ർ​ക്കാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും ഒ​രു​ക്കി​യി​രു​ന്നു.

Tags : nattu vishesham Awareness camps

Recent News

Corehub Up