കുടിയാന്മല: ദേശീയ റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി കുടിയാന്മല മേരി ക്വീൻസ് ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) യൂണിറ്റും കുടിയാന്മല പോലീസും സംയുക്തമായി ട്രാഫിക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
കുടിയാന്മല എസ്ഐ പ്രകാശൻ പടിക്കൽ ഉദ്ഘാടനം ചെയ്തു. എസ്ഐ മുസ്തഫ, സിപിഒ ഷിജു, മുഖ്യാധ്യാപകൻ സുനിൽ ജോസഫ്, എസ്പിസി സിപിഒ ഡെസ്റ്റി ദേവസ്യ, എന്നിവർ നേതൃത്വം നൽകി.
സീബ്ര ക്രോസിംഗിൽ കാൽനട യാത്രക്കാർക്ക് പ്രഥമ പരിഗണന നൽകണമെന്നും ഗതാഗത നിയമങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ വാഹനം ഓടിക്കാവൂ എന്നീ നിർദേശങ്ങൾ കേഡറ്റുകൾ ഡ്രൈവർമാർക്ക് നൽകി. ടൗണിലെ ടാക്സി ഡ്രൈവർമാർക്കായി ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസും നടത്തി.