x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഐ ബോ​ധ​വ​ത്കര​ണ ക്ലാ​സ്


Published: March 12, 2026 05:30 AM IST | Updated: March 12, 2026 05:30 AM IST

എ​ട​ത്വ: പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ലൂ​ര്‍​ദ്ദ് മാ​താ ഹൈ​സ്‌​കൂ​ള്‍ ലി​റ്റി​ല്‍ കൈ​റ്റ്‌​സ് ക്ല​ബി​ന്‍റെ നേ​ത്യ​ത്വ​ത്തി​ല്‍ ര​ക്ഷി​താ​ക്ക​ള്‍​ക്കാ​യി എ​ഐ ബോ​ധ​വ​ത്കര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ഹൈ​സ്‌​കൂ​ള്‍ ത​ല​ത്തി​ല്‍ എ​ട്ട്, ഒ​ൻ​പ​ത് ക്ലാ​സ്സി​ലെ കു​ട്ടി​ക​ള്‍ മാ​താ​പി​താ​ക്ക​ള്‍​ക്ക് ക്ലാ​സ് എ​ടു​ക്കു​ന്ന പ്ര​ത്യേ​ക​ത​യും കൗ​തു​ക​മു​ണ​ര്‍​ത്തി.

എ​ഐ​യു​ടെ സാ​ധ്യ​ത​ക​ളും ദൂ​ഷ്യ​വ​ശ​ങ്ങ​ളും, എ​ഐ ഉ​പ​യോ​ഗി​ച്ച് സൃ​ഷ്ടി​ക്കു​ന്ന ച​തി​ക്കു​ഴി​ക​ളി​ല്‍ വീ​ഴാ​തി​രി​ക്കാ​ന്‍ മാ​താ​പി​താ​ക്ക​ള്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍ എ​ന്നി​വ വി​ശ​ദീ​ക​രി​ച്ചു. ക്ല​ബ്ബ് അം​ഗ​ങ്ങ​ളാ​യ ആ​ല്‍​ഫി​ന്‍, വേ​ദ, ശ്രീ​ന​ന്ദ, ഫി​ദ, റി​ജോ​യ്സ്, ലെ​വി​ന്‍, അ​ജി​ന്‍, ഡാ​മി​യ​ൻ, അ​ഖി​ല എ​ന്നീ വി​ദ്യാ​ര്‍​ത്ഥി​ക​ളാ​ണ് ക്ലാ​സ് ന​യി​ച്ച​ത്. ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ്, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ​രം​ഗം, കൃ​ഷി, ബാ​ങ്കിം​ഗ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ എ​ഐ​യു​ടെ പ്ര​യോ​ഗ​ങ്ങ​ള്‍ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ ല​ളി​ത​മാ​യി അ​വ​ത​രി​പ്പി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് അ​ന്ന​മ്മ ജോ​സ​ഫ്, മ​റ്റ് അ​ധ്യ​പ​ക​ര്‍ എ​ന്നി​വ​ര്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന് നേ​തൃ​ത്വം ന​ല്‍​കി.

Tags : nattu visheshsam AI Awareness

Recent News

Corehub Up