x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക നാ​ളി​കേ​ര ദി​നാ​ഘോ​ഷം

വെബ് ഡെസ്ക്
Published: September 3, 2026 10:04 PM IST | Updated: September 3, 2026 10:04 PM IST

എ​ണ്ണൂ​റാം​വ​യ​ൽ സി​എം​എ​സ് എ​ൽ​പി സ്കൂ​ളി​ൽ ലോ​ക നാ​ളി​കേ​ര ദി​നാ​ഘോ​ഷം

വെ​ച്ചൂ​ച്ചി​റ: പ​ഞ്ചാ​യ​ത്ത്‌ കൃ​ഷിഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക നാ​ളി​കേ​ര ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. എ​ണ്ണൂ​റാം​വ​യ​ൽ സി​എം​എ​സ് എ​ൽ​പി സ്കൂ​ളി​ൽ ന​ട​ത്തി​യ പ​ഞ്ചാ​യ​ത്തുത​ല ഉ​ദ്ഘാ​ട​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തെ​ങ്ങി​ൻ തൈ​ക​ൾ കൈ​മാ​റി വാ​ർ​ഡ് മെം​ബ​ർ രാ​ജി വി​ജ​യ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സാ​ബു പു​ല്ലാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൃ​ഷി ഓ​ഫിസ​ർ ബി.​എ​ൻ. ബി​ന്ധ്യ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ജ​യ​കൃ​ഷ്ണ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷൈ​നു ചാ​ക്കോ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഫെ​മി ഹേ​മ​ന്ത്, ആ​ഷി​ക് പീ​ടി​ക​പ്പ​റ​മ്പി​ൽ, ജെ​യ്‌​സി ജ​യ്സ​ൺ, അ​ക്ഷ​യ് എം. ​അ​ജ​യ്, അ​ക്ഷ​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​വി​ധ​യി​നം തെ​ങ്ങി​ൻ തൈ​ക​ൾ, തേ​ങ്ങ ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കി​യ ഭ​ക്ഷ്യവി​ഭ​വ​ങ്ങ​ൾ, തെ​ങ്ങി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ക​ളി​പ്പാ​ട്ട​ങ്ങ​ൾ, കൗ​തു​ക വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​നം ന​ട​ത്തി.

കു​ട്ടി​ക​ൾ​ക്ക് തെങ്ങോ​ല മെ​ട​യ​ൽ, തേ​ങ്ങ ചി​ര​ക​ൽ, തേ​ങ്ങ ഉ​പ​യോ​ഗി​ച്ചു​ള്ള ഭ​ക്ഷ്യവി​ഭ​വ​ങ്ങ​ളു​ടെ പാ​ച​ക​ക്കു​റി​പ്പ് ത​യാ​റാ​ക്ക​ൽ തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും ന​ട​ത്തി.

Tags : World Coconut Day NattuVishasham DistrictNews

Recent News

Corehub Up