x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി മ​ഹാ​ശോ​ഭ​യാ​ത്ര

വെബ് ഡെസ്ക്
Published: September 3, 2026 10:20 PM IST | Updated: September 3, 2026 10:20 PM IST

പ്രതീകാത്മക ചിത്രം

പൊ​ൻ​കു​ന്നം: അ​ഷ്ട​മി​രോ​ഹി​ണി ദി​ന​മാ​യ ഇ​ന്നു വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ബാ​ല​ഗോ​കു​ല​ങ്ങ​ൾ ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി മ​ഹാ​ശോ​ഭ​യാ​ത്ര ന​ട​ത്തും. വൈ​കു​ന്നേ​രം നാ​ലോ​ടെ​ എ​ല്ലാ​യി​ട​ത്തും ശോ​ഭ​യാ​ത്ര​ക​ളു​ടെ സം​ഗ​മം നടക്കും. പൊ​ൻ​കു​ന്ന​ത്ത് വി​വി​ധ ശോ​ഭ​യാ​ത്ര​ക​ൾ സം​ഗ​മി​ച്ച് മ​ഹാ​ശോ​ഭ​യാ​ത്ര പൊ​ൻ​കു​ന്നം പു​തി​യ​കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് ന​ട​ത്തും.
ചി​റ​ക്ക​ട​വി​ൽ വി​വി​ധ ശോ​ഭ​യാ​ത്ര​ക​ൾ ചേ​ർ​ന്ന് മ​ഹാ​ശോ​ഭ​യാ​ത്ര ചി​റ​ക്ക​ട​വ് മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലേ​ക്കാ​ണ്. ഉ​റി​യ​ടി, ഗോ​പി​കാ​നൃ​ത്തം തു​ട​ങ്ങി​യ​വ​യു​ണ്ടാ​യി​രി​ക്കും.

ചെ​റു​വ​ള്ളി ദേ​വീ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് മ​ഹാ​ശോ​ഭ​യാ​ത്ര​യു​ണ്ട്. പ​ന​മ​റ്റം ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ലേ​ക്ക് മ​ഹാ​ശോ​ഭ​യാ​ത്ര ന​ട​ക്കും. ഇ​ള​ങ്ങു​ളം ധ​ർ​മ​ശാ​സ്താ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് മ​ഹാ​ശോ​ഭ​യാ​ത്ര​യു​ണ്ട്. ഉ​രു​ളി​കു​ന്നം, എ​ലി​ക്കു​ളം ശോ​ഭ​യാ​ത്ര​ക​ൾ സം​ഗ​മി​ച്ച് പു​ലി​യ​ന്നൂ​ർ​ക്കാ​ട് ധ​ർ​മ​ശാ​സ്താ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് മ​ഹാ​ശോ​ഭ​യാ​ത്ര ന​ട​ത്തും.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് എ​രു​മേ​ലി​യി​ൽ ശോ​ഭാ​യാ​ത്ര​ക​ൾ പു​റ​പ്പെ​ടും. തു​ട​ർ​ന്ന് മ​ഹാശോ​ഭാ​യാ​ത്ര​യാ​യി സം​ഗ​മി​ച്ച് ധ​ർ​മശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ​ത്തി സ​മാ​പി​ക്കും. ക​ന​ക​പ്പ​ലം, രാ​ജീ​വ്‌ ഭ​വ​ൻ, ശ്രീ​നി​പു​രം, നെ​ടു​ങ്കാ​വു​വ​യ​ൽ, മ​റ്റ​ന്നൂ​ർ​ക്ക​ര, ക​രി​ങ്ക​ല്ലു​മ്മു​ഴി, പൊ​രി​യ​ന്മ​ല, പാ​ത്തി​ക്ക​ക്കാ​വ്, ഒ​ഴ​ക്ക​നാ​ട്, നേ​ർ​ച്ച​പ്പാ​റ, വാ​ഴ​ക്കാ​ല, വ​യ​ലാ​പ​റ​മ്പ്, കൊ​ടി​ത്തോ​ട്ടം, ചെ​മ്പ​ക​പ്പാ​റ, മ​ണി​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന വി​വി​ധ ശോ​ഭാ​യാ​ത്ര​ക​ൾ എ​രു​മേ​ലി ടൗ​ണി​ൽ സം​ഗ​മി​ച്ച് പേ​ട്ട​ക്ക​വ​ല​യി​ൽനി​ന്നു ധ​ർ​മശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ​ത്തി സ​മാ​പി​ക്കും.
കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ പ്ര​ധാ​ന കൃ​ഷ്ണക്ഷേ​ത്ര​മാ​യ മു​ക്കൂ​ട്ടു​ത​റ തി​രു​വ​മ്പാ​ടി ക്ഷേ​ത്ര​ത്തി​ൽ വി​പു​ല​മാ​യ ആ​ഘോ​ഷ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മു​ക്കൂ​ട്ടു​ത​റ ടൗ​ണി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള ശോ​ഭാ​യാ​ത്ര​ക​ളെ​ത്തി മ​ഹാ ശോ​ഭാ​യാ​ത്ര​യാ​യി മാ​റി തി​രു​വ​മ്പാ​ടി ക്ഷേ​ത്ര​ത്തി​ലേ​ക്ക് പു​റ​പ്പെ​ടും.

ഇ​ട​ക​ട​ത്തി, പ​ന​യ്ക്ക​വ​യാ​ൽ, എ​രു​ത്വാ​പ്പു​ഴ, പാ​ണ​പി​ലാ​വ്, മു​ട്ട​പ്പ​ള്ളി, എ​ലി​വാ​ലി​ക്ക​ര, പ്ര​പ്പോ​സ്, വെ​ൺ​കു​റി​ഞ്ഞി, ഓ​ല​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു മു​ക്കൂ​ട്ടു​ത​റ ടൗ​ണി​ൽ എ​ത്തു​ന്ന ശോ​ഭാ​യാ​ത്ര​ക​ളി​ൽ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കു​ചേ​രും.

Tags : Sree Krishna Jayanthi NattuVishasham DistrictNews

Recent News

Corehub Up