ചെസ് ടൂർണമെന്റ് പ്രഥമാധ്യാപിക കവിത വി. കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു.
കൈപ്പട്ടൂർ: സെന്റ് ജോർജസ് മൗണ്ട് ഹൈസ്കൂളിന്റെയും കീപ്പള്ളിൽ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശ്രീചിത്തിര തിരുനാൾ സ്മാരക അഖില കേരള ഇന്റർസ്കൂൾ ചെസ് ടൂർണമെന്റ് സ്കൂൾ പ്രധാനാധ്യാപിക കവിത വി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് പ്രീത് ജി. ജോർജ് അധ്യക്ഷത വഹിച്ചു.
കൈപ്പട്ടൂർ സെന്റ് ജോർജസ് മൗണ്ട് ഹൈസ്കൂളിലെ എസ്. ശ്രീനന്ദ ഒന്നാം സ്ഥാനവും പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്. സിദ്ധാർഥ് രണ്ടാം സ്ഥാനവും നൂറനാട് സിബിഎം ഹയർ സെക്കൻഡറി സ്കൂളിലെ അക്ഷയ് കൃഷ്ണ മൂന്നാം സ്ഥാനവും നേടി.
സമാപന സമ്മേളനത്തിൽ കാത്തലിക് സിറിയൻ ബാങ്ക് മാനേജർ അശ്വതി സുമേഷ് വിജയികൾക്ക് ട്രോഫികളും കാഷ് അവാർഡും വിതരണം ചെയ്തു.
സ്കൂൾ മാനേജർ ജോൺസൺ കീപ്പളളിൽ അധ്യക്ഷത വഹിച്ചു. യു. അശ്വതി, വീണ ശ്രീലാൽ, അരുൺ ആർ. നാഥ്, ഫ്രെഡി ഉമ്മൻ, ജി. മനോജ്, ജെറിൻ തോമസ്, അജി മാത്യു, സഹാന ആൻഡ്രൂസ്, വി.ഹരിലാൽ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Deepikanews Chess Tournament