x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​രോ​പ​ണ​വി​ധേ​യ​യാ​യ യു​വ​തി ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ചു

വെബ് ഡെസ്ക്
Published: September 4, 2026 12:23 AM IST | Updated: September 4, 2026 12:23 AM IST

പ്രതീകാത്മക ചിത്രം

ചേ​ര്‍​ത്ത​ല: രേ​ഖ​ക​ള്‍ വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി ര​ണ്ടു​കോ​ടി​യോ​ളം രൂ​പ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​യാ​യ യു​വ​തി ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ചു. ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് വാ​ര​നാ​ട് സ്വ​ദേ​ശി​നി ഷീ​ജ (46) യെ ​പ്ര​തി​യാ​ക്കി പൊ​ലി​സ് കേ​സെ​ടു​ത്ത​ത്. എ​സ്ബി​ഐ മാ​നേ​ജ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു കേ​സ്. തു​ട​ര്‍​ന്ന് രാ​ത്രി അ​മി​ത​മാ​യി മ​രു​ന്നു​ക​ഴി​ച്ച് അ​വ​ശ​നി​ല​യി​ലാ​യ ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലു​ള​ള ഇ​വ​ര്‍ പൊ​ലി​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

എ​സ്ബി​ഐ ബാ​ങ്കി​ന്‍റെ കോ​ട​തി​ക​വ​ല​യ്ക്കു സ​മീ​പ​മു​ള്ള ശാ​ഖ​യി​ല്‍ ക​രാ​ര്‍ ഏ​ജ​ന്‍​സി നി​യോ​ഗി​ച്ച ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​യാ​ണ് യു​വ​തി ജോ​ലി​ചെ​യ്തി​രു​ന്ന​ത്. ഇ​വ​ര്‍ ബാ​ങ്കി​ന്‍റെ ജീ​വ​ന​ക്കാ​രി​യാ​ണെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ഉ​യ​ര്‍​ന്ന പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്ത് ബാ​ങ്കി​ന്‍റെ പേ​രി​ല്‍ നി​ക്ഷേ​പം സ്വീ​ക​രി​ച്ചു ത​ട്ടി​പ്പു​ന​ട​ത്തി​യ​താ​യാ​ണ് വി​വ​രം. ഇ​തി​നാ​യി ബാ​ങ്കി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​പ്പും സീ​ലും ര​സീ​തും സ്ഥി​രനി​ക്ഷേ​പ രേ​ഖ​ക​ളും വ്യാ​ജ​മാ​യി ത​യാറാ​ക്കി ന​ല്‍​കി​യി​രു​ന്നു. ബാ​ങ്കി​ന്‍റെ രേ​ഖ​ക​ളോ​ടു സാ​മ്യം തോ​ന്നു​ന്ന ത​ര​ത്തി​ലാ​ണ് ഇ​വ ത​യാറാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തെ​ല്ലാം പൊ​ലി​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

സം​ഭ​വം പു​റ​ത്താ​യ​തോ​ടെ കൂ​ടു​ത​ല്‍ പേ​ര്‍ പ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ടു​വ​രെ 70 ഓ​ളം പേ​രാ​ണ് പൊ​ലി​സി​ല്‍ പ​രാ​തി​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ര​ണ്ടു ല​ക്ഷം മു​ത​ല്‍ 15 ല​ക്ഷം വ​രെ​യാ​ണ് ഓ​രോ​രു​ത്ത​ര്‍​ക്കും ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്. കേ​സെ​ടു​ത്ത പൊ​ലി​സ് സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. രേ​ഖ​ക​ള്‍ വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കു​ന്ന​തി​ന​ട​ക്കം മ​റ്റാ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും പൊ​ലി​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Tags : attempted suicide

Recent News

Corehub Up