x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​യി​ക പ്രേ​മി​ക​ള്‍​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​നാ​വാ​തെ ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യം

വെബ് ഡെസ്ക്
Published: September 4, 2026 12:27 AM IST | Updated: September 4, 2026 12:27 AM IST

രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ല്‍ ന​വീ​ക​രി​ച്ച ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യം.​

ച​ങ്ങ​നാ​ശേ​രി: ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും കാ​യി​ക പ്രേ​മി​ക​ള്‍​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​നാ​വാ​തെ ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യം. സ്റ്റേ​ഡി​യം രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ല്‍ ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ സ്‌​പോ​ര്‍​ട്‌​സ് കേ​ര​ള ഫൗ​ണ്ടേ​ഷ​ന് 2022 ജൂ​ണ്‍ 14ന് ​എം​ഒ​യു ഒ​പ്പു​വ​ച്ച് കൈ​മാ​റി​യി​രു​ന്നു. സ്‌​പോ​ര്‍​ട്‌​സ് അഥോ​റിറ്റി ഓ​ഫ് കേ​ര​ള​യാ​ണ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ര്‍​മാണം ന​ട​ത്തി​യ​ത്.

മു​ന്‍​എം​എ​ല്‍​എ ജോ​ബ് മൈ​ക്കി​ളി​ന്‍റെ ശ്ര​മ​ഫ​ല​മാ​യാ​ണ് പ​ദ്ധ​തി​ക്ക് അ​ഞ്ചു കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പ് ഏ​പ്രി​ല്‍ മ​ധ്യ​ത്തോ​ടെ വ​കു​പ്പ് മ​ന്ത്രി അ​ബ്ദു​റ​ബാ​ണ് സ്‌​റ്റേ​ഡി​യം നാ​ടി​നു സ​മ​ര്‍​പ്പി​ച്ചത്. എ​ന്നാ​ല്‍ ഈ ​സ്റ്റേ​ഡി​യം സ്‌​പോ​ര്‍​ട്‌​സ് അഥോ​റിറ്റി ഓ​ഫ് കേ​ര​ള തി​രി​കെ ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ​യ്ക്ക് കൈ​മാ​റി​യി​ട്ടി​ല്ല. ഇ​തു​മൂ​ലം ന​ഗ​ര​സ​ഭ​ക്ക് ഈ ​സ്റ്റേ​ഡി​യം കാ​യി​ക പ്രേ​മി​ക​ള്‍​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കാ​നാ​യി​ട്ടി​ല്ല. ഫു​ട്ബോ​ള്‍ ക​ളി​ക്കു​വാ​ന്‍ രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള നാ​ച്ച്വറ​ല്‍ ട​ര്‍​ഫും കി​ഴ​ക്കു​ഭാ​ഗ​ത്തു​ള്ള ഗാ​ല​റി​ക്കു മു​ക​ളി​ല്‍ ഒ​രു​കോ​ടി​യോ​ളം രൂ​പ​മു​ട​ക്കി ടെ​ന്‍​സി​ല്‍ ഉ​പ​യോ​ഗി​ച്ചു​ള്ള മേ​ല്‍​ക്കൂ​ര​യും പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. നാ​ച്ച്വറ​ല്‍ ടെ​ര്‍​ഫ് സു​ര​ക്ഷി​തത്വത്തിന് ഫെ​ന്‍​സിം​ഗ് ന​ട​ത്തി​യി​ട്ടു​ണ്ട്.

സ്റ്റേ​ഡി​യ​ത്തി​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം

ഫി​റ്റ്ന​സ് സെ​ന്‍റർ, ക്രി​ക്ക​റ്റ് പി​ച്ച്, ഡ്രെ​യി​നേ​ജ് സി​സ്റ്റം, ട​ര്‍​ഫി​ന്‍റെ ജ​ല​സേ​ച​ന​ത്തി​നാ​യി പോ​പ്പ് അ​പ്പ് സ്പിം​ഗ്ല​ര്‍ സി​സ്റ്റം, രാ​ത്രി​യി​ല്‍ ക​ളി​ക്കു​വാ​ന്‍ ഫ്ള​ഡ്‌​ലി​റ്റ് സൗ​ക​ര്യം ഇ​വ​യൊ​ക്കെ നി​ര്‍​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും നി​ര്‍​മിച്ചി​ട്ടി​ല്ല.
ആ​ധു​നി​ക രീ​തി​യി​ലു​ള്ള ഡ്ര​സിംഗ് റൂ​മു​ക​ളും ശൗ​ചാ​ല​യ​ങ്ങ​ളും നി​ര്‍​മിക്കു​മെ​ന്നു പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും സിം​ഗി​ള്‍ ബാ​ത്തു​റൂ​മു​ക​ളും മൂ​ത്ര​പ്പു​ര​യും മാ​ത്ര​മാ​ണ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. നേ​രത്തേ നി​ര​വ​ധി​യാ​ളു​ക​ള്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കാ​നെ​ത്തി​യി​രു​ന്നു. ട്രാ​ക്കു​ക​ള്‍ സ്ഥാ​പി​ക്കാ​തി​രു​ന്ന​തു​മൂ​ലം ന​ട​ത്ത​ക്കാ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍​നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ടു. വൈ​കു​ന്നേ​രം ന​ട​ക്ക​ണ​മെ​ങ്കി​ല്‍ വെ​ളി​ച്ച​മി​ല്ല. വോ​ളി​ബോ​ള്‍ കോ​ര്‍​ട്ട് പൂ​ര്‍​ണമാക്കി​യി​ട്ടി​ല്ല. ജിം​നേ​ഷ്യ​ത്തി​നു​ള്ള സാ​മഗ്രികൾ എ​ത്തി​യി​ട്ടി​ല്ല.

സ്റ്റേ​ഡി​യം നി​ര്‍​മാ​ണ ന​ട​പ​ടി​ക​ള്‍
പ​രി​ശോ​ധി​ച്ച് റി​പ്പോ​ര്‍​ട്ടി​ന് ഉ​ത്ത​ര​വി​ട്ടു

ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യം സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി പൂ​ര്‍​ണ​മാ​യ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​ത​നു​സ​രി​ച്ച് വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​ര്‍, മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി, എ​ന്‍​ജി​നി​യ​ര്‍​മാ​ര്‍, ഓ​വ​ര്‍​സി​യ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി. എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം നി​ര്‍​മാ​ണം ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് ഇ​വ​ര്‍ പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്‍​ജി​നിയ​ര്‍ മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. നാ​ളെ സെ​ക്ര​ട്ട​റി റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ല​ഭി​ക്കു​ന്ന റി​പ്പോ​ര്‍​ട്ട് സ്‌​പോ​ര്‍​ട്സ് അ​ഥോ​റി​റ്റി ഓ​ഫ് കേ​ര​ള​യ്ക്കും സ്‌​പോ​ര്‍​ട്സ് മ​ന്ത്രി​ക്കും കൈ​മാ​റും.
ജോ​മി ജോ​സ​ഫ്
മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍, ച​ങ്ങ​നാ​ശേ​രി

നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി
സ്റ്റേ​ഡി​യം തു​റ​ന്നു​കൊ​ടു​ക്ക​ണം

മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യം രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്നു​വെ​ന്ന​ത് കാ​യി​ക​താ​ര​ങ്ങ​ള്‍ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് കാ​ത്തി​രു​ന്ന​ത്. എ​ന്നാ​ല്‍ നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ട പ​ല പ​ദ്ധ​തി​ക​ളും സ്റ്റേ​ഡി​യ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടി​ല്ല. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞെ​ങ്കി​ലും തു​റ​ന്നു കി​ട്ടി​യി​ട്ടി​ല്ല.
ഇ​ത് യു​വജ​ന​ങ്ങ​ള​ട​ക്കം കാ​യി​ക പ്രേ​മി​ക​ളെ നി​രാ​ശ​രാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
വ​രുംത​ല​മു​റ​ക​ളു​ടെ കാ​യി​ക പ​രി​ശീ​ല​ന​ത്തി​ന് ഉ​പ​ക​രി​ക്കും​വി​ധം സ്റ്റേ​ഡി​യം നി​ര്‍​മാണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍ സ​ത്വ​ര നി​ല​പാ​ടു​ക​ള്‍ സ്വീ​ക​രി​ക്ക​ണം.
സോ​യ​ന്‍ തോ​മ​സ്
മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ലെ
ഫു​ട്‌​ബോ​ള്‍ ക​ളി​ക്കാ​ര​ന്‍

Tags : Nattuvishesham Districtnews Deepikanews Municipal Stadium

Recent News

Corehub Up