കൃഷി ഓഫീസര്‍ ഡോ. അനില്‍ സെബാസ്റ്റ്യന്‍ തെങ്ങിന്‍തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു.
കുറുമ്പനാടം: സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കെസിഎസ്എല്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ ലോക നാളികേര ദിനാചരണം നടത്തി. നെടുംകുന്നം കൃഷി ഓഫിസര്‍ ഡോ. അനില്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ ഹെഡ്മാസ്റ്റര് മാത്യു എം.സി. അധ്യക്ഷത വഹിച്ചു. ബിനു വെളിയനാടന്‍, സുനിത മേരി ഏബ്രഹാം, സിസ്റ്റര്‍ അഞ്ജലി എസ്എബിഎസ്, പി.ജെ. ഷൈനിച്ചന്, ദീപ സൂസന് തോമസ്, ലീനാമോള്‍ വര്‍ഗീസ്, ഷെറീന എല്സന് ജോബ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനുശേഷം സ്കൂള്‍ വളപ്പില്‍ നാളികേര തൈ നടുകയുണ്ടായി.
Tags : Nattuvishesham Districtnews Deepikanews World Coconut