അക്കാമ്മ ചെറിയാന് അനുസ്മരണം ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
ചങ്ങനാശേരി: കേരള സ്ത്രീത്വത്തിന്റെ ധീരതയുടെ പ്രതീകമാണ് അക്കാമ്മ ചെറിയാന് എന്ന് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്. ചങ്ങനാശേരി അതിരൂപത കെസിഎസ്എല്‍ തിരുവനന്തപുരം നിര്‍മല ഭവന് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അക്കാമ്മ ചെറിയാന് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്കാമ്മ ചെറിയാന്റെ ജീവിതം പുതിയ തലമുറയിലെ കുട്ടികള്‍ക്ക് മാതൃകയും പ്രചോദനവും ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോണ്‍ തെക്കേക്കര അനുഗ്രഹ പ്രഭാഷണം നടത്തി. അതിരൂപത ചെയര്‍പേഴ്സണ്‍ ഐറിന് എലിസബത്ത് അജി അധ്യക്ഷത വഹിച്ചു. അക്കാമ്മ ചെറിയാന്റെ പുത്രന് ജോര്‍ജ് വര്‍ക്കി അനുസ്മരണ പ്രഭാഷണം നടത്തി. അതിരൂപത ഡയറക്ടര്‍ ഫാ. ജേക്കബ് കളത്തിവീട്ടില്‍, സോണല്‍ ഡയറക്ടര്‍ ഫാ. നിഖില്‍ അറയ്ക്കത്തറ, അതിരൂപത പ്രസിഡന്റ് ബിനു വെളിയനാടന്‍, നിര്‍മല ഭവന് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിന്‍സ് എസ്എബിഎസ്, സിസ്റ്റര്‍ ജോയ്സ് എസ്എബിഎസ്, സോണല്‍ ആനിമേറ്റര്‍ സിസ്റ്റര്‍ അന്ന മരിയ എസ്എബിഎസ്, അതിരൂപത ജനറല്‍ സെക്രട്ടറി ജിതിന് ജോസഫ്, മീഡിയ കോ-ഓര്‍ഡിനേറ്റര്‍ റോജര്‍ ഷിജു എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി അക്കാമ്മ ചെറിയാന്റെ ഛായാചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചന നടന്നു.
Tags : Nattuvishesham Districtnews Deepikanews Apu John Joseph