x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം

വെബ് ഡെസ്ക്
Published: September 4, 2026 12:25 AM IST | Updated: September 4, 2026 12:25 AM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വാ​ക്ക​ൾ മ​രി​ച്ച അ​പ​ക​ട​ത്തി​ൽ, ത്രി​ബി​ൾ​സ് ക​യ​റി​യ യു​വാ​ക്ക​ൾ യാ​ത്ര ചെ​യ്ത​ത് ഹെ​ൽ​മെ​റ്റ് പോ​ലും ധ​രി​ക്കാ​തെ അ​മി​ത​വേ​ഗ​ത്തി​ൽ.

മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ​ട്ടി വ​ട്ടം​ചാ​ടി, നി​യ​ന്ത്ര​ണം വി​ട്ട​ബൈ​ക്ക് മ​റ്റൊ​രു ബൈ​ക്കി​ലി​ടി​ച്ചാ​ണ് ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി സ​ബീ​ൽ മ​ൻ​സി​ൽ ക​ണ്ട​ത്തി​ൽ സു​ധീ​റി​ന്‍റെ മ​ക​ൻ സ​ബീ​ൽ (17), മ​ണ്ണ​ഞ്ചേ​രി കു​പ്പേ​ഴം പ​ടി​ഞ്ഞാ​റെ​വീ​ട്ടി​ൽ റ​ഷീ​ദി​ന്‍റെ മ​ക​ൻ റി​ൻ​ഷാ​ദ് (20) എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ച​ത്. മ​ണ്ണ​ഞ്ചേ​രി കു​ന്ന​പ്പ​ള്ളി മോ​ഴൂ​പു​റ​ത്ത് ഷാ​ന​വാ​സി​ന്‍റെ മ​ക​ൻ ഷി​ജാ​സ് (19) ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​ല​പ്പു​ഴ കൈ​ചൂ​ണ്ടി ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ പു​ല​ർ​ച്ചേ 3.21 നാ​യി​രു​ന്നു അ​പ​ക​ടം.

തെ​റ്റാ​യ ദി​ശ​യി​ലൂ​ടെ വ​ന്ന ബൈ​ക്കി​ന്‍റെ നി​യ​ന്ത്ര​ണം റോ​ഡി​ൽ നി​ന്ന തെ​രു​വു​നാ​യ​യെ ഇ​ടി​ച്ച​തോ​ടെ പൂ​ർ​ണ​മാ​യി ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് എ​തി​രേ വ​ന്ന മ​റ്റൊ​രു ബൈ​ക്കി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ചു​വീ​ണ സ​ബീ​ലും റി​ൻ​ഷാ​ദും ത​ത്ക്ഷ​ണം ര​ക്തം​വാ​ർ​ന്ന് മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രു​ടെ സു​ഹൃ​ത്ത് ഷി​ജാ​സി​നെ ഉ​ട​ൻ ത​ന്നെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും കോ​മ​യി​ലാ​ണ്. ത​ല​ച്ചോ​റി​ലും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ലും ഗു​രു​ത​ര​മാ​യ ര​ക്ത​സ്രാ​വ​മു​ള്ള​തി​നാ​ൽ വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​യാ​ളു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ര​ണ്ടാ​മ​ത്തെ ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് യാ​ത്ര​ക്കാ​ർ​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​പ​ക​ട​ത്തി​ൽ ആ​ല​പ്പു​ഴ നോ​ർ​ത്ത് പൊ​ലി​സ് കേ​സ് ര​ജി​സ്റ​റ​ർ ചെ​യ്ത് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Accident NattuVishasham DistrictNews

Recent News

Corehub Up