x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ല​വ​ർ​ഷ​ക്കെ​ടു​തി നേ​രി​ടാ​ൻ ജി​ല്ല​യി​ൽ സ്ഥി​രം സം​വി​ധാ​നം: റവന്യുമ​ന്ത്രി

വെബ് ഡെസ്ക്
Published: September 3, 2026 11:36 PM IST | Updated: September 3, 2026 11:36 PM IST

അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ പ്ര​സം​ഗി​ക്കു​ന്നു.

പ​ത്ത​നം​തി​ട്ട: കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി നേ​രി​ടാ​ന്‍ സ്ഥി​രം സം​വി​ധാ​നം ജി​ല്ല​യി​ല്‍ ഒ​രു​ക്കു​മെ​ന്ന് മ​ന്ത്രി എ.​പി. അ​നി​ൽ കു​മാ​ർ. റ​വ​ന്യു വ​കു​പ്പ് ജി​ല്ലാ​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സാ​ങ്കേ​തി​ക വ​ശ​ങ്ങ​ള്‍ പ​ഠി​ച്ച് മ​ഴ​ക്കെ​ടു​തി​യു​ടെ ആ​ഘാ​തം കു​റ​യ്ക്കു​ക​യാ​ണ് ല​ക്ഷ്യം.

ജി​ല്ല​യി​ല്‍ ഡി​ജി​റ്റ​ല്‍ സ​ര്‍​വേ പു​രോ​ഗ​മി​ക്കു​ന്നു. ഈ ​സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​ല്‍​ക്കു​മ്പോ​ള്‍ ഡി​ജി​റ്റ​ല്‍ സ​ര്‍​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ല​ക്ഷ​ത്തി​ല​ധി​കം പ​രാ​തി​ക​ളാ​ണ് ഉ​ണ്ടാ​യ​ത്. എ​ന്നാ​ല്‍ കു​റ​ഞ്ഞ കാ​ല​യ​ള​വി​ല്‍ പ​കു​തി​യോ​ളം പ​രി​ഹ​രി​ക്കാ​നാ​യി. സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ബാ​ക്കി പ​രാ​തി​ക​ള്‍ കാ​ല​താ​മ​സ​മി​ല്ലാ​തെ പ​രി​ഹ​രി​ക്കും.
എ​ല്ലാ ജി​ല്ല​ക​ളി​ലും റ​വ​ന്യു​വ​കു​പ്പ് അ​വ​ലോ​ക​ന​യോ​ഗ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ജ​ന​ങ്ങ​ളി​ലേ​ക്ക് വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം വ​ള​രെ വേ​ഗ​ത്തി​ലും സു​താ​ര്യ​മാ​യും എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ബ​ന്ധ​പ്പെ​ടു​ന്ന വ​കു​പ്പെ​ന്ന നി​ല​യി​ൽ കാ​ര്യ​ക്ഷ​മ​ത​യോ​ടെ​യും സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യ​ത്തോ​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. ജി​ല്ല​യി​ലെ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രു​മാ​യു​ള്ള ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ലും മ​ന്ത്രി പ​ങ്കെ​ടു​ത്തു.

പ​ട്ട​യ​വി​ത​ര​ണം: സാ​ങ്കേ​തി​ക
പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കും

ജി​ല്ല​യി​ൽ പ​ട്ട​യ​വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ തീ​ര്‍​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി അ​നി​ൽ കു​മാ​ർ പ​റ​ഞ്ഞു. ഓ​രോ പ്ര​ദേ​ശ​ത്തും പ​ട്ട​യം ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​രോ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളാ​ണു​ള്ള​ത്. ഇ​വ പ​രി​ശോ​ധി​ച്ചു വ​ള​രെ​വേ​ഗം പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും പ​ട്ട​യ​മേ​ള സം​ഘ​ടി​പ്പി​ച്ച് വി​ത​ര​ണം ചെ​യ്യാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ജി​ല്ല​യി​ലെ വി​ല്ലേ​ജ് ഓ​ഫി​സു​ക​ളു​ടെ ന​വീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു. വി​ല്ലേ​ജ് ഓ​ഫി​സു​ക​ളെ​ല്ലാം സ്മാ​ര്‍​ട്ടാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​നം, ഭൂ​മി പ​തി​ച്ചു​ന​ല്‍​ക​ല്‍, കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ല്‍, ഭൂ​മി ത​രം​മാ​റ്റം, നി​കു​തി പി​രി​വ്, മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി, പ​രാ​തി​പ​രി​ഹാ​ര പോ​ര്‍​ട്ട​ല്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്തു. ലാ​ന്‍​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ര്‍ എ​ച്ച്. ദി​നേ​ശ​ന്‍, ജി​ല്ലാ ക​ള​ക്‌​ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍, സ​ര്‍​വേ ഭൂ​രേ​ഖ വ​കു​പ്പ് ഡ​യ​റ​ക്‌​ട​ര്‍ ജെ. ​ഒ. അ​രു​ണ്‍, സ​ബ് ക​ള​ക്‌​ട​ര്‍ സു​മി​ത് കു​മാ​ര്‍ ഠാ​ക്കൂ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

റി​ട്രാ​ക്ക് വെ​ബ് പോ​ര്‍​ട്ട​ലു​മാ​യി
ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി

പ​ത്ത​നം​തി​ട്ട: വെ​ള്ള​പ്പൊ​ക്കം, ഉ​രു​ള്‍​പൊ​ട്ട​ല്‍ തു​ട​ങ്ങി​യ പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് ജി​ല്ല​യി​ല്‍ ത​ക​ര്‍​ച്ച നേ​രി​ട്ട റോ​ഡു​ക​ള്‍, ദു​ര​ന്ത​നി​വാ​ര​ണ​നി​ധി വി​നി​യോ​ഗി​ച്ച് പു​ന​രു​ദ്ധ​രി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളു​ടെ ത​ത്സ​മ​യ നി​രീ​ക്ഷ​ണ​ത്തി​ന് വെ​ബ് പോ​ര്‍​ട്ട​ലു​മാ​യി ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി. ഭ​ര​ണാ​നു​മ​തി മു​ത​ല്‍ ക​രാ​റു​കാ​ര​നു തു​ക അ​നു​വ​ദി​ക്കു​ന്ന​ത് വ​രെ​യു​ള്ള ഘ​ട്ട​ങ്ങ​ള്‍ ഏ​കീ​കൃ​ത​മാ​യി ല​ഭ്യ​മ​ല്ലാ​തി​രു​ന്ന പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യാ​ണ് പോ​ര്‍​ട്ട​ല്‍ രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്.

പോ​ര്‍​ട്ട​ലി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി എ. ​പി. അ​നി​ല്‍​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു.
ഭ​ര​ണാ​നു​മ​തി മു​ത​ല്‍ ബി​ല്‍ തു​ക അ​നു​വ​ദി​ക്ക​ല്‍ വ​രെ​യു​ള്ള 12 ഘ​ട്ട​ങ്ങ​ള്‍ ത​ത്സ​മ​യ ട്രാ​ക്ക് ചെ​യ്യാ​നാ​കും. സ​മ​ഗ്ര ഡാ​ഷ്‌​ബോ​ര്‍​ഡ്, ഫി​ല്‍​ട്ട​റു​ക​ള്‍, റി​പ്പോ​ര്‍​ട്ടു​ക​ള്‍, രേ​ഖ​ക​ള്‍ തു​ട​ങ്ങി​യ​വ പോ​ര്‍​ട്ട​ലി​ലു​ണ്ടാ​കും. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ്ര​വൃ​ത്തിക​ളു​ടെ പു​രോ​ഗ​തി എം​എ​ല്‍​എ​മാ​ര്‍​ക്ക് നേ​രി​ട്ട് വീ​ക്ഷി​ക്കാം. നി​ര്‍​വ​ഹ​ണ ഏ​ജ​ന്‍​സി, എം​എ​ല്‍​എ, സൂ​പ്പ​ര്‍ അ​ഡ്മി​ന്‍, അ​ഡ്മി​ന്‍ എ​ന്നി​ങ്ങ​നെ നാ​ലു​ത​ല സ​രു​ക്ഷി​ത ലോ​ഗി​ന്‍ സം​വി​ധാ​ന​മു​ണ്ട്. ക​ള​ക്‌​ട​റേ​റ്റ് ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് അ​ജി​ത് ശ്രീ​നി​വാ​സാ​ണ് സു​താ​ര്യ​ത​യും വേ​ഗ​വും ഉ​റ​പ്പാ​ക്കു​ന്ന മാ​തൃ​ക വി​ക​സി​പ്പി​ച്ച​ത്.

 

Tags : Nattuvishesham Districtnews Deepikanews Revenue Minister

Recent News

Corehub Up