x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ-കു​ന്പ​ഴ റോഡ് പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി

വെബ് ഡെസ്ക്
Published: September 3, 2026 11:40 PM IST | Updated: September 3, 2026 11:40 PM IST

പ​ത്ത​നം​തി​ട്ട: ടി​കെ റോ​ഡി​ൽ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ മു​ത​ൽ കു​മ്പ​ഴ വ​രെ​യു​ള്ള ഭാ​ഗ​ത്ത് റോ​ഡ് ന​വീ​ക​ര​ണം തു​ട​ങ്ങി. കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞു കി​ട​ക്കു​ക​യാ​യി​രു​ന്ന റോ​ഡി​ൽ പൈ​പ്പ് ലൈ​നു​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള ക​ട്ടിം​ഗ് ജോ​ലി​ക​ളും ഇ​തോ​ടൊ​പ്പം പൂ​ർ​ത്തി​യാ​ക്കും.

ര​ണ്ട് ക​ലു​ങ്കു​ക​ളും ഓ​ട​ക​ളും പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ ടാ​റിം​ഗ് ന​ട​ത്തി ന​വീ​ക​രി​ക്കും. ക​ലു​ങ്ക് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ഓ​ട​യു​ടെ പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​ട്ടിം​ഗ് ജോ​ലി​ക​ൾ​ക്ക് അ​നു​മ​തി തേ​ടി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സി​ന്ധു അ​നി​ൽ ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​മാ​ർ​ക്കു നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​തി​നും അ​നു​മ​തി ല​ഭി​ച്ചു.

കു​മ്പ​ഴ ഭാ​ഗ​ത്താ​ണ് ടാ​റിം​ഗ് ഇ​ള​ക്കി ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ലു​ള്ള ന​വീ​ക​ര​ണ​ത്തി​നു​ള്ള ജോ​ലി​ക​ൾ ആ​രം​ഭി​ച്ച​ത്. സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ മു​ത​ൽ കു​മ്പ​ഴ വ​രെ​യു​ള്ള ഭാ​ഗം ടാ​റിം​ഗ് ന​ട​ത്തി​യി​ട്ട് 10 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം അ​ടു​ക്കു​മ്പോ​ൾ കു​ഴി​യ​ട​യ്ക്ക​ൽ ന​ട​ത്തു​ക​യാ​ണ് പ​തി​വ്.
ക​ണ്ണ​ങ്ക​ര മു​ത​ൽ കു​മ്പ​ഴ വ​രെ​യു​ള്ള ഭാ​ഗം നി​ശേ​ഷം ത​ക​ർ​ന്ന​താ​ണ്.​ആ​ന​പ്പാ​റ, കു​ല​ശേ​ഖ​ര​പ​തി എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ലി​യ കു​ഴി​ക​ളു​മു​ണ്ട്. ഇ​തു​വ​ഴി യാ​ത്ര ചെ​യ്യാ​ൻ വാ​ഹ​ന​ത്തി​ൽ എ​ത്തു​ന്ന​വ​ർ​ക്കു മ​ടി​യാ​ണ്. മി​ക്ക​വ​രും മൈ​ല​പ്ര പ​ള്ളി​പ്പ​ടി, കു​മ്പ​ഴ വ​ട​ക്ക് വ​ഴി ചു​റ്റി​യാ​ണ് പോ​കു​ന്ന​ത്.

അ​ബാ​ൻ മേ​ൽ​പാ​ലം നി​ർ​മാ​ണം കാ​ര​ണം സെ​ൻ​ട്ര​ൽ ജം​ഗ്ഷനും ക​ണ്ണ​ങ്ക​ര​യ്ക്കും മ​ധ്യേ റോ​ഡ് പൊ​ളി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​തു​വ​ഴി ഭാ​ഗി​ക ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Tags : Nattuvishesham Districtnews Deepikanews Reconstruction

Recent News

Corehub Up