x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​രു​മേ​ലി-​വി​ല​ങ്ങു​പാ​റ റോ​ഡി​ൽ അ​പ​ക​ട​ഭീ​ഷ​ണി

വെബ് ഡെസ്ക്
Published: September 3, 2026 10:07 PM IST | Updated: September 3, 2026 10:07 PM IST

തോടിനു കൈ​വ​രി​ക​ൾ ഇ​ല്ലാ​ത്ത​തു​മൂ​ലം അ​പ​ക​ട​സാ​ധ്യ​ത​യി​ലാ​യ റോ​ഡ്.

എ​രു​മേ​ലി: വ​ലി​യ തോ​ടി​ന്‍റെ സ​മീ​പ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന വി​ല​ങ്ങു​പാ​റ റോ​ഡി​ൽ തോ​ടി​ന്‍റെ ഭാ​ഗ​ത്ത്‌ കൈ​വ​രി​ക​ൾ ഇ​ല്ലാ​ത്ത​തു​മൂ​ലം അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​ക്കു​ന്നു. മു​മ്പ് ഇ​വി​ടെ വാ​ഹ​നം മ​റി​ഞ്ഞ് അ​പ​ക​ടം സം​ഭ​വി​ച്ച​താ​ണ്.

എ​രു​മേ​ലി-​കാ​ഞ്ഞി​ര​പ്പ​ള്ളി റോ​ഡി​ൽ ഇ​ള​പ്പു​ങ്ക​ൽ റോ​ട്ട​റി ജം​ഗ്ഷ​നി​ൽ പാ​ല​ത്തി​ന​ടു​ത്ത് വ​ലി​യ തോ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ഇ​ടു​ങ്ങി​യ റോ​ഡി​ലാ​ണ് കൈ​വ​രി​ക​ൾ ഇ​ല്ലാ​ത്ത​തു മൂ​ലം അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​ത്. ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രേ സ​മ​യം സ​ഞ്ച​രി​ക്കാ​നു​ള്ള വീ​തി റോ​ഡി​നി​ല്ല.

ക​ഷ്ടി​ച്ച് ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് ഇ​തു​വ​ഴി സ​ഞ്ച​രി​ക്കാ​നാ​കു​ക. വാ​ഹ​ന​ങ്ങ​ൾ വ​രു​മ്പോ​ൾ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് ഇ​ട​മി​ല്ല. മ​ഴ​ക്കാ​ല​ത്ത് തോ​ട്ടി​ൽ വെ​ള്ളം ഉ​യ​രു​മ്പോ​ൾ ഈ ​റോ​ഡ് വെ​ള്ള​ക്കെ​ട്ടി​ലാ​കും. തോ​ട് ക​ര ക​വി​യു​മ്പോ​ൾ റോ​ഡ് വെ​ള്ള​ത്തി​ന​ടി​യി​ലാ​കും. തോ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​ക്ക് ഉ​യ​രം വ​ർ​ധി​പ്പി​ച്ചാ​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ തീ​വ്ര​ത കു​റ​യും. ഒ​പ്പം വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​കു​ക​യും ചെ​യ്യും.

സു​ര​ക്ഷ മു​ൻ​നി​ർ​ത്തി കൈ​വ​രി​ക​ൾ സ്ഥാ​പി​ച്ചാ​ൽ അ​പ​ക​ട​സാ​ധ്യ​ത​യ്ക്ക് പ​രി​ഹാ​ര​മാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത്‌ റോ​ഡ് ആ​യ​തി​നാ​ൽ കൈ​വ​രി നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത് ന​ട​ത്തേ​ണ്ട ചു​മ​ത​ല പ​ഞ്ചാ​യ​ത്തി​നാ​ണ്. തോ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​ക്ക് ഉ​യ​രം കൂ​ട്ടു​ന്ന​തി​നൊ​പ്പം റോ​ഡും ഉ​യ​ർ​ത്താ​ൻ സാ​ധി​ക്കും. സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​ൻ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ സ​ഹാ​യം തേ​ടാ​വു​ന്ന​തു​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Tags : Hazardous conditions NattuVishasham DistrictNews

Recent News

Corehub Up