x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ള്‍ മി​ഴി​യ​ട​ച്ചു: റീ​ത്ത് വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു

വെബ് ഡെസ്ക്
Published: September 3, 2026 10:44 PM IST | Updated: September 3, 2026 10:44 PM IST

ഹൈ​മാ​സ്റ്റ് ലൈ​റ്റി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ റീ​ത്ത് സ​മ​ര്‍​പ്പി​ക്കു​ന്നു.

അ​ഞ്ച​ല്‍ : ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്ത​ന ര​ഹി​ത​മാ​യ ഹൈ​മാ​സ്റ്റ്, ലോ​മാ​സ്റ്റ് ലൈ​റ്റു​ക​ള്‍​ക്ക് മു​ന്നി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ റീ​ത്ത് വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

ഏ​രൂ​ര്‍ ജം​ഗ്ഷ​നി​ല്‍ ഏ​റെ നാ​ളാ​യി പ്ര​കാ​ശി​ക്കാ​തെ കി​ട​ന്ന ഹൈ​മാ​സ്റ്റ് ലൈ​റ്റ് പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഏ​രൂ​രി​ലെ ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​രും വ്യാ​പാ​രി​ക​ളും പ്ര​തി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഓ​ണ​ത്തി​ന് മു​മ്പു​ത​ന്നെ ജം​ഗ്ഷ​നി​ലെ ഹൈ​മാ​സ്റ്റ് ലൈ​റ്റ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി പ്ര​കാ​ശി​പ്പി​ക്കു​ക​യു​ണ്ടാ​യി. എ​ന്നാ​ല്‍ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലെ ഹൈ-​ലോ മാ​സ്റ്റ് ലൈ​റ്റു​ക​ളും തെ​രു​വ് വി​ള​ക്കു​ക​ളും പ്ര​കാ​ശി​പ്പി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ആ​ല​ഞ്ചേ​രി, കാ​ഞ്ഞു​വ​യ​ല്‍, ഭാ​ര​തീ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സ് ഏ​രൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റീ​ത്ത് വ​ച്ച് പ്ര​തി​ഷേ​ധി​ച്ച​ത്.

ആ​ല​ഞ്ചേ​രി​യി​ല്‍ ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​ബി വേ​ണു​ഗോ​പാ​ലും ഭാ​ര​തീ​പു​ര​ത്ത് ബ്ലോ​ക്ക് കോ​ണ്‍ പ്ര​സി​ഡ​ന്‍റ് പി.​ടി കൊ​ച്ചു​മ്മ​ച്ച​നും ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഗീ​വ​ര്‍​ഗീ​സ്, യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ പ​ത്ത​ടി സു​ലൈ​മാ​ന്‍ എ​ന്നി​വ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജു അ​യി​ല​റ, രാ​കേ​ഷ്, ശ​ശി​ധ​ര​ന്‍ പി​ള്ള, ഷ​റ​ഫു​ദീ​ന്‍, റോ​യ് ആ​ല​ഞ്ചേ​രി, ബി​ജോ​യ്, ജെ.​റോ​യി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

 

Tags : Nattuvishesham Districtnews Deepikanews High-mast lights

Recent News

Corehub Up