x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​വി​നെ ആ​ക്ര​മി​ച്ച അ​ഞ്ചം​ഗ സം​ഘം പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: September 3, 2026 11:21 PM IST | Updated: September 3, 2026 11:21 PM IST

ക​ട​യ്ക്ക​ല്‍ : ചി​ത​റ​യി​ല്‍ ആ​ദ്യ​ഭാ​ര്യ​യു​ടെ സു​ഹൃ​ത്തും സം​ഘ​വും ചേ​ര്‍​ന്ന് യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ഞ്ചു പേ​ര്‍ അ​റ​സ്റ്റി​ല്‍. ക​ഴി​ഞ്ഞ മാ​സം 29 നാ​യി​രു​ന്നു മ​ട​ത്ത​റ ബി​വ​റേ​ജ​സി​ന് സ​മീ​പം വ​ച്ച് ഒ​ഴു​കു​പാ​റ സ്വ​ദേ​ശിയെ കാ​റി​ലെ​ത്തി​യ ആ​റം​ഗ സം​ഘം ആ​ക്ര​മി​ച്ച​ത്.

ഹെ​ല്‍​മ​റ്റ് അ​ട​ക്കം ഉ​പ​യോ​ഗി​ച്ചു​ള്ള ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ കേ​സെ​ടു​ത്ത പൊ​ലി​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ക്കു​ക​യും ഒ​ഴു​കു​പാ​റ സ്വ​ദേ​ശിയുടെ ആ​ദ്യ ഭാ​ര്യ​യു​ടെ സു​ഹൃ​ത്ത് ഷാ​നും സം​ഘ​വു​മാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.

തു​ട​ര്‍​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഷാ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ ഷെ​ഫി​ന്‍​ഷാ, നി​ഷാ​ദ്, സ​ജീ​ര്‍, ജ​വ​ഹ​ര്‍, അ​ഫ്‌​സ​ല്‍ എ​ന്നി​വ​രെ തി​രി​ച്ച​റി​യു​ക​യും പി​ടി​കൂ​ടു​ക​യും ചെ​യ്ത​ത്. മു​ഖ്യ​പ്ര​തി ഷാ​ന്‍ ഒ​ളി​വി​ലാ​ണ്. ഇ​യാ​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി ചി​ത​റ പൊ​ലി​സ് പ​റ​ഞ്ഞു. മു​ന്‍ പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്നു​ള്ള വി​രോ​ധം കാ​ര​ണ​മാ​ണ് ഷാ​ന്‍ സു​ഹൃ​ത്തു​ക​ളു​മാ​യെ​ത്തി ആ​ക്ര​മി​ച്ച​തെ​ന്നു പൊ​ലി​സ് പ​റ​യു​ന്നു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​ക​ളെ ക​ട​യ്ക്ക​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​ഴു​കു​പാ​റ സ്വ​ദേ​ശി ക​ട​യ്ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Tags : Nattuvishesham Districtnews Deepikanews Five-member

Recent News

Corehub Up