കരിമ്പൻ: ആറാമത് ഇടുക്കി രൂപത മരിയൻ തീർഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. രൂപതയുടെ വിവിധ ഇടവകകളിൽനിന്നുമുള്ള ആയിരക്കണക്കിന് വിശ്വാസികൾ രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയിൽനിന്നു രാജകുമാരി ദൈവമാതാ തീർഥാടന ദൈവാലയത്തിലേക്ക് കാൽനടയായാണ് തീർഥാടനം നടക്കുന്നത്. ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ തീർഥാടനത്തിന് നേതൃത്വം നൽകും.
അഞ്ചിന് രാവിലെ 9.30 ന് രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയിൽനിന്നു പ്രത്യേക പ്രാർഥനകൾക്കു ശേഷം തീർഥാടനം ആരംഭിക്കും. ഉച്ചയ്ക്ക് ഒന്നിന് രാജകുമാരി പള്ളിയിൽ എത്തിച്ചേരും. തുടർന്ന് സിബിസിഐ മുൻ പ്രസിഡന്റ് തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. രൂപതയിലെ മുഴുവൻ വൈദികരും സഹകാർമികരാകും.
തീർഥാടനത്തിൽ എത്തിച്ചേരുന്ന മുഴുവൻ ആളുകൾക്കും നേർച്ചക്കഞ്ഞിയും ക്രമീകരിച്ചിട്ടുണ്ട്.പതിനായിരത്തിലധികം ആളുകളെയാണ് തീർഥാടനത്തിൽ പ്രതീക്ഷിക്കുന്നത്. ആയിരങ്ങൾ ത്യാഗപൂർവം കാൽനടയായി നടത്തുന്ന ഈ തീർഥാടനം ഹൈറേഞ്ചിന് ആകമാനം ആത്മീയ ഉണർവിന് കാരണമാകുമെന്ന് ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു.
പാര്‍ക്കിംഗ് ക്രമീകരണം
രാജാക്കാട്: ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തില്‍ രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളിയില്‍നിന്നു രാജകുമാരി ദൈവമാതാ പള്ളിയിലേക്കു നാളെ നടത്തുന്ന ആറാമത് മരിയന്‍ തീര്‍ഥാടനത്തിന്റെ വാഹന പാര്‍ക്കിംഗ് ക്രമീകരണം ഒരുക്കി.
കല്ലാര്‍കുട്ടി , പന്നിയാര്‍കൂട്ടി ഭാഗങ്ങളില്‍നിന്നു പൊന്മുടി റോഡ് വഴി വരുന്ന വാഹനങ്ങള്‍ രാജാക്കാട് ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിനു തൊട്ടുമുമ്പുള്ള ജംഗ്ഷനില്‍നിന്ന് ഇടത്തേക്കു തിരിഞ്ഞ് പഞ്ചായത്ത് ഓഫീസ് റോഡ് വഴി ഗവ. സ്കൂള്‍ ഗ്രൗണ്ടില്‍ തീര്‍ഥാടകരെ ഇറക്കി അവിടെ പാര്‍ക്ക് ചെയ്യണം. മുല്ലക്കാനം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ രാജാക്കാട് എന്‍എസ്എസ് ബില്‍ഡിംഗിന് മുമ്പില്‍ തീര്‍ഥാടകരെ ഇറക്കിയ ശേഷം വലത്തേക്കു തിരിഞ്ഞ് ക്ഷേത്രം റോഡിലൂടെ പ്രവേശിച്ച് സ്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. തിങ്കള്‍ക്കാട്, സ്ലീവാമല, കുത്തുങ്കല്‍, പഴയവിടുതി ഭാഗങ്ങളില്‍നിന്നു വരുന്ന വാഹനങ്ങള്‍ ബസ് സ്റ്റാന്‍ഡില്‍ തീര്‍ഥാടകരെ ഇറക്കി അവിടെ പാര്‍ക്ക് ചെയ്യണം. തീര്‍ഥാടനം ആരംഭിച്ച ശേഷം പൂപ്പാറ ഭാഗത്തുനിന്നു രാജാക്കാട് ഭാഗത്തേക്കു പോകുന്ന ഭാരവാഹനങ്ങള്‍ കുരുവിളാസിറ്റിയില്നിന്നു കടുക്കാസിറ്റി ഖജനാപ്പാറ കുംഭപ്പാറ, പുന്നസിറ്റി വലിയകണ്ടം റോഡ് വഴി പോകണം.
രാജകുമാരി ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ അടിവാരം, വാക്കാസിറ്റി, മാങ്ങാത്തൊട്ടി, ആവണക്കുംചാല്‍ വഴിയും, ശാന്തമ്പാറ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ അവണക്കുംചാലില്നിന്ന് വലത്തേക്കു തിരിഞ്ഞ് സേനാപതി വഴിയും പോകണം. രാജകുമാരിയില്‍നിന്നു രാജാക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഇടതുവശം ചേര്‍ന്ന് ഒറ്റവരിയായി പോകണം. തീര്‍ഥാടനം രാജകുമാരി ടൗണിലേക്ക് എത്തിച്ചേരുന്ന 12 മുതല്‍ പള്ളിയിലെത്തുന്നതു വരെ പൂപ്പാറ ഭാഗത്തുനിന്നു രാജാക്കാട് ഭാഗത്തേക്കു പോകേണ്ട എല്ലാ വാഹനങ്ങളും കുരുവിളാസിറ്റി, കടുക്കാസിറ്റി വഴിയും, ബൈസണ്‍വാലി, കജനാപ്പാറ വരുന്ന വാഹനങ്ങള്‍ രാജകുമാരി ടൗണില്‍ പ്രവേശിക്കാതെ രാജാക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കുംഭപ്പാറ പുന്നസിറ്റി വഴിയും, പൂപ്പാറ ഭാഗത്തേക്കുളള വാഹനങ്ങള്‍ കടുക്കാസിറ്റി വഴിയും, ചെമ്മണ്ണാര്‍ കാന്തിപ്പാറ ഭാഗത്തുനിന്നും, നടുമറ്റത്തുനിന്നും വരുന്ന വാഹനങ്ങള്‍ രാജകുമാരി ഹരിത ജംഗ്ഷനില്‍നിന്നു തിരിഞ്ഞ് പന്നിയാര്‍ ജംഗ്ഷന് വഴിയും പോകണം.
തീര്‍ഥാടകരുമായി രാജാക്കാട് ടൗണില്‍ വരുന്ന വലിയ വാഹനങങള്‍ ആളെ ഇറക്കിയ ശേഷം ക്രിസ്തുജ്യോതി സ്കൂള്‍ ഗ്രൗണ്ടിലോ, രാജകുമാരിയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലോ പാര്‍ക്കു ചെയ്യണം. രാജാക്കാട്ടെത്തുന്ന വൈദികരുടെ വാഹനങ്ങള്‍ പാരീഷ് ഹാളിനു സമീപം ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. തീര്‍ഥാടകരെ രാജകുമാരിയില്‍നിന്നു ബസില്‍ തിരികെ രാജാക്കാട്ടെത്തിക്കുന്നതിനായി 15 ബസുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പാര്‍ക്കിംഗ് സ്ഥലങ്ങള്ഗവ.
ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ട്, ക്രിസ്തുജ്യോതി സ്കൂള്‍ ഗ്രൗണ്ട്, ബസ് സ്റ്റാന്‍ഡ്, രാജകുമാരി സെന്റ് മേരീസ് സെന്‍ട്രല്‍ സ്കൂള്‍ ഗ്രൗണ്ട്, രാജകുമാരി നോര്‍ത്ത് ഗവ. വിഎച്ച്എസ്എസ് ഗ്രൗണ്ട്, കുരുവിളസിറ്റി സെന്റ് ജോര്‍ജ് പബ്ലിക് സ്കൂള്‍ ഗ്രൗണ്ട്, മുരിക്കുംതൊട്ടി, മാര്‍ മാത്യൂസ് പബ്ലിക് സ്കൂള്‍ ഗ്രൗണ്ട്, മുരിക്കുംതൊട്ടി മോണ്ട് ഫോര്‍ട്ട് വാലി സ്കൂള്‍ ഗ്രൗണ്ട്.
Tags : Nattuvishesham Districtnews Deepikanews Preparations are