x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീരദേശത്തെ കൊ​ടി​തോ​ര​ണ​ങ്ങ​ളും നി​ര്‍​മി​തി​ക​ളും നീ​ക്കാൻ ഉത്തരവ്

വെബ് ഡെസ്ക്
Published: September 3, 2026 11:54 PM IST | Updated: September 3, 2026 11:54 PM IST

രാ​ഷ‌്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം.

മ​ല​പ്പു​റം: തി​രൂ​ര്‍ റ​വ​ന്യു സ​ബ്ഡി​വി​ഷ​ന്‍ പ​രി​ധി​യി​ലെ തീ​ര​ദേ​ശ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ രാ​ഷ്‌ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ ചി​ഹ്ന​ങ്ങ​ളും അ​ട​യാ​ള​ങ്ങ​ളു​മാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള അ​ന​ധി​കൃ​ത സ്തൂ​പ​ങ്ങ​ള്‍, ഷെ​ഡു​ക​ള്‍, ബോ​ര്‍​ഡു​ക​ള്‍, ക​ട്ടൗ​ട്ടു​ക​ള്‍, കൊ​ടി​തോ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന​കം സ്വ​മേ​ധ​യാ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് തി​രൂ​ര്‍ സ​ബ് ഡി​വി​ഷ​ണ​ല്‍ മ​ജി​സ്ട്രേ​റ്റും സ​ബ് ക​ള​ക്‌ട​റു​മാ​യ ദി​ലീ​പ് കെ. ​കൈ​നി​ക്ക​ര ഉ​ത്ത​ര​വി​ട്ടു. ഭാ​ര​തീ​യ നാ​ഗ​രി​ക് സു​ര​ക്ഷാ സം​ഹി​ത സെ​ക്ഷ​ന്‍ 163 പ്ര​കാ​ര​മാ​ണ് അ​ടി​യ​ന്ത​ര നി​ര്‍​ദേ​ശം.

താ​നൂ​ര്‍ പൊ​ലി​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ നി​റ​മ​രു​തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ഉ​ണ്യാ​ല്‍ ബീ​ച്ചി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ പാ​ര്‍​ട്ടി​ക​ള്‍ ഇ​വ നീ​ക്കം ചെ​യ്യാ​ത്ത​പ​ക്ഷം ത​ഹ​സി​ല്‍​ദാ​രു​ടെ​യും പൊ​ലി​സി​​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ അ​വ പൊ​ളി​ച്ചു​മാ​റ്റു​ക​യും അ​തി​നു​ള്ള ചെ​ല​വ് ബ​ന്ധ​പ്പെ​ട്ട പാ​ര്‍​ട്ടി​ക​ളി​ല്‍നി​ന്ന് ഈ​ടാ​ക്കു​ക​യും ചെ​യ്യും. ബീ​ച്ചി​ലെ പൊ​തു ചു​വ​രു​ക​ളി​ലെ രാ​ഷ്‌ട്ര‌ീ​യ പാ​ര്‍​ട്ടി ചി​ഹ്ന​ങ്ങ​ള്‍ മാ​യ്ച്ച് നി​ഷ്പ​ക്ഷ​മാ​യ പെ​യി​​ന്‍റ് അ​ടി​ക്കാ​നും നി​ര്‍േ​ദ​ശ​മു​ണ്ട്.

ജി​ല്ലാ ക​ള​ക്‌ട​റു​ടെ​യും പൊ​ലി​സി​​ന്‍റെ​യും റി​പ്പോ​ര്‍​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ബ് ക​ള​ക്‌ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ ചേ​ര്‍​ന്ന സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. വി​വി​ധ രാ​ഷ‌്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ളും റ​വ​ന്യു, പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

പ്ര​ദേ​ശ​ത്തെ സ​ദാ​ചാ​ര പൊ​ലി​സിംഗി​നെ​തി​രേ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. ബീ​ച്ചി​ലെ ഷെ​ഡു​ക​ള്‍ മ​റ​യാ​ക്കി ന​ട​ക്കു​ന്ന ക​ഞ്ചാ​വ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​നെ​തി​രേ പൊ​ലി​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും.
പ്ര​ദേ​ശ​ത്ത് സ​മാ​ധാ​നം ഉ​റ​പ്പാ​ക്കാ​ന്‍ യു​വാ​ക്ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി പ്രാ​ദേ​ശി​ക സ​മി​തി​ക​ള്‍ പു​നഃസം​ഘ​ടി​പ്പി​ക്കാ​നും വെ​ള്ളി​യാ​ഴ്ച​ക​ളി​ല്‍ യോ​ഗം ചേ​ര്‍​ന്ന് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

Tags : coastal area NattuVishasham DistrictNews

Recent News

Corehub Up