x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ണ്ടു പേ​ർ​ക്കു വെ​ളി​ച്ചം പ​ക​ർ​ന്ന് സ​രി​ത വി​ട​വാ​ങ്ങി

വെബ് ഡെസ്ക്
Published: September 3, 2026 11:52 PM IST | Updated: September 3, 2026 11:52 PM IST

നെ​ടു​ങ്ക​ണ്ടം: അ​കാ​ല​ത്തി​ൽ മ​രി​ച്ച ക​വു​ന്തി കു​ഴി​ക്കാ​നം സ്വ​ദേ​ശി സ​രി​ത​യു​ടെ (46) ക​ണ്ണു​ക​ൾ ഇ​നി ര​ണ്ടു​പേ​ർ​ക്കു വെ​ളി​ച്ചം പ​ക​രും. കു​ഴി​ക്കാ​നം ചി​റ്റ​യി​ൽ രാ​ജേ​ഷി​ന്‍റെ ഭാ​ര്യ സ​രി​ത ഇ​ന്ന​ലെ​യാ​ണ് മ​രി​ച്ച​ത്. വി​വി​ധ രോ​ഗ​ങ്ങ​ളാ​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു വീ​ട്ട​മ്മ.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് രാ​ജേ​ഷി​ന്‍റെ മാ​താ​വ് ഇ​ന്ദി​ര (69) മ​രി​ച്ച​ത്. തൊ​ട്ട​ടു​ത്ത ദി​വ​സംത​ന്നെ കു​ടും​ബ​ത്തി​ൽ മ​റ്റൊ​രു മ​ര​ണം​കൂ​ടി സം​ഭ​വി​ച്ച​ത് കു​ടും​ബാം​ഗ​ങ്ങ​ളെ​യും നാ​ട്ടു​കാ​രെ​യും ക​ണ്ണീ​രി​ലാ​ഴ്ത്തി. കു​ടും​ബ​ത്തി​ന്‍റെ ദു​ഃഖ​ത്തി​നി​ട​യി​ലും സ​രി​ത​യു​ടെ ക​ണ്ണു​ക​ൾ ദാ​നം ചെ​യ്യാ​ൻ കു​ടും​ബം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സ​രി​ത​യു​ടെ സം​സ്കാ​രം വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്തി. മ​ക്ക​ൾ: അ​ഭി​ജി​ത്ത്, അ​ഭി​ന​ന്ദ​ന.

Tags : Nattuvishesham Districtnews Deepikanews Saritha bids

Recent News

Corehub Up